Exclusive| 'സെൻട്രൽ ബാങ്ക് ജീവനക്കാരിൽ നിന്ന് വായ്പ തിരിച്ചടയ്ക്കാൻ സമ്മർദമുണ്ടായി; പേരുമലയിലെ വീട്ടിലേക്കില്ല': വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ മാതാവ് ഷെമി

Last Updated:

കൊടും ക്രൂരകൃത്യത്തിന് 23 വയസുകാരനായ മൂത്തമകൻ അഫാനെ പ്രേരിപ്പിച്ച സാമ്പത്തിക പ്രശ്നങ്ങൾ വിവരിക്കുന്നതിനിടയിലാണ് ഭർത്താവ് അബ്ദുൽ റഹീമിനോട് വെഞ്ഞാറമൂട് സെൻട്രൽ ബാങ്ക് ശാഖയിലെ ജീവനക്കാർ 8 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി ഷെമി വെളിപ്പെടുത്തിയത്

News18
News18
തിരുവനന്തപുരം: വെഞ്ഞാറമൂട് സെൻട്രൽ ബാങ്ക് ജീവനക്കാരിൽ നിന്ന് വായ്പ തിരിച്ചടയ്ക്കാൻ നിരന്തരമായ സമ്മർദം നേരിട്ടിരുന്നതായി കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ഉമ്മ ഷെമി. സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതിനുശേഷം ഭർത്താവ് അബ്ദുൽ റഹീമിനോടാണ് ഷെമി ഇക്കാര്യം പങ്കുവെച്ചത്. പേരുമലയിലെ വീട്ടിൽ ഇനി താമസിക്കാൻ ഇല്ലെന്നും അഫാന്റെ മാതാവ് ബന്ധുക്കളെ അറിയിച്ചു.
ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിച്ചുകൂട്ടിയ 17 ദിവസത്തിനു ശേഷമാണ് വെഞ്ഞാറമൂട് സംഭവത്തിൽ ജീവനോടെ അവശേഷിച്ച ഇര ഷെമി ആശുപത്രി വിട്ടത്. കൊടും ക്രൂരകൃത്യത്തിന് 23 വയസുകാരനായ മൂത്തമകൻ അഫാനെ പ്രേരിപ്പിച്ച സാമ്പത്തിക പ്രശ്നങ്ങൾ വിവരിക്കുന്നതിനിടയിലാണ് ഭർത്താവ് അബ്ദുൽ റഹീമിനോട് വെഞ്ഞാറമൂട് സെൻട്രൽ ബാങ്ക് ശാഖയിലെ ജീവനക്കാർ 8 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി ഷെമി വെളിപ്പെടുത്തിയത്.
റഹീമിന്റെ അറിവോടെ സെൻട്രൽ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 4 ലക്ഷം രൂപ റഹീം വിദേശത്തുനിന്ന് കുടുംബത്തിന് അയച്ചു നൽകിയിരുന്നു. എന്നാൽ ഇതിൽ 2 ലക്ഷം രൂപ മാത്രമാണ് ഷെമിയും മകൻ അഫാനും ചേർന്ന് ബാങ്കിൽ തിരിച്ചടച്ചത്. ശേഷിച്ച പണം എന്ത് ചെയ്തെന്ന് അബ്ദുൽ റഹീമിന്റെ ചോദ്യത്തിന് ഭാര്യ വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് സൂചന. 8 ലക്ഷം രൂപ വായ്പ എടുത്തതിന്റെയും 2 ലക്ഷം രൂപ ഒറ്റത്തവണയായി തിരിച്ചടച്ചതിന്റെയും രേഖകൾ വെഞ്ഞാറമൂട് പൊലീസ് ബാങ്കിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.
advertisement
അതേസമയം, അഫാൻ കൊലപ്പെടുത്താനായി ലക്ഷ്യമിട്ടിരുന്ന മറ്റ് രണ്ട് സ്ത്രീകളിൽ നിന്ന് തരപ്പെടുത്തിയ വായ്പ തിരിച്ചടക്കാൻ അബ്ദുൽ റഹീം നൽകിയ പണത്തിലെ ശേഷിച്ച തുക ഉപയോഗിച്ചതായാണ് പൊലീസിന്റെ സംശയം. അതിനിടെ പേരുമലയിലെ വീട്ടിലേക്ക് ഇനി താമസിക്കാൻ ഇല്ലെന്ന് വ്യക്തമാക്കിയ ഷെമിയെ മാനസിക നില വീണ്ടെടുക്കുന്നതുവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുന്ന കാര്യമാണ് ബന്ധുക്കളും പൊലീസും ചേർന്ന് ആലോചിക്കുന്നത്. കുടുംബത്തിലെ അഞ്ചു പേരെ മൂത്തമകൻ അതിക്രൂരമായി കൊലപ്പെടുത്തിയ വിവരം അറിയിച്ചെങ്കിലും അത് പൂർണമായി വിശ്വസിക്കാൻ ഷെമി ഇപ്പോഴും തയ്യാറായിട്ടില്ലെന്നാണ് വിവരം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Exclusive| 'സെൻട്രൽ ബാങ്ക് ജീവനക്കാരിൽ നിന്ന് വായ്പ തിരിച്ചടയ്ക്കാൻ സമ്മർദമുണ്ടായി; പേരുമലയിലെ വീട്ടിലേക്കില്ല': വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ മാതാവ് ഷെമി
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement