ബിജെപി സ്ഥാനാർത്ഥിയുടെ അടുത്ത ബന്ധുവിന്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ
- Published by:Sarika N
- news18-malayalam
Last Updated:
ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടിയുമാണ് കത്തിനശിച്ചത്
തിരുവനന്തപുരം: ചിറയിൻകീഴിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. ചിറയിൻകീഴ് ആനത്തലവട്ടം കൃഷ്ണാലയം സ്വദേശി ബാബുവിൻ്റെ വാഹനങ്ങളാണ് കത്തിനശിച്ചത്. ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടിയുമാണ് കത്തിനശിച്ചത്. ആറ്റിങ്ങൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും അപ്പോഴേക്കും വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചിരുന്നു.
ബാബു ഓട്ടോ ഡ്രൈവറും ബി.ജെ.പി. പ്രവർത്തകനുമാണ്. കൂടാതെ, ബാബുവിൻ്റെ സഹോദരി പുത്രിയായ ടിന്റു 17-ാം വാർഡിൽ ബി.ജെ.പി. സ്ഥാനാർത്ഥിയാണ്. ദിവസങ്ങൾക്ക് മുൻപ് ടിന്റുവിൻ്റെ വീട് കത്തിക്കാൻ ശ്രമം നടന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ചിറയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 02, 2025 9:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി സ്ഥാനാർത്ഥിയുടെ അടുത്ത ബന്ധുവിന്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ


