ഡയാനയുടെ നീല ഗൗൺ ഇനി ആർക്ക് സ്വന്തം? മൂന്നേകാൽ കോടിക്ക് ഗൗൺ ലേലം!

ലണ്ടനിലെ കെറി ടെയ്ലര്‍ ഓക്ഷന്‍സില്‍ ഡിസംബര്‍ ഒമ്പതിന് ആണ് ലേലം. 3.5 ലക്ഷം പൗണ്ട് (ഏകദേശം 3.25 കോടി ഇന്ത്യന്‍ രൂപ) ആണ് അടിസ്ഥാന വില.

News18 Malayalam | news18-malayalam
Updated: November 21, 2019, 12:31 PM IST
ഡയാനയുടെ നീല ഗൗൺ ഇനി ആർക്ക് സ്വന്തം? മൂന്നേകാൽ കോടിക്ക് ഗൗൺ ലേലം!
princess diana gown
  • Share this:
ഡയാനാ രാജകുമാരിയുടെ പ്രശസ്തമായ നീല വെല്‍വറ്റ് ഗൗണ്‍ ലേലത്തിന്. ലണ്ടനിലെ കെറി ടെയ്ലര്‍ ഓക്ഷന്‍സില്‍ ഡിസംബര്‍ ഒമ്പതിന് ആണ് ലേലം. 3.5 ലക്ഷം പൗണ്ട് (ഏകദേശം 3.25 കോടി ഇന്ത്യന്‍ രൂപ) ആണ് അടിസ്ഥാന വില.

വെറ്റ് ഹൗസിലെ പാര്‍ട്ടിയില്‍ ഹോളിവുഡ് നടന്‍ ജോണ്‍ ട്രവോള്‍ട്ടയ്‌ക്കൊപ്പം ഡയാന നൃത്തം ചെയ്തത് ഈ ഗൗണ്‍ ധരിച്ചായിരുന്നു. അന്ന് ഡയാനയുടെ നൃത്തിനൊപ്പം ഈ നീല ഗൗണും ശ്രദ്ധ നേടിയിരുന്നു.

വെറ്റ് ഹൗസിലെ നൃത്തം കൂടാതെ മൂന്നു വേറെ മൂന്നു പരിപാടികളിലും ഡയാന ഈ ഗൗണ്‍ ധരിച്ചിട്ടുണ്ടെന്ന് ലേല കമ്പനി വെളിപ്പെടുത്തി.

1986ല്‍ ആസ്ട്രിയ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഡയാന ആദ്യമായി ഈ ഗൗൺ ധരിച്ചത്. 1991ല്‍ ലണ്ടനിലെ റോയല്‍ ഓപ്പറ ഹൗസിലെത്തിയപ്പോഴും ഡയാന ഇതേ ഗൗണാണ് ധരിച്ചിരുന്നത്. 1997ല്‍ ലോര്‍ഡ് സ്‌നോഡനു ചിത്രം വരയ്ക്കാനായി പോസ് ചെയ്തതും ഈ ഗൗൺ ധരിച്ചായിരുന്നു.

ഡയാന രാജകുമാരി മരിക്കുന്നതിനു രണ്ടു മാസം മുന്‍പ്, 1997 ജൂണില്‍ ഈ ഗൗൺ ലേലം ചെയ്തിരുന്നു, ഒരു ലക്ഷം പൗണ്ടിന് (ഏകദേശം 92 ലക്ഷം ഇന്ത്യന്‍ രൂപ) മൗറീന്‍ ഡന്‍കേല്‍ എന്ന സ്ത്രീയാണ് അന്ന് ഗൗണ്‍ ലേലത്തില്‍ പിടിച്ചത്. 2011 ല്‍ പാപ്പരായി പ്രഖ്യാപിക്കുന്നതു വരെ അവര്‍ ഈ ഗൗണ്‍ സൂക്ഷിച്ചിരുന്നു. 2013ല്‍ ബ്രിട്ടീഷുകാരനായ ഒരാള്‍ ഇതു 2,40,000 പൗണ്ടിനു (ഇന്ത്യന്‍ രൂപയില്‍ 2.25 കോടി) സ്വന്തമാക്കുകയായിരുന്നു.

 
First published: November 21, 2019, 12:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading