മംഗ്ലൂരു: വനത്തിനകത്ത് കയറി വിഷം കഴിക്കുന്ന വീഡിയോ പകർത്തി യുവാവ് കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുത്തു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ധർമ്മസ്ഥല പോലീസ് സ്ഥലത്തെത്തിഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാസൻ ജില്ലയിലെ അരക്കളഗുഡ് താലൂക്കിലെ രാമനാഥ്പൂർ സ്വദേശി സുനിൽ (28) ആണ് കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തിയിൽ ആക്കിയത്.
ധർമ്മസ്ഥല ക്ഷേത്രത്തിൽ ബൈക്കിൽ എത്തിയ ഇയാൾ ക്ഷേത്രദർശനം കഴിഞ്ഞ ശേഷം മഹാത്മാഗാന്ധി സർക്കിളിന് സമീപമുള്ള വനത്തിൽ കയറിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിലെ എസ് ഐ അനിൽകുമാറും സംഘവും ചേർന്ന് വനത്തിൽ തിരച്ചിൽ നടത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന സുനിലിനെ കണ്ടെത്തിയത്.
Also Read-തിളച്ച പാല് ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു
പിന്നീട് ഉജിരെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൽത്തങ്ങാടിയിൽ ഫുട്‌വെയർ സ്ഥാപനം നടത്തുന്ന സുനിലിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുണ്ടു. ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഇയാൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിവരം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mangaluru, Suicide attempt