Flu Infection | നിങ്ങൾക്ക് ഫ്ലൂ പിടിപെട്ടോ? കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാധാരണ പനിയെ എങ്ങനെ നേരിടാം?
- Published by:Rajesh V
- news18-malayalam
Last Updated:
ഫ്‌ളൂ ഇന്‍ഫക്ഷന്‍ ബാധിച്ചാല്‍ വേഗത്തില്‍ സുഖം പ്രാപിക്കാനുള്ള ചില വഴികള്‍ ഇതാ.
താപനില കുറയുന്നതും ശീതകാലത്തിന്റെ ആരംഭവും കാരണം പനി രോഗങ്ങള്‍ (Fever) കുത്തനെ ഉയരുകയാണ്. കാലാവസ്ഥയിൽ മാറ്റമുണ്ടാകുമ്പോൾ പനി പോലെയുള്ള അണുബാധകള്‍ (flu infections) വളരെ സാധാരണമാണെങ്കിലും, കോവിഡ് 19 (Covid-19) മഹാമാരിയുടെ സാഹചര്യത്തിൽ അത്തരം രോഗങ്ങൾ കൂടുതല്‍ ഗുരുതരമായിത്തീര്‍ന്നിരിക്കുന്നു. പനി ബാധയുടെ ലക്ഷണങ്ങള്‍ കാണിക്കാന്‍ രണ്ട് മുതല്‍ അഞ്ച് ദിവസം വരെ സമയം എടുത്തേക്കാം. മിക്ക കേസുകളിലും കോവിഡ് രോഗത്തിന്റെ ലക്ഷണങ്ങളോട് അവയ്ക്ക് സാമ്യവും ഉണ്ടാകാറുണ്ട്. ഈ രണ്ട് രോഗങ്ങളും ശരീരത്തിന്റെ ശ്വസന പ്രവര്‍ത്തനത്തെ ബാധിക്കുന്നു. അതിനാല്‍, നമ്മുടെ പ്രതിരോധ സംവിധാനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്. ഫ്‌ളൂ ഇന്‍ഫക്ഷന്‍ ബാധിച്ചാല്‍ വേഗത്തില്‍ സുഖം പ്രാപിക്കാനുള്ള ചില വഴികള്‍ ഇതാ.
സമ്പര്‍ക്കം നിയന്ത്രിക്കുക
പനി ഒരു പകര്‍ച്ചവ്യാധിയാണ്, നിങ്ങള്‍ക്ക് രോഗം ബാധിച്ചാല്‍ അത് മറ്റുള്ളവരിലേക്കും പകരാനുള്ള സാധ്യതയുണ്ട്. അതിനാല്‍, ഫ്‌ളൂ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ സമ്പര്‍ക്കങ്ങള്‍ പരിമിതപ്പെടുത്തുക എന്നതാണ്. രോഗം വര്‍ധിച്ചാലോ, രോഗലക്ഷണങ്ങള്‍ നന്നായി ശമിക്കുമ്പോഴോ മാത്രം വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുക. വീട്ടില്‍ കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോള്‍ പോലും മാസ്‌ക് ധരിക്കാന്‍ ശ്രമിക്കുക
ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുക
പനി വന്നാൽ ഒരു ഡോക്ടറെ പോലും കാണാതെയാണ് സാധാരണയായി ആളുകള്‍ മരുന്ന് കഴിക്കുന്നത്. പലപ്പോഴും ഇത് രോഗമുക്തി വരുത്തുമെങ്കിലും ഒരു വിദഗ്ദ്ധന്റെ നിര്‍ദ്ദേശം കൂടാതെ മരുന്ന് കഴിക്കുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമല്ല. അതിനാല്‍, ഏതെങ്കിലും മരുന്നുകള്‍ കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ നിർബന്ധമായും കാണുക.
advertisement
എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുക
പനിബാധയുടെസമയത്ത് രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുകയും നമ്മുടെ ഭക്ഷണശീലങ്ങളെപ്പോലും അത് സാരമായി ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍, ശരിയായ ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാനമാണ്. എരിവും എണ്ണയുമുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഓട്സ്, സൂപ്പ്, കഞ്ഞി, പയര്‍ തുടങ്ങിയ ആരോഗ്യകരമായ, എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങള്‍ മാത്രം ഉപയോഗിക്കുക.
ശരീരത്തില്‍ ജലാംശം നഷ്ടപ്പെടാത്തെ നോക്കുക
പനിയുടെ സങ്കീര്‍ണതകള്‍ കാരണം നിങ്ങളുടെ ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കാം. അതിനാല്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കേണ്ടത് പ്രധാനമാണ്. വെള്ളവും മറ്റ് പാനീയങ്ങളും കഴിച്ച് നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിറുത്തുക. രോഗം മാറിയാലും കുറഞ്ഞത് 1-2 ലിറ്റര്‍ വെള്ളമെങ്കിലും ദിവസവുംകുടിക്കുന്നുവെന്നത് ഉറപ്പാക്കുക.
advertisement
മുന്‍കാല ആരോഗ്യ സ്ഥിതികള്‍ പരിശോധിക്കുക
പനി അണുബാധ വളരെ ഗുരുതരമല്ലെങ്കിലും, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര എന്നീ രോഗങ്ങൾ ഉള്ളവർക്ക് ഈ ഫ്‌ളൂ ചിലപ്പോള്‍ ഗുരുതര ഫലങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍, നിങ്ങള്‍ അത്തരം ഏതെങ്കിലും രോഗാവസ്ഥ നേരിടുന്നവരാണെങ്കിൽ അതിന്റെ വിവരങ്ങള്‍ സൂക്ഷിക്കുകയും പനിയ്ക്ക് ഡോക്ടറെ കാണുമ്പോൾ ഈ വിവരങ്ങള്‍ പങ്കുവെക്കുകയുംചെയ്യുക.
പനി അണുബാധ സാധാരണയായി 8 മുതല്‍ 10 ദിവസം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് വഷളായേക്കാം. നിര്‍ജ്ജലീകരണം, തലകറക്കം, ആശയക്കുഴപ്പം, ഭ്രമം, വയറുവേദന അല്ലെങ്കില്‍ നീര്‍വീക്കം, തിണര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ പതിവിലും കൂടുതല്‍ സമയം നിങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ വിദഗ്ദ്ധ വൈദ്യോപദേശം തേടാന്‍ മടിക്കരുത്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2021 8:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Flu Infection | നിങ്ങൾക്ക് ഫ്ലൂ പിടിപെട്ടോ? കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാധാരണ പനിയെ എങ്ങനെ നേരിടാം?


