Health Tips| 65 വയസിൽ താഴെയുള്ളവരിൽ കാണപ്പെടുന്ന മറവിരോ​ഗം; എന്താണ് ഫ്രണ്ടോടെമ്പറൽ ഡിമൻഷ്യ?

Last Updated:

കൈകൊട്ടുന്നത് പോലെയുള്ള ചില സ്വഭാവങ്ങളും ഒരേ സിനിമ ആവർത്തിച്ചു കാണുന്നതു പോലെയുള്ള വിചിത്ര സ്വഭാവങ്ങളും രൂപപ്പെട്ടേക്കാം.

(ഡോ. രോഹിത് പൈ, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, കെഎംസി ഹോസ്പിറ്റൽ, മംഗളൂരു)
ഒരു ന്യൂറോളജിക്കൽ രോ​ഗമാണ് ഡിമൻഷ്യ അഥവാ മറവിരോ​ഗം. തലച്ചോറിൻ്റെ മുൻഭാഗത്തേയും വലതു ഭാഗത്തേയും ബാധിക്കുന്ന അസുഖമാണ് ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ (Frontotemporal dementia) അഥവാ എഫ്റ്റിഡി എന്ന അസുഖം. സാധാരണ അറുപത്തയിഞ്ച് വയസില്‍ താഴെയുള്ളവരില്‍ കാണപ്പെടുന്ന മറവി രോഗമാണ് എഫ്റ്റിഡി. ഓരോ 100000 പേരിൽ 15 മുതൽ 22 ഓളം പേരെ ഇത് ബാധിക്കുന്നു എന്നാണ് കണക്ക്. നിലവിൽ 1.8 ദശലക്ഷത്തോളം ആളുകളെ ഈ മറവിരോ​ഗം ബാധിച്ചിട്ടുണ്ട്.
ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങൾ
ഈ രോഗമുള്ളവരുടെ സാമൂഹിക ഇടപെടലുകളെല്ലാം താളം തെറ്റിയേക്കാം. പലപ്പോഴും ഇവർ അനുചിതമായി പെരുമാറുകയും ചെയ്യും. ഇവർക്ക് ഒരു തീരുമാനം എടുക്കാനുള്ള കഴിവ് കുറയും. ഇവർക്ക് വ്യക്തിശുചിത്വത്തിലും താൽപര്യം നഷ്ടപ്പെട്ടേക്കാം. ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അവർ പരാജയപ്പെടുകയും എളുപ്പത്തിൽ ശ്രദ്ധ വ്യതിചലിക്കുകയും ചെയ്യുന്നു. ഇവരുടെ ഭക്ഷണ ശീലങ്ങളിൽ മാറ്റം വരും. ഇവർക്ക് മധുരത്തോട് ഇഷ്ടം കൂടും. അവർ അനുചിതമായ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടേക്കാം. കൈകൊട്ടുന്നത് പോലെയുള്ള ചില സ്വഭാവങ്ങളും ഒരേ സിനിമ ആവർത്തിച്ചു കാണുന്നതു പോലെയുള്ള വിചിത്ര സ്വഭാവങ്ങളും രൂപപ്പെട്ടേക്കാം.
advertisement
ഭാഷാരപരമായും ഇവരിൽ ചില മാറ്റങ്ങൾ കാണപ്പെട്ടേക്കാം. സംസാരിക്കുമ്പോൾ ശരിയായ വാക്കുകൾ കണ്ടെത്താൻ അവർ ബുദ്ധിമുട്ടും. വസ്തുക്കളുടെയും വ്യക്തികളുടെയും പേരുകൾ പലപ്പോളും ഇവർ മറക്കുകയും ചെയ്യുന്നു. ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ ബാധിച്ച രോ​ഗികൾക്ക് വായിക്കാനും എഴുതാനും പ്രയാസമുണ്ടാകാം. അവർക്ക് ചില വാക്കുകളുടെ അർത്ഥം മനസിലാകണമെന്നില്ല. ചോദ്യങ്ങളോട് അനുചിതമായി പ്രതികരിക്കുകയും ചെയ്തേക്കാം. ചിലപ്പോൾ ഇവർ പൂർണമായും നിശബ്ദരായേക്കാം. ഇതിനൊപ്പം പാർക്കിൻസൺ രോ​ഗം കൂടി ബാധിച്ചവരാണെങ്കിൽ അവർക്ക് നടക്കാനുള്ള ബുദ്ധിമുട്ട്, വിറയൽ, തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും.
advertisement
ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഏഴ് മുതൽ 13 വർഷം വരെയായിരിക്കും ആ രോ​ഗിയുടെ ശരാശരി ആയുസ് എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ശ്വാസകോശ സംബന്ധമായ തകരാറുകൾ (ന്യുമോണിയ, ശ്വാസംമുട്ടൽ), ഹൃദയ സംബന്ധമായ തകരാറുകൾ, തുടങ്ങിയവയാണ് ഈ രോ​ഗം ബാധിച്ചവരിലെ ഏറ്റവും സാധാരണമായ മരണ കാരണങ്ങൾ.
ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യയുടെ കാരണങ്ങൾ
മസ്തിഷ്കത്തിൽ ടൗ പ്രോട്ടീനുകൾ (tau proteins) എന്ന് വിളിക്കപ്പെടുന്ന ഒരു തരം പ്രോട്ടീനുകളുണ്ട്. ഇവയാണ് ന്യൂറോണുകളുടെ അസാധാരണമായ പ്രവർത്തനത്തിന് കാരണമാകുന്നത്. ചിലരിൽ ജനിതകമായിത്തന്നെ ഫ്രണ്ടോടെമ്പോറൽ ഡിമെൻഷ്യ ഉണ്ടാകാനുള്ള ഇത്തരം കാരണങ്ങൾ ഉണ്ടാകാം.
advertisement
ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ എങ്ങനെ കണ്ടെത്താം?
മുൻകാല കുടുംബ ചരിത്രം, കോ​ഗ്നിറ്റീവ് അസസ്‍മെന്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും രോ​ഗനിർണയം നടത്തുന്നത്. തലച്ചോറിന്റെ എംആർഐ സ്കാൻ എടുക്കുന്നതിലൂടെയും രോ​ഗനിർണയം നടത്താൻ സാധിക്കും.
ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യയുടെ ചികിൽ‌സ
ഫ്രണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യക്ക് കൃത്യമായ ചികിത്സയില്ല. പെരുമാറ്റ വൈകല്യങ്ങളെ നിയന്ത്രിക്കാൻ രോഗികൾക്ക് ആന്റീഡിപ്രസന്റുകൾ നൽകിയേക്കാം. ഭാഷാ വൈകല്യമുള്ള രോഗികളിൽ സ്പീച്ച് തെറാപ്പിയും നടത്താം.
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips| 65 വയസിൽ താഴെയുള്ളവരിൽ കാണപ്പെടുന്ന മറവിരോ​ഗം; എന്താണ് ഫ്രണ്ടോടെമ്പറൽ ഡിമൻഷ്യ?
Next Article
advertisement
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു
  • റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു.

  • യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ജൂലൈ 31നാണ് കേസെടുത്തത്.

  • വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രം, 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

View All
advertisement