മോഹൻലാൽ 'ഐ ലവ് യു' പറയിച്ച നടി; 22 വർഷം സിനിമയിൽ നിന്നും മാറിയശേഷം തിരികെവന്ന താരം
- Published by:meera_57
- news18-malayalam
Last Updated:
ഒരു സിനിമകൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെങ്കിലും, പിന്നീടൊരിക്കലും അവർ മലയാളത്തിലേക്ക് മടങ്ങിയില്ല
മലയാള സിനിമയിൽ ഒരു ബ്രിട്ടീഷ് നായിക ഉണ്ടായിരുന്നോ? അതും പച്ച മലയാളം ഡയലോഗും പറഞ്ഞ്. ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ആകെ ഒരു സിനിമയിൽ മാത്രമേ അവർ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ആ ഒരു സിനിമ മലയാളത്തിന്റെ ക്ലാസിക് ആയി മാറാനായിരുന്നു വിധി. ആ നടിക്ക് നായകനായത് മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടൻ മോഹൻലാൽ. ബ്രിട്ടീഷ് വനിതയ്ക്കും കന്നഡിഗ പിതാവിനും പിറന്ന ഈ മകൾ ജനിച്ചത് ബ്രിട്ടനിലാണ്. ഒരു സിനിമകൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെങ്കിലും, പിന്നീടൊരിക്കലും അവർ മലയാളത്തിലേക്ക് മടങ്ങിയില്ല
advertisement
മണിരത്നം സംവിധാനം ചെയ്ത 'ഗീതാഞ്ജലി'യാണ് ഈ നടിയുടെ ആദ്യ ചിത്രം. അവിടെ നിന്നും അവർ മലയാളം തെലുങ്ക്, കന്നഡ ഭാഷകളിലും ഓരോ ചിത്രത്തിൽ വീതം അഭിനയിച്ചു. ഇന്നും 'ഒ പ്രിയാ പ്രിയാ... എൻ പ്രിയാ പ്രിയാ' എന്ന ഗാനം ഹിറ്റാണ്. നടൻ നാഗാർജുനയുടെ കരിയറിൽ വഴിത്തിരിവായി മാറിയ സിനിമ കൂടിയായിരുന്നു ഇത്. മരണാസന്നരായ രണ്ടുപേരുടെ പ്രണയം ഇതിവൃത്തമായ ചിത്രമായിരുന്നു ഇത്. അതേ വർഷം തന്നെയാണ് ഈ നടിയുടെ ആദ്യത്തെ മലയാള സിനിമയും വന്നത്. ഇത്രയുമെല്ലാം പറഞ്ഞാൽ തന്നെ ആ നടി ആരെന്ന് കണ്ടെത്താവുന്നതേയുള്ളൂ (തുടർന്ന് വായിക്കുക)
advertisement
ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ഗാഥാ ജാമിനെ എങ്ങനെ മറക്കാനാണല്ലേ? 'വേറെവർ യു ഗോ ഐ ആം ദെയ്ർ, ഗാഥ ജാം' എന്ന ക്യാപ്‌ഷനും കൊണ്ട് പെണ്ണിനെ വളയ്ക്കാൻ നടക്കുന്ന നായകൻ ഉണ്ണി. 'എങ്കിലേ എന്നോട് പറ, ഐ ലവ് യൂന്ന്' എന്ന് കെഞ്ചി ഒടുവിൽ അത് പറയിച്ചെടുത്തത്. ഇന്നും മലയാളി പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ചിരിക്കുന്ന ഈ സിനിമ ബോക്സ് ഓഫീസ് പരാജയമായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കേണ്ടി വരും. സംവിധായകൻ പ്രിയദർശൻ ഇതേ ചിത്രം പിന്നീട് 'നിർണയം' എന്ന പേരിൽ തെലുങ്കിലേക്ക് റീമേക്ക് ചെയ്‌തു. ആ നായിക ഗിരിജ ഷെട്ടാർ സിനിമയിൽ നിന്നും മാറി നിന്നത് പതിറ്റാണ്ടുകളോളം
advertisement
ഗിരിജ ഷെട്ടാറിന്റെ ആദ്യ ചിത്രങ്ങൾ തിയേറ്റർ വിജയമായിരുന്നു എങ്കിലും, തുടക്കത്തിൽ ലഭിച്ച ജനപ്രീതി നിലനിർത്താൻ അവരെക്കൊണ്ടായില്ല. ആമിർ ഖാനൊപ്പം 'ജോ ജീതാ വൊഹി സിക്കന്ദർ' എന്ന സിനിമയിൽ നായികയാക്കാൻ തീരുമാനിച്ചുറപ്പിച്ചിരുന്നത് ഗിരിജ ഷെട്ടാറിനെ ആയിരുന്നു. അവർ സിനിമയിൽ നിന്നും പിന്മാറിയതും, സംവിധായകൻ അയേഷ ജുൽകയെ സിനിമയുടെ ഭാഗമാവാൻ ക്ഷണിച്ചു. ഗിരിജ അഭിനയിച്ച ചില സീനുകൾ സിനിമയുടെ ആദ്യ ഭാഗങ്ങളിൽ ഉള്ളതായി പറയപ്പെടുന്നു. എന്തുകൊണ്ടാണ് സിനിമ ഉപേക്ഷിച്ചത് എന്നതിനും ഗിരിജയുടെ പക്കൽ കൃത്യമായ ഉത്തരമുണ്ട്
advertisement
ഗിരിജയുടെ സിനിമാ ജീവിതത്തിൽ വെല്ലുവിളികളുണ്ടായി. മോഹൻലാൽ ചിത്രം 'ധനുഷ്‌കോടി' സാമ്പത്തിക പ്രശ്നങ്ങൾ കാരണം മുന്നോട്ടു പോകാതായപ്പോൾ ഗിരിജയുടെ കരിയർ ബാധിക്കപ്പെട്ടു. അപ്പോഴേക്കും അവർ രണ്ടാമത്തെ തെലുങ്ക് ചിത്രമായ 'ഹൃദയാഞ്ജലി'യിൽ അഭിനയിച്ചു. രഘുറാമി റെഡ്ഢി സംവിധാനം ചെയ്ത ചിത്രം കുറെയേറെ വർഷങ്ങൾ റിലീസ് ചെയ്യാതിരിക്കുകയും, ശേഷം 2002ൽ പുറത്തുവരികയും ചെയ്‌തു. നിരൂപക ശ്രദ്ധനേടിയ ചിത്രം മൂന്നു സംസ്ഥാന പുരസ്‌കാരങ്ങൾ നേടി
advertisement


