ഓഗസ്റ്റ് 13 നാണ് ലോക അവയവദാന ദിനമായി ആചരിക്കുന്നത്. പേരു പോലെ തന്നെ അവയവദാനത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുകയും ഉയര്‍ത്തുകയുമാണ് ഈ ദിനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ലോകത്ത് അങ്ങോളം ഇങ്ങോളമുള്ള ജനങ്ങളില്‍ പലര്‍ക്കും അവയവദാനം എന്ന പ്രക്രിയയെ കുറിച്ച് ഇപ്പോഴും പലവിധത്തിലുള്ള ആശങ്കളും മിഥ്യാധാരണകളും നിലനില്‍ക്കുന്നു എന്നതാണ് വസ്തുത.
അതേസമയം, മറ്റു പലരും ഇന്നും അവയവദാനം എന്ന സത്കര്‍മ്മം കൊണ്ട് പല മനുഷ്യരുടെയും ജീവിതത്തില്‍ വരുത്താന്‍ സാധിക്കുന്ന മാറ്റങ്ങളെ കുറിച്ച് അജ്ഞരുമാണ്. അവയവദാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു വ്യക്തിയുടെ മരണശേഷം, ശരീരത്തില്‍ ആരോഗ്യത്തോടെയിരിക്കുന്ന അവയവങ്ങള്‍ (അതായത്, ശ്വാസകോശം, വൃക്കകൾ, കണ്ണുകൾ, കരള്‍, പാന്‍ക്രിയാസ് തുടങ്ങിയവ) ദീര്‍ഘകാലമായി രോഗങ്ങളോട് പൊരുതുന്നവര്‍ക്ക് നല്‍കുക എന്നതാണ്.
അങ്ങനെ പല സാഹചര്യങ്ങളിലും, അവയവദാന പ്രക്രിയ പലരിലും പ്രത്യാശയുടെ കിരണങ്ങൾ നിറച്ചിട്ടുണ്ട്. അവയവദാതാവില്‍ നിന്നും കണ്ണ് ലഭിച്ചതിന് ശേഷം, ജീവിതത്തില്‍ ആദ്യമായി വെളിച്ചം എന്ന പ്രതിഭാസത്തെ കണ്ടറിഞ്ഞവര്‍ ഒക്കെ അവയവദാന പ്രക്രിയയുടെ ഗുണഭോക്താക്കളാണ്. അതുകൊണ്ട് തന്നെ ഈ ദിവസം കൊണ്ടുദ്ദേശിക്കുന്നത് മറ്റുളളവരിലേക്ക് സംവേദനം എത്തിക്കാന്‍ ശ്രമിക്കുക, അവയവദാന പ്രക്രിയ്ക്കായി മറ്റുള്ളവരില്‍ പ്രചോദനം സൃഷ്ടിക്കുക, അതിലൂടെ കുറേപ്പേര്‍ക്ക് ജീവനും ജീവിതവും നല്‍കുക എന്നതാമാണ്.
ചരിത്രംഅവയവദാനം മഹാദാനം എന്ന് പറയുന്നത്, മാനവ രാശിയ്ക്ക് അവയവദാനത്തിലുടെ നല്‍കാന്‍ കഴിയുന്ന ദാനം ജീവനോ ജീവിതമോ ആയതിനാലാണ്. ലോകത്തിലെ ആദ്യത്തെ വിജയകരമായ അവയവദാന ശസ്ത്രക്രിയ നടത്തിയത് അമേരിക്കയിലാണ്. 1954-ല്‍ ഡോക്ടര്‍ ജോസഫ് മുറെയുടെ നേതൃത്വത്തിലായിരുന്നു ആദ്യ അവയവമാറ്റ ശസ്ത്രക്രിയ നടന്നത്.
ഇരട്ട സഹോദരന്മാരായ റിച്ചാഡ് ഹെറിക്ക്, റോണള്‍ഡ് ഹെറിക്ക് എന്നിവരിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. മാനവരാശിയുടെ വളർച്ചയ്ക്ക് തന്നെ അതുല്യമായ സംഭാവന നല്‍കിയ ജോസഫ് മുറയെ ശാസ്ത്ര ലോകം 1990ല്‍ പരമോന്നത ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. ജീവശാസ്ത്രത്തിലും മനുഷ്യശാസ്ത്രത്തിലും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഇദ്ദേഹത്തിന് നോബല്‍ സമ്മാനം നല്‍കി ആദരിച്ചത്.
പ്രത്യേകതഇന്നത്തെ ശാസ്ത്ര സാങ്കേതിക വിദ്യകളും വികസനങ്ങളും അവയവദാന പ്രക്രിയയ്ക്ക് ഏറെ ഗുണകരമായാണ് ഭവിച്ചിരിക്കുന്നത്. ഇന്ന് അപകടങ്ങള്‍ കൊണ്ടോ മറ്റ് അസുഖങ്ങള്‍ കൊണ്ടോ അവയവദാനത്തിലൂടെ മാത്രമേ ജീവിതത്തിലേക്ക് തിരികെ എത്താന്‍ സാധിക്കു എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്ക് സാങ്കേതിക വളര്‍ച്ച ഏറെ സഹായകമായിട്ടുണ്ട്.
ശരീരത്തില്‍ പ്രവര്‍ത്തനം നിലച്ചതോ, രോഗാതുരമായി തുടരുന്നതോ ആയ അവയവം, പൂര്‍ണ്ണ ആരോഗ്യത്തോടെ ഇരിക്കുന്ന ഒരു അവയവം ഉപയോഗിച്ച് രോഗാവസ്ഥയില്‍ നിന്ന് പുറത്ത് വരാന്‍ അവരെ സഹായിക്കുന്നു. അവയവദാതാവ്, രോഗിയുടെ അടുത്ത വ്യക്തികളോ അവയവ ബാങ്കില്‍, അവയവദാനത്തിനായി മുന്നോട്ട് വന്നവരോ ആകാം.
രണ്ട് തരത്തിലുള്ള അവയവദാനമാണ് ഉള്ളത്. ആദ്യത്തേത് ലൈവ് അവയവദാനമാണ്. ഈ തരത്തില്‍ സംഭവിക്കുന്നത്, ഒരു വ്യക്തി ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ തന്റെ ശരീരത്തിലെ അവയവം ദാനം ചെയ്യുന്നതാണ്. ഈ തരത്തില്‍ പൊതുവേ വൃക്കയോ കരളോ ആണ് ദാനം ചെയ്യുക.
രണ്ടാം തരം, മരിച്ചതിന് ശേഷമുള്ള അവയവദാന പ്രക്രിയയാണ്. മരിച്ചതിന് ശേഷം, അവയവദാതാവിന്റെ ശരീരത്തിലെ ആരോഗ്യത്തോടെയിരിക്കുന്ന അവയവങ്ങള്‍, അവയവ മാറ്റശസ്ത്രക്രിയയ്ക്കായി മൃതശരീരത്തില്‍ നിന്നും നീക്കം ചെയ്യുകയാണ് ചെയ്യുക. 18 വയസ്സ് പൂര്‍ത്തിയാക്കിയ ഏതൊരു വ്യക്തിയ്ക്കും അവയവദാനത്തിനായി സമ്മതപത്രത്തില്‍ ഒപ്പു വെയ്ക്കാവുന്നതാണ്.
അവയവദാതാവ് ആകെ ശ്രദ്ധിക്കേണ്ട കാര്യം, ഗുരുതര രോഗങ്ങളായ അര്‍ബുദം, എയ്ഡ്‌സ്, ശ്വാസകോശ രോഗങ്ങള്‍ ഒന്നും തനിക്കില്ല എന്ന് ഉറപ്പു വരുത്തുക മാത്രമാണ്. അത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നില്ല എന്ന് ഉറപ്പായാൽ, ആര്‍ക്കും, ഏതൊരു വ്യക്തിയ്ക്കും അവയവദാനത്തില്‍ പങ്കാളികള്‍ ആകാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.