NetraSuraksha സെ ൽ ഫ് ചെക്ക്അപ്പ് ഇവിടെ എടുക്കുക “ പ്രമേഹം ” എന്ന വാക്കിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ , സംഭാഷണം സാധാരണയായി ഭക്ഷണ നിയന്ത്രണങ്ങൾ , കാർബോഹൈഡ്രേറ്റിൻ്റെ അളവ് , ഡയബറ്റോളജിസ്റ്റുമായുള്ള സന്ദർശന കഥകൾ , ഏറ്റവും പുതിയ ബ്ലഡ് ഷുഗർ മോണിറ്ററിഗ് ഉപകരണങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്ക് തിരിയുന്നു . എന്നാൽ പ്രമേഹം കണ്ണിൻ്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്ന കാര്യം വളരെ അപൂർവ്വമായാണ് പരാമർശിക്കപ്പെടുന്നത് . വാസ്തവത്തിൽ , പ്രമേഹം നിങ്ങളുടെ കാഴ്ചയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ധാരാളം മിഥ്യകളുമുണ്ട് . ഈ മിഥ്യാധാരണകളെ മറികടക്കാനും പ്രമേഹമുള്ളവരുടെ ആരോഗ്യവും കാഴ്ചയും നന്നായി പരിപാലിക്കാൻ പ്രാപ്തരാക്കുന്നതിനുമാണ് Novartis- മായി സഹകരിച്ച് Network 18 'Netra Suraksha' - India Against Diabetes പദ്ധതി ആരംഭിച്ചത് . ഈ സംരംഭത്തിൻ്റെ ഭാഗമായി , Network18 വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധരുമായി റൗണ്ട് ടേബിൾ ചർച്ചകൾ സംപ്രേക്ഷണം ചെയ്യുകയും പ്രമേഹത്തെ കുറിച്ചുള്ള പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്ന വിശദീകരണ വീഡിയോകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്യും . ഇത് കാഴ്ചയെ വലിയ തോതിൽ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതിയെ കുറിച്ചും ചർച്ച ചെയ്യുന്നു . പ്രമേഹമുള്ളവരിൽ പകുതിയോളം ആളുകളിൽ ഈ അവസ്ഥ കണ്ടുവരുന്നു . അതിനാൽ നമുക്ക് ചില വസ്തുതകൾ ശരിയായി അറിയാം . മിഥ്യ 1: എനിക്ക് കാണാൻ കഴിയുമെങ്കിൽ , എൻ്റെ കണ്ണുകൾ ആരോഗ്യമുള്ളതാണ് . വ്യക്തമായ കാഴ്ചശക്തി നല്ലതാണ് . എന്നാൽ നിങ്ങളുടെ കണ്ണുകൾ ആരോഗ്യകരമാണെന്ന് ഇത് ഉറപ്പുനൽകുന്നില്ല . കണ്ണിനെ ബാധിക്കുന്ന പല അസുഖങ്ങൾക്കും പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ കുറവാണ് അല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയാം . നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ ഗ്ലോക്കോമയെ കാഴ്ച ഇല്ലാതാക്കുന്ന നിശബ്ദ കള്ളൻ എന്ന് വിളിക്കാറുണ്ട് . ഗ്ലോക്കോമ നിങ്ങളുടെ കണ്ണിന് പിറകിലുള്ള ഒരു നാഡിയെ തകരാറിലാക്കുന്നു , ഈ നാഡിയെ മസ്തിഷ്കവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒപ്റ്റിക് നാഡി എന്ന് വിളിക്കുന്നു . ഗ്ലോക്കോമയ് ക്ക് ചികിത്സയില്ല , അതിനാൽ നിങ്ങൾ അത് നേരത്തെ കണ്ടുപിടിച്ച് ചികിത്സ ആരംഭിക്കുന്നത് പ്രധാനമാണ് . ചികിത്സയില്ലാതെ കുറേ കാലം മുന്നോട്ട് പോയാൽ ഗ്ലോക്കോമ അന്ധതയ്ക്ക് കാരണമാകും . നിങ്ങളുടെ കണ്ണിലെ ലെൻസിലെ മേഘാവൃതമായ ഭാഗമാണ് തിമിരം . തിമിരം