വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് വമ്പൻ കമ്പനികൾ; ജീവനക്കാർ ഓഫീസിലെത്തണമെന്ന് മെറ്റയും
- Published by:Anuraj GR
- news18-malayalam
Last Updated:
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ, സെപ്റ്റംബർ അഞ്ച് മുതലാണ് ജീവനക്കാരോട് ഓഫീസിൽ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടത്
കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം സമ്പ്രദായം പൂർണമായും പിൻവലിച്ച് വമ്പൻ കമ്പനികൾ. മൂന്നു വർഷത്തോളം നീണ്ട വർക്ക് ഫ്രം പിൻവലിച്ച് ജീവനക്കാരോട് ഓഫീസിൽ തിരിച്ചെത്താൻ നിർദേശൺ നൽകിയിരിക്കുകയാണ് ഫേസ്ബുക്ക് ഉടമസ്ഥ കമ്പനിയായ മെറ്റയും. നേരത്തെ ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) ആമസോണും ഡിസ്നിയും ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചുവിളിച്ചിരുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ, സെപ്റ്റംബർ അഞ്ച് മുതലാണ് ജീവനക്കാരോട് ഓഫീസിൽ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടത്. ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിലെത്തി ജോലി ചെയ്യണമെന്നാണ് നിർദേശം. സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം ഓഫീസിൽനിന്ന് വളരെയേറെ ദൂരെയുള്ള ചില ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ പ്രത്യേക അനുമതി നൽകുമെന്നും സൂചനയുണ്ട്.
“ഓഫീസിൽ നിന്നും വീട്ടിലും ജീവനക്കാർക്ക് നന്നായി ജോലി ചെയ്യാനാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ജീവനക്കാർക്ക് അവരുടെ ഏറ്റവും മികച്ച ജോലി ചെയ്യാൻ ആവശ്യമായ സഹകരണം, ബന്ധങ്ങൾ, സംസ്കാരം എന്നിവ വളർത്തുന്നതിന് ഞങ്ങളുടെ മാതൃക തുടർച്ചയായി പരിഷ്കരിക്കാനും ശ്രമിക്കുന്നുണ്ട്, ” മെറ്റ വക്താവ് പറഞ്ഞു.
advertisement
മാർച്ചിൽ മെറ്റാ ജീവനക്കാരുമായി പങ്കിട്ട ഒരു ബ്ലോഗ് പോസ്റ്റിൽ സിഇഒ മാർക്ക് സക്കർബർഗ് നയ മാറ്റത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. “പെർഫോമൻസ് ഡാറ്റയെക്കുറിച്ചുള്ള ഞങ്ങളുടെ ആദ്യകാല വിശകലനം സൂചിപ്പിക്കുന്നത്, മെറ്റായിൽ നേരിട്ട് ചേരുകയും പിന്നീട് റിമോട്ടിലേക്ക് മാറുകയോ അല്ലെങ്കിൽ വ്യക്തിപരമായി തുടരുകയോ ചെയ്ത എഞ്ചിനീയർമാർ വിദൂരമായി ചേർന്നവരേക്കാൾ ശരാശരി മികച്ച പ്രകടനം കാഴ്ചവച്ചു,” പോസ്റ്റിൽ പറയുന്നു.
“ഇതിന് കൂടുതൽ പഠനം ആവശ്യമാണ്, എന്നാൽ വ്യക്തിയിൽ വിശ്വാസം വളർത്തിയെടുക്കുന്നത് ഇപ്പോഴും എളുപ്പമാണെന്നും ആ ബന്ധങ്ങൾ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ ഞങ്ങളെ സഹായിക്കുന്നുവെന്നുമാണ് ഞങ്ങളുടെ അനുമാനം,” അദ്ദേഹം എഴുതി.
advertisement
“ഈ വിശകലനം കാണിക്കുന്നത് അവരുടെ കരിയറിന്റെ ആദ്യകാല ആഴ്‌ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ടീമംഗങ്ങളുമായി വ്യക്തിപരമായി പ്രവർത്തിക്കുമ്പോൾ ശരാശരി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു എന്നാണ്. ഇതിന് കൂടുതൽ പഠനം ആവശ്യമാണ്, എന്നാൽ വ്യക്തിയിൽ വിശ്വാസം വളർത്തിയെടുക്കുന്നത് ഇപ്പോഴും എളുപ്പമാണെന്നും ആ ബന്ധങ്ങൾ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ ഞങ്ങളെ സഹായിക്കുന്നുവെന്നും സക്കർബർഗ് കൂട്ടിച്ചേർത്തു.
മെയ് 1 മുതൽ കോർപ്പറേറ്റ് ജീവനക്കാർക്കുള്ള മുഴുവൻ സമയ വർക്ക് ഫ്രം ഹോം പോളിസി അവസാനിക്കുമെന്ന് ആമസോൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസ്നിയും ഈ വർഷം ആദ്യം തന്നെ ജീവനക്കാർ ആഴ്ചയിൽ നാല് ദിവസം ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
advertisement
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ടിസിഎസ് അവരുടെ ജീവനക്കാരോട് ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസിൽ വരണമെന്ന് അറിയിച്ചിരുന്നു, മാസത്തിൽ മൊത്തം 12 ദിവസമാണ് ടിസിഎസ് ജീവനക്കാർ ഓഫീസിൽ എത്തേണ്ടത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 02, 2023 6:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് വമ്പൻ കമ്പനികൾ; ജീവനക്കാർ ഓഫീസിലെത്തണമെന്ന് മെറ്റയും