INL | പദവിയുടെ അന്തസ് കളഞ്ഞുകുളിച്ചു; പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് മാപ്പുപറയണമെന്ന് ഐഎന്‍എല്‍

Last Updated:

പ്രബുദ്ധ കേരളത്തെ തന്നെ അപമാനിക്കുന്ന ഇത്തരം അധിക്ഷേപങ്ങള്‍ക്ക് മാധ്യമസമൂഹത്തോട് ഒന്നടങ്കം മാപ്പ് പറയണമെന്നും  കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമസമൂഹത്തോട് ഒന്നടങ്കം മാപ്പ് പറയണമെന്ന് ഐഎന്‍എല്‍. കല്‍പറ്റയില്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് കഴിഞ്ഞദിവസം വിളിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകരോട് വളരെ മോശമായ രീതിയില്‍ പെരുമാറുകയും മര്യാദക്ക് ഇരുന്നില്ലെങ്കില്‍ പിടിച്ചുപുറത്താക്കുമെന്ന് ഭീഷണി മുഴുക്കുകയും ചെയ്ത പ്രതിപക്ഷനേതാവ്, താനിരിക്കുന്ന പദവിയുടെ അന്തസ്സ് കളഞ്ഞുകുളിച്ചെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.
പ്രബുദ്ധ കേരളത്തെ തന്നെ അപമാനിക്കുന്ന ഇത്തരം അധിക്ഷേപങ്ങള്‍ക്ക് മാധ്യമസമൂഹത്തോട് ഒന്നടങ്കം മാപ്പ് പറയണമെന്നും  കാസിം ഇരിക്കൂര്‍ ആവശ്യപ്പെട്ടു.
തനിക്ക് ഹിതകരമല്ലാത്ത ചോദ്യം ചോദിച്ചതിന് ഉറഞ്ഞുതുള്ളിയ സതീശന്‍റെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. സ്വതന്ത്രമായി വാര്‍ത്ത ശേഖരിക്കാനും മാധ്യമപ്രവര്‍ത്തനം നടത്താനുമുള്ള മൗലിക സ്വാതന്ത്ര്യത്തെയാണ് പ്രതിപക്ഷനേതാവ് ധിക്കാരപൂര്‍വം ചോദ്യം ചെയ്തത്.
advertisement
മാന്യതയുടെയും ജനാധിപത്യമര്യാദയുടെയും പ്രാഥമിക നിഷ്ഠ പാലിക്കാത്ത വി.ഡി സതീശനെ പ്രതിപക്ഷനേതാവിന്‍റെ പദവിയില്‍നിന്ന് മാറ്റുന്നതിനെ കുറിച്ച് കോണ്‍ഗ്രസും യു.ഡി.എഫും ആലോചിക്കണം. കേരളത്തിലെ ഒരു നേതാവും മാധ്യമങ്ങളോട് ഇത്തരത്തില്‍ ക്രൂരമായി പെരുമാറാറില്ല. രാഷ്ട്രീയമായി ഉത്തരം മുട്ടുമ്പോള്‍ മാന്യമായി ഒഴിഞ്ഞുമാറുന്നതിനു പകരം, ഗുണ്ടകളുടെ ഭാഷ കടമെടുക്കുന്നതും ആരേയും നാണിപ്പിക്കും വിധം ഹാലിളകുകയും ചെയ്യുന്ന വി.ഡി സതീശന്‍റെ ശൈലിയോട് യോജിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കണമെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം പാടില്ല; എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്ന് കോടിയേരി
advertisement
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചത് അത്യന്തം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അംഗങ്ങള്‍ ആക്രമിച്ചവരില്‍ ഉണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരും ഉചിതമായി ഇടപെട്ടിരുന്നു. സര്‍ക്കാരിന്റെ നടപടി മാതൃകാപരമാണെന്നും കോടിയേരി വ്യക്തമാക്കി.
കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നവരെ പിടിക്കുന്ന സമീപനം ഉണ്ടാകരുത്. അക്രമങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിന്റെ പേരില്‍ എസ്എഫ്‌ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമമെന്ന് കോടിയേരി പറഞ്ഞു.
advertisement
പറയുന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസുകാരുടെ ആവശ്യമെന്നും കോടിയേരി ആരോപിച്ചു.സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഓരോ ദിവസവും കഥകള്‍ മെനയുകയാണ്. പ്രതിപക്ഷ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തും. ഇടതു വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കോടിയേരി ആരോപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
INL | പദവിയുടെ അന്തസ് കളഞ്ഞുകുളിച്ചു; പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് മാപ്പുപറയണമെന്ന് ഐഎന്‍എല്‍
Next Article
advertisement
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നു വീണു
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നുവീണു
  • 13 സ്ത്രീകൾ കർണാടക മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷീണം മൂലം തളർന്നു വീണു, 6 മണിക്കൂർ കാത്തിരുന്നു.

  • പുത്തൂരിൽ ദീപാവലി സമ്മാന വിതരണം നടക്കുന്നതിനിടെ വലിയ തിരക്ക് കാരണം ശ്വാസംമുട്ടലും നിർജ്ജലീകരണവും.

  • തളർന്നുവീണവരെ പുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി ഡിസ്ചാർജ് ചെയ്തു, പരിക്കില്ല.

View All
advertisement