ഇന്റർഫേസ് /വാർത്ത /life / Health Tips | സുരക്ഷിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍; അറിയേണ്ടതെല്ലാം

Health Tips | സുരക്ഷിതമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍; അറിയേണ്ടതെല്ലാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉപയോഗിക്കാനാകുന്ന വ്യത്യസ്ത തരം ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്

  • Trending Desk
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

ഡോ. തേജി ധാവനെ, കണ്‍സള്‍ട്ടന്റ്, ഒബ്‌സ്ട്രിക്‌സ് ആൻഡ് ഗൈനക്കോളജി

അപ്രതീക്ഷിതമായ ഗര്‍ഭം ധരിക്കലിനെ നിയന്ത്രിക്കാനുപയോഗിക്കുന്ന രീതികളാണ് ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ എന്നറിയപ്പെടുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉപയോഗിക്കാനാകുന്ന വ്യത്യസ്ത തരം ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്.

അതിലൊന്നാണ് വന്ധ്യംകരണം. വളരെ ഫലപ്രദമാണെങ്കിലും ഇവ വീണ്ടും തിരിച്ചെടുക്കാന്‍ കഴിയാത്ത രീതിയാണ്. ബീജവും അണ്ഡവും തമ്മില്‍ ചേരാതിരിക്കാന്‍ ഫലോപ്യൻ ട്യൂബുകള്‍ വിഛേദിക്കുകയോ കൂട്ടിക്കെട്ടുകയോ ചെയ്യുന്ന ശസ്ത്രക്രിയയാണിത്. ഈ രീതിയെപ്പറ്റി പലരിലും തെറ്റിദ്ധാരണയുണ്ട്. ട്യൂബക്ട്മി ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നാണ് ചിലരുടെയെങ്കിലും ധാരണ. എന്നാല്‍ ഇതേപ്പറ്റി നിങ്ങളുടെ ഗൈനക്കോളജിസ്റ്റുമായി ചര്‍ച്ച ചെയ്യുന്നതാണ് ഉചിതം.

മറ്റൊന്നാണ് ഹോര്‍മോണല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍. ഓറല്‍ ഗുളികകള്‍ ഉള്‍പ്പെടെ, വ്യത്യസ്ത രൂപങ്ങളില്‍ ഇവ ലഭ്യമാണ്. രണ്ട് രീതിയിലാണ് ഓറല്‍ പില്‍സ് ഇന്ന് നിലവിലുള്ളത്.

കമ്പൈൻഡ് ഓറൽ കോൺട്രാസെപ്ഷൻ (combined oral contraception): ഇതില്‍ ഈസ്ട്രജനും പ്രോജസ്റ്റിനും അടങ്ങിയിട്ടുണ്ട്. പ്രൊജസ്റ്ററോണ്‍ മാത്രമുള്ള ഗുളികകളാണ് രണ്ടാമത്തേത്. ഇവയെ മിനി പില്ലുകള്‍ എന്നും വിളിക്കുന്നു.

കമ്പൈൻഡ് ഹോർമോണൽ കോൺട്രാസെപ്ഷൻ (Combined hormonal contraception) ഉപയോഗിക്കുമ്പോൾ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാന്‍ സാധ്യതയുണ്ട്. അവ ചിലപ്പോള്‍ ധമനികളിലെ രക്തം കട്ടപിടിക്കാന്‍ കാരണമായേക്കാം. അതിനാല്‍ ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരം രീതികൾ ഉപയോഗിക്കാവൂ.

പ്രൊജസ്റ്ററോണ്‍ മാത്രമുള്ള ഗുളികകളില്‍ ഇത്തരം റിസ്‌കുകളുടെ സാധ്യത താരതമ്യേന കുറവാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്കും ഇതുപയോഗിക്കാവുന്നതാണ്. എന്നാൽ ഇടവിട്ടുള്ള ബ്ലീഡിംഗ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഗര്‍ഭപാത്രത്തിലേക്ക് ബീജം കടക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഗര്‍ഭ നിരോധന മാര്‍ഗ്ഗമാണ് ബാരിയര്‍ കോണ്‍ട്രാസെപ്റ്റീവ്‌സ്. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കോണ്ടം ഇതിനുദാഹരണമാണ്. കൂടാതെ എച്ച്‌ഐവി പോലുള്ള ലൈംഗിക രോഗങ്ങളെ ചെറുക്കാനും കോണ്ടം സഹായിക്കുന്നു.

നിലവിലുള്ള ഇന്‍ട്രായൂട്ടെറിന്‍ ഡിവൈസുകളിൽ കോപ്പര്‍, അല്ലെങ്കില്‍ പ്രൊജസ്റ്റിന്‍ ഹോര്‍മോണുകളായിരിക്കും ഉപയോഗിക്കുക. ഇവയെ ഗര്‍ഭപാത്രത്തിനുള്ളിൽ കടത്തിവെയ്ക്കും. ദീര്‍ഘനാള്‍ ഉപയോഗിക്കാന്‍ കഴിയുന്ന തിരിച്ചെടുക്കാന്‍ കഴിയുന്ന ഗര്‍ഭ നിരോധന മാര്‍ഗ്ഗമാണിത്.

Also Read- Health Tips | സ്ത്രീകളില്‍ ഹൃദയാഘാതം കൂടാന്‍ കാരണമെന്ത്? പരിഹാര മാര്‍ഗങ്ങള്‍ എന്തെല്ലാം?

എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് രീതികള്‍ എന്നത് മരുന്നുകളോ അല്ലെങ്കില്‍ ചില ഡിവൈസുകളോ ആണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷമുള്ള ഗര്‍ഭധാരണം ഒഴിവാക്കാനുള്ള രിതിയാണിത്. മറ്റ് ഗര്‍ഭനിരോധന മാര്‍ഗ്ഗം പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ഇത് നല്‍കുന്നത്.

അതേസമയം സ്ഥിരമായി ഇത്തരം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് ആണെങ്കിലും അവ പൂര്‍ണ്ണമായി ഫലം തരണമെന്നില്ല. ചിലപ്പോള്‍ ഗര്‍ഭധാരണത്തിന് സാധ്യതയുമുണ്ടാകും. ഉയര്‍ന്ന അളവില്‍ ഹോര്‍മോണ്‍ അടങ്ങിയവയാണിത്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഇവ കഴിക്കരുത്.

First published:

Tags: Contraception, Health news, Health Tips, Pregnancy