എന്താല്ലേ...? 25-കാരി താമസിക്കുന്നത് ഭര്‍ത്താവിനും മുന്‍ ഭര്‍ത്താവിനുമൊപ്പം ഒരു വീട്ടില്‍; കുടുംബം വൈറലായി

Last Updated:

അവരുടെ രണ്ട് കുട്ടികളും ഇവര്‍ക്കൊപ്പം ഈ വീട്ടിലുണ്ട്. ന്യുയോര്‍ക്ക് പോസ്റ്റ് ആണ് വിചിത്രമായി തോന്നുന്ന വൈറല്‍ കുടുംബത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

വിചിത്ര ജീവിതവുമായി ഒരു കുടുംബം
വിചിത്ര ജീവിതവുമായി ഒരു കുടുംബം
കുടുംബ ബന്ധങ്ങള്‍ ശിഥിലമായികൊണ്ടിരിക്കുന്ന ഇക്കാലത്ത് അച്ഛനും അമ്മയും മക്കളും അവരുടെ ഭാര്യമാരും കുട്ടികളുമൊക്കെ ഒരു വീട്ടില്‍ താമസിക്കുന്നത് തന്നെ അപൂര്‍വ്വമാണ്. പ്രണയബന്ധങ്ങളില്‍ തന്നെ മൂന്നാമതൊരാളുടെ സാന്നിധ്യം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കാമുകനും മുന്‍ കാമുകനും ഒപ്പം ജീവിതം നയിക്കുന്ന സ്ത്രീകളുടെ കഥകളും വെറും കെട്ടുകഥ പോലെയാണ് കണുന്നത്.
കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു 25-കാരിയുടെ യഥാര്‍ത്ഥ ജീവിതം ഇത്തരം പരമ്പരാഗത രീതികളെയൊക്കെ വെല്ലുവിളിക്കുന്നതാണ്. അസാധാരണമായി തോന്നുന്ന അവരുടെ കുടുംബ പശ്ചാത്തലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കാലിഫോര്‍ണിയയില്‍ നിന്നുള്ള മിഗന്‍ മേയര്‍ എന്ന 25-കാരി താമസിക്കുന്നത് അവരുടെ ഭര്‍ത്താവിനും മുന്‍ ഭര്‍ത്താവിനുമൊപ്പം ഒരു വീട്ടിലാണ്. അവരുടെ രണ്ട് കുട്ടികളും ഇവര്‍ക്കൊപ്പം ഈ വീട്ടിലുണ്ട്. ന്യുയോര്‍ക്ക് പോസ്റ്റ് ആണ് വിചിത്രമായി തോന്നുന്ന വൈറല്‍ കുടുംബത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരേ സ്ത്രീയില്‍ സ്‌നേഹത്താല്‍ ബന്ധിതരായ രണ്ട് പുരഷന്മാർ ഉള്‍പ്പെടുന്ന ഒരു കുടുംബം എന്ന ആശയത്തെ അദ്ഭുതത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ വിലയിരുത്തുന്നത്. ചിലര്‍ ഇതിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
advertisement
മിഗന്‍ ആദ്യ വിവാഹം കഴിച്ചത് ടെയിലറിനെയാണ്. 2020-ല്‍ ആയിരുന്നു ആദ്യ വിവാഹം. ടെയിലര്‍ പോലീസ് ഉദ്യോഗസ്ഥനാണ്. ഇവരുടെ ബന്ധത്തില്‍ ഒരു മകളുമുണ്ട്. എന്നാല്‍, ഈ ബന്ധം 2023-ല്‍ വേര്‍പിരിഞ്ഞു. എന്നാല്‍, വിവാഹമോചിതരായെങ്കിലും തങ്ങളുടെ മകളെ വളര്‍ത്തുന്നതിലുള്ള രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തില്‍ ഇരുവരും പ്രതിജ്ഞാബദ്ധരായിരുന്നു. കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനും അവര്‍ക്ക് രക്ഷിതാക്കളുടെ സാമിപ്യം ഉറപ്പാക്കുന്നതിനുമായി അവര്‍ പരസ്പരം അടുപ്പം നിലനിര്‍ത്തി.
വിവാഹമോചനത്തിനുശേഷം മിഗന്‍ സ്വന്തം നാടായ കാലിഫോര്‍ണിയയിലേക്ക് പോയി. അവിടെവച്ചാണ് പഴയ സുഹൃത്തായ മൈക്കിളുമായുള്ള ബന്ധം ആരംഭിക്കുന്നത്. ഒരു പ്രൊഫഷണല്‍ ആശയവിനിമയത്തിലൂടെ തുടങ്ങിയ ബന്ധം പിന്നീട് വ്യക്തിപരമായി വളരുകയായിരുന്നു. രണ്ട് മാസത്തിനുള്ളില്‍ അവര്‍ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നതായി അവര്‍ മനസ്സിലാക്കി. ഇതോടെ മിഗനും മൈക്കിളും വിവാഹിതരാകുകയായിരുന്നു.
advertisement
