മുവാറ്റുപുഴയിൽ വീട് ജപ്തി ചെയ്തതില്‍ CITU ഇടപെടല്‍: കോഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്‍ കുടിശിക അടച്ചെന്ന് ബാങ്ക് മേധാവി

Last Updated:

ഹൃദ്രോഗിയായ അജീഷിന്റെ വായ്പ ഏറ്റെടുക്കാമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞുരുന്നു.

കൊച്ചി:മുവാറ്റുപുഴയില്‍ (muvattupuzha) വീട്ട് ഉടമസ്ഥന്‍ ഇല്ലാതിരുന്ന സമയത്ത് മൂന്ന് പെണ്‍ കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്റെ ബാധ്യത പൂര്‍ണ്ണമായും അടച്ച് തീര്‍ത്ത് സിഐടിയു(CITU). കോഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്‍ കുടിശിക അടച്ചതായി ബാങ്ക് മേധാവി ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.
ഹൃദ്രോഗിയായ കുടുംബനാഥനുമായ പായിപ്ര പഞ്ചായത്ത് വലിയപറമ്പില്‍ അജേഷ് ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലില്‍ കഴിയുമ്പോഴാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിഷയത്തില്‍ ഇടപെട്ട എംഎല്‍എ മാത്യു കുഴല്‍നാടന്‍ വീടിന്റെ പൂട്ട് തകര്‍ത്താണ് കുട്ടികളെ വീടിനുള്ളില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗിയായ അജീഷിന്റെ വായ്പ ഏറ്റെടുക്കാമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞുരുന്നു.
2018 - ല്‍ പായിപ്ര പഞ്ചായത്ത് വലിയപറമ്പില്‍ അജേഷ് വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നായിരുന്നു സംഭവത്തില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ വിശദീകരണം.
advertisement
Silverline| കെ റെയിൽ കല്ലിട്ട ഭൂമിക്ക് സഹകരണ സംഘങ്ങള്‍ വായ്പ നിഷേധിക്കാന്‍ പാടില്ല; നിർദേശം നല്‍കിയെന്ന് മന്ത്രി വി എൻ വാസവൻ
കെ റെയില്‍ (K Rail)  സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ടാല്‍ വായ്പയ്ക്ക് ഈടായി ഭൂമി സ്വീകരിക്കില്ലെന്ന നിലപാട് സഹകരണ ബാങ്കുകള്‍ക്ക് ഇല്ലെന്ന് സഹകരണമന്ത്രി വി എന്‍ വാസവന്‍ (VN Vasavan). സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കാത്ത രണ്ട് സംഭവങ്ങളുണ്ടായി. രണ്ട് സംഘങ്ങളെയും നിജസ്ഥിതി ബോദ്ധ്യപ്പടുത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കുന്നതിനാണ് കല്ലിട്ടതെന്ന തെറ്റിദ്ധാരണയാണുണ്ടായിട്ടുള്ളത്. എന്നാല്‍ സാമൂഹ്യ ആഘാത പഠന ആവശ്യത്തിനാണ് കല്ലിടല്‍ നടക്കുന്നത്. ഭൂമി ഏറ്റെടുക്കണമെങ്കില്‍ ഇനിയും നിരവധി കടമ്പകള്‍ കടക്കണം - മന്ത്രി പറഞ്ഞു.
advertisement
പാരിസ്ഥിതിക ആഘാത പഠനവും സര്‍വെയുമൊക്കെ കഴിഞ്ഞായിരിക്കും അന്തിമ അലൈന്‍മെന്റ് തീരുമാനിക്കുക. ഇതിന് ശേഷം 4-(1 )., 6-(1 ) നോട്ടീസുകള്‍ നല്‍കിയ ശേഷം മാത്രമെ ഭൂമി ഏറ്റെടുക്കുകയുള്ളൂ. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ നാലിരട്ടി വിലയ്ക്കായിരിക്കും ഏറ്റെടുക്കുക. അപ്പോള്‍ തന്നെ ബാങ്കുകളുടെ കടം തീര്‍ക്കാന്‍ കഴിയും. അത്തരം പ്രദേശങ്ങളിലെ ഭൂമി ഈടായി വാങ്ങിയാല്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളില്‍ ഇത്തരം ഭൂമി ഈടായി നല്‍കുയാണെങ്കില്‍ നിഷേധിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
advertisement
സാധാരണക്കാരുടെ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി ഒഴിവാക്കണമെന്ന് സഹകരണ ബാങ്കുകള്‍ക്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജപ്തിയുടെ സാഹചര്യമുണ്ടായാല്‍ താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തിയ ശേഷം നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുവാറ്റുപുഴയിൽ വീട് ജപ്തി ചെയ്തതില്‍ CITU ഇടപെടല്‍: കോഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന്‍ കുടിശിക അടച്ചെന്ന് ബാങ്ക് മേധാവി
Next Article
advertisement
'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു'; എംഎസ്എഫിനെതിരെ കെഎസ്‌യു പ്രകടനം
'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു'; എംഎസ്എഫിനെതിരെ കെഎസ്‌യു പ്രകടനം
  • കെഎസ്‌യു എംഎസ്എഫിനെതിരെ കോഴിക്കോട് പ്രകടനം നടത്തി.

  • കൊടുവള്ളി ഓർഫനേജ് കോളജ് യൂണിയൻ വിജയത്തിന് പിന്നാലെ പ്രകടനം.

  • എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു എന്ന ബാനറേന്തി പ്രകടനം.

View All
advertisement