ഡെവലപ്പ് ആകാൻ വർഷങ്ങളെടുക്കും , അതുവരെ കാഴ്ചയെ ബാധിക്കില്ല . രോഗം ഡെവലപ്പ് ആകുമ്പോൾ ശസ്ത്രക്രിയ ആവശ്യമാണ് . പ്രമേഹവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ രോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി . ഡയബറ്റിക് റെറ്റിനോപ്പതി കാരണം കണ്ണിലെ ( പ്രത്യേകിച്ച് റെറ്റിന ) രക്തക്കുഴലുകളിൽ ബ്ലോക്ക് , ലീക്ക് , പൊട്ടൽ എന്നിവയുണ്ടാകുന്നു . ഡയബറ്റിക് റെറ്റിനോപ്പതി പ്രാരംഭ ഘട്ടത്തിൽ ലക്ഷണമില്ലാത്തതാണ് , എന്നാൽ ഈ അവസ്ഥ പുരോഗമിക്കുമ്പോൾ , കണ്ണട മാറ്റിയാലും വായന ബുദ്ധിമുട്ടാകും . കൃത്യസമയത്ത് ചികിത്സയെടുത്തില്ലെങ്കിൽ ഇത് സ്ഥിരമായ കാഴ്ചാ നഷ്ടത്തിലേക്ക് നയിക്കും . മിഥ്യ 2: പ്രമേഹമുള്ളവരിൽ നേത്രരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലല്ല കണക്കുകൾ കള്ളം പറയില്ല . ലോകമെമ്പാടും , ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരിൽ അന്ധതയ്ക്കുള്ള പ്രധാന കാരണം ഡയബറ്റിക് റെറ്റിനോപ്പതിയാണ് . ഇന്ത്യയിൽ , 2025- ഓടെ ഏകദേശം 57 ദശലക്ഷം ഡയബറ്റിസ് മെലിറ്റസ് ആളുകൾക്ക് റെറ്റിനോപ്പതി ഉണ്ടാകും . പോസിറ്റീവ് ചിന്തകൾ എപ്പോഴും നല്ലതാണ് , എന്നാൽ നിരർത്ഥമായ ചിന്തകൾ വിപരീത ഫലമുണ്ടാകും . പ്രമേഹത്തിൻ്റെ ഗുരുതരവും സാധാരണവുമായ ഒരു സങ്കീർണതയാണ് ഡയബറ്റിക് റെറ്റിനോപ്പതി , കൂടുതൽ കാലമായി നിങ്ങൾ പ്രമേഹ രോഗിയാണെങ്കിൽ അപകടസാധ്യത കൂടുതലാണ് . മിഥ്യ 3: ഡയബറ്റിക് റെറ്റിനോപ്പതി ടൈപ്പ് 1 പ്രമേഹമുള്ളവരെ മാത്രമേ ബാധിക്കുകയുള്ളൂ . പ്രമേഹമുള്ള ഏതൊരാൾക്കും പ്രമേഹ നേത്രരോഗം വരാം , ഇത് ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തെ വേർതിരിക്കുന്നില്ല . ഗർഭകാലത്ത് ഉണ്ടാകുന്ന ഗർഭകാല പ്രമേഹമുള്ള ഒരാളെയും ഇത് ബാധിക്കാം . രോഗത്തിൻ്റെ ആദ്യ രണ്ട് ദശകങ്ങളിൽ , ടൈപ്പ് 1 പ്രമേഹമുള്ള മിക്കവാറും എല്ലാ രോഗികളിലും ടൈപ്പ് 2 പ്രമേഹമുള്ള 60%- ത്തിൽ താഴെയുള്ള രോഗികളിലും റെറ്റിനോപ്പതി കണ്ടുവരുന്നു . നിങ്ങളുടെ കണ്ണുകൾ പതിവായി പരിശോധിക്കുന്നത് പ്രമേഹത്തെ തുടർന്നുള്ള കാഴ്ചാ വൈകല്യങ്ങൾ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കാൻ സഹായിക്കും . മിഥ്യാധാരണ 4: എനിക്ക് ഇപ്പോൾ പ്രമേഹം ഉണ്ടെന്ന് കണ്ടെത്തി , അതിനാൽ ഉടനെ കണ്ണ് പരിശോധന ആവശ്യമില്ല . ഡയബറ്റിക് റെറ്റിനോപ്പതിയുടെ അപകടസാധ്യത നിങ്ങൾക്ക് പ്രമേഹം ഉണ്ടായിരുന്ന കാലയളവിനൊപ്പം വർദ്ധിക്കുന്നു എന്നത് സത്യമാണെങ്കിലും , ഇതിനെ മാത്രം അടിസ്ഥാനപ്പെടുത്തുന്നതിൽ കാര്യമില്ല . അപകടസാധ്യത ഓരോ വ്യക്തിയിലും വ്യത്യസ്തമാണ് . ആകെ ജനസംഖ്യ പ്രകാരമുള്ള കണക്കുകൾ വെച്ച് ഒരു വ്യക്തിയുടെ രോഗാവസ്ഥ തീരുമാനിച്ചാൽ അത് തീർച്ചയായും തെറ്റാകും . അതെ , പ്രമേഹത്തിൻ്റെ ആദ്യ 3-5 വർഷങ്ങളിൽ അല്ലെങ്കിൽ പ്രായപൂർത്തിയാകുന്നതിന് മുമ്പുള്ള ടൈപ്പ് 1 പ്രമേഹ രോഗികളിൽ കാഴ്ചയ്ക്ക് ഭീഷണിയായ റെറ്റിനോപ്പതി വിരളമാണ് . അടുത്ത രണ്ട് ദശകങ്ങളിൽ , മിക്കവാറും എല്ലാ ടൈപ്പ് 1 പ്രമേഹ രോഗികളിലും റെറ്റിനോപ്പതി കണ്ട് വരുന്നു . പക്ഷേ , ടൈപ്പ് 2 പ്രമേഹമുള്ള രോഗികളിൽ 21% വരെ പ്രമേഹത്തിൻ്റെ ആദ്യ രോഗനിർണയ സമയത്ത് റെറ്റിനോപ്പതി ഉണ്ട് 6 ! മിഥ്യ 5: ഡയബറ്റിക് റെറ്റിനോപ്പതി എപ്പോഴും അന്ധതയ്ക്ക് കാരണമാകുന്നു . ഇല്ല . നേരത്തെ പിടിപ്പെട്ടതാണെങ്കിൽ പോലും നിങ്ങളുടെ ഡോക്ടർ എത്ര നേരത്തെ രോഗനിർണയം നടത്തുന്നുവോ അത്രയും മെച്ചപ്പെടും . ഡയബറ്റിക് റെറ്റിനോപ്പതി വളരെ പതിയെ ഡെവലപ്പ് ചെയ്യുന്ന രോഗമാണ് , അതിനർത്ഥം നിങ്ങൾ അത് എത്ര നേരത്തെ രോഗം തിരിച്ചറിയുന്നുവോ അത്രയും നേരത്തെ നന്നായി കൈകാര്യം ചെയ്യാനും അതിനെ നിലയ്ക്ക് നിർത്താനും കഴിയും . 1980 നും 2008 നും ഇടയിൽ ലോകമെമ്പാടുമുള്ള 35 പഠനങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ , റെറ്റിന ഇമേജുകൾ ഉപയോഗിച്ച് പ്രമേഹമുള്ളവരിൽ ഏതെങ്കിലും ഡയബറ്റിക് റെറ്റിനോപ്പതിയുടെ മൊത്തത്തിലുള്ള വ്യാപനം 35% ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു , കൂടാതെ 12% പേർക്ക് മാത്രമേ കാഴ്ചയെ ബാധിക്കുന്ന തരത്തിൽ ഉള്ളൂ . അതിനാൽ , നിങ്ങളുടെ വാർഷിക നേത്ര പരിശോധന നടത്തുക ( നിങ്ങളുടെ ഡോക്ടറുമായി , നിങ്ങളുടെ കണ്ണട കടയിലല്ല !), രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക . മിഥ്യ 6: കണ്ണുകൾക്ക് എന്തെങ്കിലും ഗുരുതരമായ രോഗമുണ്ടെങ്കിൽ , ഞാൻ ഉടൻ തന്നെ അറിയും . പല നേത്രരോഗങ്ങളിലും രോഗികൾ അവരുടെ ആദ്യകാല - ഏറ്റവും ചികിത്സിക്കാവുന്ന - ഘട്ടങ്ങളിൽ ലക്ഷണങ്ങൾ തിരിച്ചറിയുന്നില്ല . ഉദാഹരണത്തിന് , ഡയബറ്റിക് റെറ്റിനോപ്പതി , അത് ഗുരുതരമാകുന്നതുവരെ ഒരു ലക്ഷണവും കാണിക്കുന്നില്ല . വാസ്തവത്തിൽ അത് ശരിയാണ് : വേദനയില്ല . കാഴ്ചയിൽ മാറ്റമില്ല . ഒരു സൂചന പോലും ഇല്ല . റെറ്റിന സൊസൈറ്റി ഓഫ് ഇന്ത്യയുടെ ജോയിൻ്റ് സെക്രട്ടറി ഡോ . മനീഷ അഗർവാൾ പറയുന്നതനുസരിച്ച് , കണ്ണട മാറ്റിയാലും മാറാത്ത വായനയിലെ നിരന്തരമായ ബുദ്ധിമുട്ടാണ് ആദ്യകാല ലക്ഷണങ്ങളിൽ ഒന്ന് . ഇത് നിസ്സാരമായി അവഗണിക്കാൻ പാടില്ലാത്ത ആദ്യകാല സൂചനയാണ് . അവഗണിച്ചാൽ , രോഗലക്ഷണങ്ങൾ കാഴ്ചാ മേഖലയിൽ കറുപ്പ് , ചുവപ്പ് പാടുകൾ , അല്ലെങ്കിൽ കണ്ണിലെ രക്തസ്രാവം മൂലം പെട്ടെന്നുള്ള കറുപ്പ് എന്നിവായി മാറും . ഭാഗ്യമെന്ന് പറയട്ടെ , ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് ഈ പ്രശ്നം കണ്ടുപിടിക്കാൻ കഴിയുന്ന നേത്ര പരിശോധനകളുണ്ട് . ഒരു വേദനയുമില്ലാത്ത ഡൈലേറ്റഡ് നേത്ര പരിശോധന , അതിൽ നിങ്ങളുടെ നേത്ര ഡോക്ടർ ഐ ഡ്രോപ്സ് ഉപയോഗിച്ച് കൃഷ്ണമണികളെ വിശാലമാക്കും , അങ്ങനെ അവർക്ക് കണ്ണിൻ്റെ പിൻഭാഗത്തേക്ക് ( റെറ്റിന അവിടെയാണ് ) നോക്കാനാകും . ഈ ലളിതമായ പരിശോധന നിങ്ങളുടെ കാഴ്ചയെ സംരക്ഷിക്കും . കൂടാതെ ഒരു ചെറിയ അവബോധം , തടയാവുന്ന കാഴ്ചാ നഷ്ടത്തെ ചെറുക്കാൻ സഹായിക്കുന്നു . ഏത് രോഗത്തെയും പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം അതിനെക്കുറിച്ചുള്ള അറിവ് വളർത്തിയെടുക്കുക എന്നതാണ് . നിങ്ങളുടെ ആരോഗ്യവും നിങ്ങളുടെ കാഴ്ചയും നിയന്ത്രിക്കുക . പ്രത്യേകിച്ചും നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ പ്രമേഹ രോഗം ഉണ്ടെങ്കിൽ Netra Suraksha പദ്ധതിയെ കുറിച്ചുള്ള കൂടുതൽ അപ് ഡേറ്റുകൾക്കായി News18.com പിന്തുടരുന്നതിലൂടെ ഡയബറ്റിക് റെറ്റിനോപ്പതിയെക്കുറിച്ച് അറിയുക . കൂടാതെ , നിങ്ങൾ ഡോക്ടറെ കാണേണ്ടതുണ്ടോ എന്ന് വിലയിരുത്താൻ ഓൺലൈൻ ഡയബറ്റിക് റെറ്റിനോപ്പതി സ്വയം പരിശോധന നടത്തുക . നിങ്ങളുടെ വ്യക്തിപരമായ അപകടസാധ്യത കുറയ്ക്കുന്നതിന് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം , ഡോക്ടർ നിർദ്ദേശിച്ച പ്രമേഹ നിയന്ത്രണ പദ്ധതി ശ്രദ്ധാപൂർവ്വം പിന്തുടരുക എന്നതാണ് . ഡയബറ്റിക് റെറ്റിനോപ്പതിക്കായി വർഷത്തിലൊരിക്കൽ നിങ്ങളുടെ കണ്ണുകൾ പരിശോധിക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള നിർദ്ദേശം - നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിൻ്റെയും ജീവിത നിലവാരത്തിൽ വളരെ നല്ല സ്വാധീനം ചെലുത്താൻ കഴിയുന്ന ലളിതവും എളുപ്പമുള്ളതും വേദനയില്ലാത്തതുമായ ഒരു പരിശോധന . മടിക്കരുത് , എന്നെ ഇതൊന്നും ബാധിക്കില്ലെന്ന് വിശ്വസിക്കരുത് . റഫറൻസുകൾ : https://www.medicalnewstoday.com/articles/diabetes-in-india[U1] 10 ഡിസംബർ 2021. https://www.nei.nih.gov/about/news-and-events/news/glaucoma-silent-thief-begins-tell-its-secrets 17 ഡിസംബർ 2021 https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/cataracts 17 ഡിസംബർ 2021 https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/diabetic-retinopathy 10 ഡിസംബർ , 2021 ബാലസുബ്രഹ്മണ്യൻ എൻ , ഗണേഷ് കെ എസ് , രമേഷ് ബി കെ , സുബിത എൽ . ഇന്ത്യയിലെ തമിഴ് നാട്ടിലെ ഗ്രാമങ്ങളിലെ പ്രമേഹരോഗികൾക്കിടയിലെ നേത്രഫലങ്ങളെക്കുറിച്ചുള്ള അവബോധവും പരിശീലനവും . ആഫ്രി ഹെൽത്ത് സയൻസ് . 2016;16(1): 210-217. https://care.diabetesjournals.org/content/27/suppl_1/s84 17, ഡിസംബർ 2021 https://youtu.be/nmMBudzi4zc 29 ഡിസംബർ 2021 Published by: Rajesh V
First published: January 21, 2022, 09:50 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.