റമസാൻ ആരംഭിച്ചതോടെ ബിരിയാണി പ്രേമികൾ ആവേശത്തിലാണ്. ഇഫ്താർ വിരുന്നിലെ പ്രധാനിയാണ് ബിരിയാണി. അതുപോലെ നോമ്പുതുറ പലഹാരങ്ങളിൽ അഗ്രഗണ്യ സ്ഥാനമാണ് സമൂസയ്ക്കുള്ളത്. എന്നാൽ ഇവ രണ്ടുംകൂടി ചേർന്ന് വന്നാലോ? അത്തരമൊരു സംഗതിയാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ തരംഗമാകുന്നത്. അതായത് സമൂസയിൽ ബിരിയാണി നിറച്ച പുതിയ പലഹാരം.
സാധാരണഗതിയിൽ സമൂസയിൽ ഉരുളൻകിഴങ്ങും മറ്റ് പച്ചക്കറിയും ചിക്കനും ബീഫുമൊക്കെയാണ് നിറയ്ക്കുന്നത്. വെജ് സമൂസയ്ക്കും ചിക്കൻ സമൂസയ്ക്കും മീറ്റ് സമൂസയ്ക്കുമൊക്കെ നാട്ടിൽ ഇതിനോടകം ഹിറ്റാണ്. എന്നാൽ പുതിയ ബിരിയാണി സമൂസ ഈ നോമ്പുകാലത്ത് താരമായി മാറുമോയെന്നാണ് ഉറ്റുനോക്കുന്നത്.
ഇതിനോടകം ഇന്‍റർനെറ്റിൽ ചർച്ചയായി മാറിയ ബിരിയാണി സമൂസയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സംഗതി രുചികരമാണെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, മറ്റ് ചിലർ ഇത് അരോചകമാണെന്നും പറയുന്നുണ്ട്.
presenting biryani samosa pic.twitter.com/i5wBCrNF7Y
— ghalib e wosta (@khansaamaa) March 26, 2023
@khansaamaa എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കിട്ട ചിത്രമാണ് ബിരിയാണി സമൂസയെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവരാൻ കാരണം. ട്വീറ്റ് വൈറലായതോടെ നിരവധി ഉപയോക്താക്കൾ അഭിപ്രായങ്ങളുമായി രംഗത്തെത്തി. രണ്ട് വ്യത്യസ്ത ഇന്ത്യൻ പലഹാരങ്ങളും അവരുടേതായ രീതിയിൽ രുചികരമാണെന്നും അവ സംയോജിപ്പിക്കുന്നത് അനാവശ്യവും അരോചകവുമാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.