എന്നാല്‍, മകള്‍ക്ക് അമ്മയുടെ കുറവ് അനുഭവപ്പെടാതിരിക്കാന്‍ ആദ്യ ഭര്‍ത്താവായ ടെയിലര്‍ മിഗന്റെ വീടിന്റെ അടുത്ത് തന്നെ ഒരു വീട് വാങ്ങാന്‍ പദ്ധതിയിട്ടു. എന്നാല്‍, വര്‍ദ്ധിച്ച ജീവിത ചെലവ് കാരണം ഈ പദ്ധതി ഉപേക്ഷിച്ചു. മിഗന്റെ പുതിയ ഭര്‍ത്താവ് മൈക്കിള്‍ ഇതിനൊരു പരിഹാരം നിര്‍ദേശിച്ചു. മൂന്ന് പേരും കുട്ടികളും ഒരു വീട്ടില്‍ ഒരുമിച്ച് താമസിക്കുകയെന്നതായി മൈക്കിൾ കണ്ടെത്തിയ പരിഹാരം.
പലര്‍ക്കും ഇത്തരമൊരു കാര്യം ചിന്തിക്കാന്‍ പോലും കഴിഞ്ഞേക്കില്ല. എന്നാല്‍, മിഗന്‍ ഇക്കാര്യം ടെയിലറിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹവും ഒരു മടിയും കൂടാതെ അതിന് സമ്മതിച്ചു. ആദ്യം ഇത് അല്പം ബുദ്ധിമുട്ടായിരുന്നുവെന്നും പക്ഷേ അതിനോട് ഇപ്പോള്‍ പൊരുത്തപ്പെട്ടുവെന്നും മിഗന്‍ വൈറല്‍ വീഡിയോയില്‍ പറയുന്നുണ്ട്.
advertisement
ഇന്ന് അഞ്ച് പേരടങ്ങുന്ന മിഗന്റെ കുടുംബം സമാധാനപരമായി ഒരു വീട്ടില്‍ താമസിക്കുന്നു. മിഗന്‍ തന്റെ ആദ്യ കുട്ടിയെ ആദ്യ ഭര്‍ത്താവുമായി സഹകരിച്ച് വളര്‍ത്തുന്നു. മൈക്കിളുമായി ചേര്‍ന്ന് രണ്ടാമത്തെ കുഞ്ഞിനെയും പരിപാലിക്കുന്നു. പലരും വൈകാരികമായ പ്രഹേളികയായി കണക്കാക്കുന്ന ഒരു സാഹചര്യത്തെ ആ കുടുംബം വളരെ സാധാരണമായി കൈകാര്യം ചെയ്യുന്നു.
അതിശയകരമെന്നു പറയട്ടെ മൈക്കിളും ടെയിലറും തമ്മില്‍ സഹോദരബന്ധം ആണെന്നും മിഗന്‍ പറയുന്നുണ്ട്. അവര്‍ക്കിടയില്‍ വഴക്കോ മത്സങ്ങളോ ഇല്ലെന്നും ഇരുവരും കുട്ടികളോടുള്ള പ്രതിബദ്ധതയിലും ബഹുമാനത്തിലും തുറന്ന ആശയവിനിമയത്തിലും അധിഷ്ഠിതമായി ജീവിതം നയിക്കുന്നുവെന്നും മിഗന്‍ വ്യക്തമാക്കി.
advertisement
വൈറല്‍ കുടുംബത്തിന്റെ വിശേഷങ്ങളില്‍ ഓണ്‍ലൈനില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ നിറഞ്ഞു. ചിലര്‍ അവരുടെ ജീവിതത്തെ പക്വവും പ്രചോദനാത്മകവുമായി വിലയിരുത്തി. മറ്റുചിലര്‍ ഈ ബന്ധത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചു. എന്നിരുന്നാലും സ്‌നേഹം, രക്ഷകര്‍തൃത്വം, കുടുംബജീവിതം എന്നിവയെ കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുന്നതാണ് മിഗന്റെ യഥാര്‍ത്ഥ ജീവിതം.
ഇത് പരമ്പരാഗത രീതിക്ക് വിരുദ്ധമാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും പക്ഷേ, കുട്ടികള്‍ സന്തുഷ്ടരാണെന്നും ആരും അവഗണിക്കപ്പെടുന്നതായി തോന്നുന്നില്ലെന്നും പണം ലാഭിക്കാനാകുന്നുണ്ടെന്നും മിഗന്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Life/
എന്താല്ലേ...? 25-കാരി താമസിക്കുന്നത് ഭര്‍ത്താവിനും മുന്‍ ഭര്‍ത്താവിനുമൊപ്പം ഒരു വീട്ടില്‍; കുടുംബം വൈറലായി
Next Article
advertisement
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ എന്ന് കെ ടി ജലീല്‍
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; UDF പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ ജലീല്‍
  • മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി മുസ്ലിം ലീഗ് എംഎൽഎ രംഗത്തെത്തി.

  • താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

  • ജില്ലാ വിഭജനം അനിവാര്യമാണെന്ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു.

View All
advertisement