വരുമാനം 600 രൂപ; 500 രൂപയും സംഭാവന ചെയ്ത് അമ്മ മനസിന്റെ കരുതലുമായി എഴുപതുകാരി

പെൻഷനായി ലഭിച്ച ആകെയുള്ള വരുമാനമായ 600 രൂപയിൽ 500 രൂപയും കമലമ്മ അന്നദാനത്തിനായി നൽകി.

News18 Malayalam | news18-malayalam
Updated: May 30, 2020, 11:12 AM IST
വരുമാനം 600 രൂപ; 500 രൂപയും സംഭാവന ചെയ്ത് അമ്മ മനസിന്റെ കരുതലുമായി എഴുപതുകാരി
kamalamma
  • Share this:
കൊറോണ വൈറസ് എന്ന ഈ പ്രതിസന്ധി സമയത്ത് രാജ്യത്തിന് കൈത്താങ്ങായി എത്തിയത് നിരവധി പേരാണ്. വരുമാനത്തിന്റെ ഒരുപങ്ക് രാജ്യത്തെ പാവപ്പെട്ടവർക്കായി പലരും സംഭാവന ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കോടികൾ സംഭാവന ചെയ്തവരെ കുറിച്ചൊക്കെ വാർത്തകൾ വരികയും ചെയ്തു. എന്നാൽ വരുമാനത്തിൻ 90 ശതമാനവും അന്നദാനത്തിന് സംഭാവന ചെയ്ത 70വയസുള്ള കമലമ്മയെ കുറിച്ച് അറിയാതെ പോകരുത്.

പ്രിയങ്ക് അറോറ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കമലമ്മയെ കുറിച്ച് അറിയാനാവുക. പെൻഷനായി ലഭിച്ച ആകെയുള്ള വരുമാനമായ 600 രൂപയിൽ 500 രൂപയും കമലമ്മ അന്നദാനത്തിനായി നൽകി. വരുമാനത്തിന്റെ 90 ശതമാനവും സംഭാവന ചെയ്ത അമ്മ മനസിന്റെ കരുതൽ കാണാതിരിക്കാനാവില്ലെന്ന് പ്രിയങ്ക് ഫേസ്ബുക്കിൽ കുറിക്കുന്നു.

അങ്ങേയറ്റം ഹൃദയസ്പർശിയായത് എന്ന് കുറിച്ചു കൊണ്ടാണ് പ്രിയങ്ക് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. മൈസൂരിലെ റോട്ടറി ഹെറിറ്റേജിലെ അംഗമാണ് പ്രിയങ്ക്. കമലമ്മയുടെ ഏരിയയിലും ഇവർ ഭക്ഷണം വിതരണം ചെയ്തിരുന്നു. ഇത് കണ്ടാണ് അന്നദാനത്തിന് ചെറിയൊരു സംഭാവന നൽകിയതെന്ന് പ്രിയങ്ക് വ്യക്തമാക്കുന്നു.

ആദ്യം പണം വാങ്ങാൻ മടിച്ചെങ്കിലും അവർ നിർബന്ധിച്ചതിനെ തുടർന്ന് അവരോടുള്ള ആദരമായി പണം സ്വീകരിക്കുകയായിരുന്നുവെന്നും പ്രിയങ്ക് വ്യക്തമാക്കി. ആ നിമിഷം കോടികൾ സംഭാവന ചെയ്ത ടാറ്റമാര്‍, അംബാനിമാർ, അസിംപ്രേംജി, നാരായണ മൂർത്തി എന്നിവര്‍ക്ക് താഴെയല്ല ഈ 70 കാരിയെന്ന് തോന്നിയതായി പ്രിയങ്ക് പറയുന്നു.
You may also like:First Bell from June 1: വിക്ടേഴ്സ് ചാനലിലെ ക്ലാസ് മുറി തുറക്കുമ്പോൾ
[news]
George Floyd Murder: അമേരിക്കയിൽ വ്യാപക പ്രതിഷേധം; മിനിയാപൊളിസ് പൊലീസ് സ്റ്റേഷന് തീയിട്ടു
[news]
Say No to Violence അക്രമത്തെ മഹത്വവത്കരിച്ചു; ട്രംപിന്റെ ട്വീറ്റ് മറച്ച് ട്വിറ്റർ [news]

മെയ് 12നാണ് ഈ സംഭവം നടന്നതെന്നും പ്രിയങ്ക് പറയുന്നുണ്ട്. പാവപ്പെട്ടവരായിരുന്നിട്ടു പോലും സംഭാവന നൽകിയതിലൂടെ അമ്മ മനസിന്റെ കരുതലിനാണ് സാക്ഷിയായതെന്നും പ്രിയങ്ക് പറയുന്നു.

First published: May 30, 2020, 11:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading