തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ എൻഐഎ ഇടപെടൽ. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവര്‍ എന്‍.ഐ.എ നിരീക്ഷണത്തില്‍. തിരുവനന്തപുരം നഗരം വിഴിഞ്ഞം മേഖലയിലുള്ളവരാണ് നിരീക്ഷണത്തില്‍. വിഴിഞ്ഞം സമരത്തിൽ നുഴഞ്ഞ് കയറുന്നത് തടയാനാണ് എൻ.ഐ.എ നിരീക്ഷണം.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സമരത്തില്‍ പങ്കെടുത്തിരുന്നു . വിഴിഞ്ഞം സമരത്തില്‍ സഹകരിച്ചിട്ടുണ്ടോയെന്നും തുടര്‍ സഹകരണമുണ്ടായോ എന്ന കാര്യവുമാണ് എൻഐഎ പരിശോധിക്കുന്നത്. അതേസമയം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പി.എഫ് ഐ ഇല്ലെന്ന് എൻ ഐ എ വ്യക്തമാക്കി.
തീവ്ര ഇടത് സംഘടനാ നേതാക്കളുടെ പശ്ചാത്തലം പരിശോധിക്കുന്നുണ്ട്. ഈ നേതാക്കളുടെ ബെനാമി അക്കൗണ്ടുകളും പരിശോധിക്കും. സംസ്ഥാന പോലീസില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.