ഭര്‍ത്താവും അമ്മയും തമ്മിലുള്ള രഹസ്യബന്ധം കണ്ടെത്തി യുവതി; തുടങ്ങിയത് 22 വര്‍ഷം മുമ്പ്
- Published by:meera_57
- news18-malayalam
Last Updated:
കൗമാര പ്രായം മുതല്‍ താനും ഭര്‍ത്താവും ഒന്നിച്ചാണ് കഴിഞ്ഞിരുന്നതെന്നും തന്റെ 17 വയസ്സില്‍ തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്നും അവര്‍ വെളിപ്പെടുത്തി
ഉത്തർപ്രദേശിൽ മകളുമായി വിവാഹം ഉറപ്പിച്ച യുവാവിനോടൊപ്പം വിവാഹത്തിന് ഏതാനും ദിവസം മുമ്പ് അമ്മ ഒളിച്ചോടിയ സംഭവം ആഴ്ചകള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ വാര്‍ത്ത സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. മകളുടെ വിവാഹത്തിന് കരുതിവെച്ചിരുന്ന പണവും സ്വര്‍ണവുമെടുത്താണ് അമ്മ മകളുടെ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടിയത്.
ഇപ്പോഴിതാ സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ ഒരു യുവതി പങ്കുവെച്ച സമാനമായ അനുഭവക്കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
സ്വന്തം അമ്മയും തന്റെ ഭര്‍ത്താവും തമ്മില്‍ 22 വര്‍ഷമായി രഹസ്യമായി പ്രണയത്തിലാണെന്നും ഈ വിവരം തന്റെ കുടുംബത്തെ തകര്‍ത്തതായും അവര്‍ പോസ്റ്റില്‍ പങ്കുവെച്ചു. കൗമാര പ്രായം മുതല്‍ താനും ഭര്‍ത്താവും ഒന്നിച്ചാണ് കഴിഞ്ഞിരുന്നതെന്നും തന്റെ 17 വയസ്സില്‍ തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്നും അവര്‍ വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ അവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഈ സമയമെല്ലാം തന്റെ അച്ഛനും അമ്മയും തങ്ങളെ പിന്തുണച്ചുവെന്നും അവര്‍ പറഞ്ഞു. അവരുടെ വീടിന് തൊട്ടടുത്തായി ഒരു വീട് വാങ്ങുന്നതിന് പോലും സഹായിച്ചായും യുവതി വെളിപ്പെടുത്തി.
advertisement
മൂന്ന് വര്‍ഷം മുമ്പാണ് തന്റെ ഭര്‍ത്താവും അമ്മയും തമ്മിലുള്ള രഹസ്യബന്ധം കണ്ടെത്തിയതെന്ന് അവര്‍ പോസ്റ്റിൽ വെളിപ്പെടുത്തി. ഒരു യാത്ര കഴിഞ്ഞ് നേരത്തെ കരുതിയിരുന്നതിനേക്കാള്‍ നേരത്തെ യുവതി വീട്ടിലെത്തി. ഈ സമയം ഭര്‍ത്താവിനെയും അമ്മയെയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ യുവതിയുടെയും ഭര്‍ത്താവിന്റെയും വിവാഹത്തിന് മുമ്പ് തന്നെ അവര്‍ രഹസ്യബന്ധത്തിലായിരുന്നുവെന്ന് കണ്ടു. ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി അവര്‍ ഈ ബന്ധം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും ഇരുവരും സമ്മതിച്ചു.
ഉടന്‍ തന്നെ യുവതി ഇക്കാര്യം തന്റെ പിതാവിനെ ഇക്കാര്യം അറിയിച്ചു. വിവരമറിഞ്ഞ് പിതാവിന്റെ ഹൃദയം തകര്‍ന്നുപോയതായും യുവതി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് യുവതിയും സഹോദരങ്ങളും ഡിഎന്‍എ ടെസ്റ്റിന് വിധേയരായി. പരിശോധനഫലം കണ്ട് എല്ലാവരും സ്തബ്ധരായി. തന്റെ സഹോദരങ്ങളില്‍ ചിലരുടെ പിതാവ് തന്റെ ഭര്‍ത്താവായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
advertisement
ഇതിന് പിന്നാതെ തന്റെ അച്ഛന്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി. ഇതിന് ശേഷം സഹോദരിയുടെയൊപ്പമാണ് അമ്മ താമസിച്ചത്. ഈ സമയം യുവതി തന്റെ അഞ്ചാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. വൈകാതെ തന്നെ അവര്‍ വിവാഹമോചന നടപടികള്‍ ആരംഭിച്ചു.
TrueOffMyChets എന്ന റെഡ്ഡിറ്റ് ഗ്രൂപ്പിലാണ് അവര്‍ തന്റെ അനുഭവം വിവരിച്ചത്. വളരെപ്പെട്ടെന്ന് തന്നെ ഈ പോസ്റ്റ് വൈറലായി.
നിരവധിപ്പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്. 29,000 പേര്‍ അനുകൂലമായി വോട്ട് ചെയ്തു. ആയിരക്കണക്കിന് പേര്‍ യുവതിയെ പിന്തുണച്ച് കമന്റ് ചെയ്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 29, 2025 12:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ഭര്‍ത്താവും അമ്മയും തമ്മിലുള്ള രഹസ്യബന്ധം കണ്ടെത്തി യുവതി; തുടങ്ങിയത് 22 വര്‍ഷം മുമ്പ്