Health Article | തലവേദന പല തരം: ലക്ഷണങ്ങളും ചികിത്സയുമറിയാം

Last Updated:

(ഡോ. സോണിയ താംബെ, എംഡി, ഡിഎം (ന്യൂറോളജി) ന്യൂറോളജിസ്റ്റ്, കാവേരി ഹോസ്പിറ്റൽ, ഇലക്ട്രോണിക് സിറ്റി, ബാംഗ്ലൂർ)

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
പലരെയും അലട്ടുന്ന ഒരു ആരോ​ഗ്യ പ്രശ്നമാണ് തലവേദന. ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിച്ചിട്ടില്ലാത്തവർ ഉണ്ടാകില്ല. തല വേദനയെ പല വിഭാ​ഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. അതിൽ തന്നെ പ്രൈമറി ഹെഡ് എയ്ക്ക് വിഭാ​ഗത്തിൽ പെടുന്നവ ഉണ്ടാകാൻ പ്രത്യേക കാരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. അതേമയം ഉയർന്ന രക്തസമ്മർദം, സൈനസൈറ്റിസ്, അണുബാധ, തലച്ചോറിലെ രക്തം കട്ടപിടിക്കൽ, മുഴകൾ മുതലായവയാണ് സെക്കന്ററി ഹെഡ് എയ്ക്കിന് കാരണമാകുന്നത്. അവ തിരിച്ചറിയേണ്ടതും ഉചിതമായ ചികിത്സ തേടേണ്ടതും പ്രധാനമാണ്. ‌‌
പല തരത്തിലുള്ള തലവേദനകൾ ഏതൊക്കെയാണെന്ന് നോക്കാം.
1. ടെൻഷൻ ടൈപ്പ് (Tension type headache): ഇത് നേരിയ തോതിലുള്ളതോ തീവ്രത കുറഞ്ഞതോ ആയ തലവേദനയാണ്. ടെൻഷൻ ടൈപ്പ് തലവേദന ഉണ്ടാകുന്നവരിൽ പലപ്പോഴും തലയ്ക്ക് ചുറ്റും ഒരു ഇറുകിയ ബാൻഡ് ഇരിക്കുന്നതു പോലെ അനുഭവപ്പെടുന്നു. ഇത് ഏറ്റവും സാധാരണമായ തലവേദനയാണ്.
2. മൈ​ഗ്രെയ്ൻ (Migraine): ഇത് തലയുടെ ഒരു വശത്തായാണ് അനുഭവപ്പെടുന്നത്. മരുന്ന് കഴിച്ചില്ലെങ്കിൽ 72 മണിക്കൂർ വരെ മൈ​ഗ്രെയ്ൻ നീണ്ടുനിൽക്കുകയും ചെയ്യും. ഓക്കാനം, ഛർദ്ദി എന്നിവയും ഇതിനോടനുബന്ധിച്ച് ഉണ്ടാകും. ഭക്ഷത്തോട് വിരക്തി, ഉറക്കം കുറയുക, മദ്യപാനം, തുടങ്ങിയ വികാരങ്ങളും മൈ​ഗ്രൈൻ രോഗികളിൽ സാധാരണയായി ഉണ്ടാകാറുണ്ട്.
advertisement
3. ക്ലസ്റ്റർ തലവേദന (Cluster headache): വേദനയുടെ തീവ്രത കാരണം ഇത് സൂയിസൈഡൽ തലവേദന (suicidal headache) എന്നും അറിയപ്പെടുന്നു. ക്ലസ്റ്റർ തലവേദന ഉണ്ടാകുന്നവർക്ക് കണ്ണുകൾക്ക് വേദന തോന്നുകയും കണ്ണിൽ എന്തോ വെച്ച് കുത്തിയതു പോലെ തോന്നുകയും ചെയ്യുന്നു. ക്ലസ്റ്റർ തലവേദന ഉണ്ടാകുന്നവരുടെ കണ്ണും മൂക്കും ചുവക്കുന്നതും കാണാം.
Also Read- എല്ലാ ദിവസവും മോര് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
4. പോസ്റ്റ് ട്രോമാറ്റിക് (Post traumatic headache): തലക്കോ കഴുത്തിനോ പരിക്കേറ്റവരിലാണ് ഈ തലവേദന ഉണ്ടാകുന്നത്. പരിക്കുണ്ടായി ഏഴു ദിവസത്തിന് ശേഷം ഈ വേദന ആരംഭിക്കുകയും മാസങ്ങൾ വരെ നീണ്ടുനിൽക്കുകയും ചെയ്യാം. തലയുടെ മുൻഭാഗം, തലയുടെ വശം അല്ലെങ്കിൽ കഴുത്ത് എന്നിവിടങ്ങളിൽ വേദന തോന്നാം.
advertisement
5. മെഡിക്കേഷൻ ഓവർ യൂസ് ഹെഡ് എയ്ക്ക് (Medication over use headache): പതിവായി വേദനസംഹാരികൾ ഉപയോഗിക്കുന്നവരിലാണ് ഇത്തരത്തിലുള്ള തലവേദന ഉണ്ടാകാൻ സാധ്യതയുള്ളത്.
6. സൈനസ് (Sinus headache): സൈനസ് ഉള്ളവരിൽ കവിളിലും നെറ്റിയിലുാമണ് സാധാരണ വേദന തോന്നുന്നത്. ഇതിനോടനുബന്ധിച്ച് പനി, മൂക്കടപ്പ്, എന്നിവയും ഉണ്ടാകാം.
ഇവ അവ​ഗണിക്കരുത്
ഇടക്കിടെയുള്ള തലവേദന, ഉയർന്ന ബിപി , 50 വയസിനു മുകളിലുള്ളവർക്കുണ്ടാകുന്ന തലവേദന, ഗർഭാവസ്ഥയിലുള്ള തലവേദന, ഉറക്കത്തിൽ നിന്ന് ഉണരുന്ന തരത്തിലുള്ള തലവേദന, അപസ്മാരം ഉള്ളവരിൽ കാണപ്പെടുന്ന തലവേദന തുടങ്ങിയവയൊന്നും അവ​ഗണിക്കരുത്. ഇത്തരം രോഗികൾക്ക് അടിയന്തര ശ്രദ്ധയും ചികിത്സയും ആവശ്യമാണ്.
advertisement
തലവേദനക്കുള്ള ചികിത്സകൾ
തലവേദനക്കുള്ള അബോർട്ടീവ് (abortive) ചികിത്സയിൽ, രോഗലക്ഷണങ്ങൾ ഉണ്ടായാൽ രോഗി മരുന്ന് കഴിക്കുന്നു. പ്രിവന്റീവ് തെറാപ്പിയിൽ, തലവേദന ഉണ്ടാകുന്നത് തടയാനാണ് രോഗി മരുന്ന് കഴിക്കുന്നത്. രോ​ഗികളുടെ പ്രായം, ലിംഗം, ലക്ഷണങ്ങൾ, രോഗാവസ്ഥകൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് മരുന്നുകൾ തീരുമാനിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Article | തലവേദന പല തരം: ലക്ഷണങ്ങളും ചികിത്സയുമറിയാം
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement