തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചിരുന്നു. ഇതിനിടയിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ പ്രതിഷേധവുമായെത്തിയത്. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാന്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു പ്രതിഷേധം.
മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധം
3.50 pm മുഖ്യമന്ത്രിയടക്കം 72 യാത്രക്കാരുമായി ഇന്‍ഡിഗോ 6E (Indigo) ഫ്ളൈറ്റ് കണ്ണൂരില്‍ നിന്ന് തിരിച്ചു.
മുഖ്യമന്ത്രിയോടൊപ്പം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും ആറു സുരക്ഷാ അംഗങ്ങളും.
എളുപ്പം പുറത്തിറങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ സംഘത്തിന്റെയും സീറ്റ് ക്രമീകരണം പിന്നില്‍.
മുഖ്യമന്ത്രിയുടെ സീറ്റ് 20A ജയരാജന് 18A
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്സീന് മജീദ്, ജില്ലാ സെക്രട്ടറി ആര് കെ നവീന്‍ 8A, 8C സീറ്റുകളില്‍.
5pm വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'മുഖ്യമന്ത്രി രാജിവെക്കുക' എന്ന് മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ നേര്‍ക്ക്. സീറ്റില്‍ നിന്ന് എഴുന്നേറ്റ ഇപി ജയരാജന് ഇവരെ തള്ളിമാറ്റി. ഇരുവരും സീറ്റുകള്‍ക്കിടയിലേക്ക് വീണു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവരേയും വലിയതുറ പൊലീസിനു കൈമാറി.
മര്‍ദനത്തില്‍ പരിക്കേറ്റ ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.