എറണാകുളം ജില്ലയിൽ അങ്കമാലി പൊങ്ങം മുതൽ ആലപ്പുഴ ജില്ലാ അതിർത്തിയായ അരുർ വരെയായിരുന്നു വനിത മതിൽ. 49 കിലോമീറ്റർ ദൈർഘ്യത്തിൽ മൂന്ന് ലക്ഷം പേർ അണിനിരന്നെന്നാണ് സംഘടകരുടെ വിലയിരുത്തൽ. ഇടപ്പള്ളിയിൽ ചേർന്ന യോഗത്തിൽ പ്രൊഫ എം ലീലാവതി അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പിൽ പകുതി സീറ്റുകൾ സ്ത്രീകൾക്ക് നൽകാൻ പാർട്ടികൾ തയ്യാറാകണമെന്ന് ഡോ. എം ലീലാവതി പറഞ്ഞു
പുന്നല ശ്രീകുമാർ: എടുക്കാച്ചരക്കെന്നും വർഗീയമതിൽ എന്നും ആക്ഷേപിച്ചവർക്കുള്ള മറുപടിയാണ് വനിതാമതിലിന്റെ വിജയമെന്ന് കെ.പിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ശബരി പ്രശ്നത്തിനൊപ്പം സമൂഹത്തെ ബാധിച്ചിരിക്കുന്ന ജീർണതയ്ക്കും ആൾക്കുട്ട വിചാരണകൾക്കും സദാചാരത്തിന്റെ പേരിലുള്ള ആക്രമണങ്ങൾക്കും എതിരേയുള്ല ചെറുത്തുനിൽപ്പാണ് മതിലെന്നും ശ്രീകുമാർ പറഞ്ഞു.