ജനപ്രിയ കാർ നിർമാതാക്കളായ ഹ്യുണ്ടായ് ഉപഭോക്താക്കള്‍ക്ക് വന്‍ ഡിസ്കൗണ്ട് ഓഫറുകളുമായി രംഗത്ത്. ജൂലൈ മാസത്തിലെ ചില ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഹ്യുണ്ടായ് കാറുകൾക്ക് ജൂണിൽ പ്രതീക്ഷിച്ചതിലും കൂടുതല്‍ വിൽപ്പനയുണ്ടായിരുന്നു. ഇത് കമ്പനിയുടെ മിക്ക കാറുകളെയും വിപണിയിലേക്ക് തിരികെ കൊണ്ടു വരാൻ കാരണമായി.
കാര്‍ വിപണിയിലെ ഈ ഒഴുക്ക് നിലനിർത്തുന്നതിനായി ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായ് ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫറുകൾ, കോർപ്പറേറ്റ് ഡിസ്കൗണ്ടുകൾ എന്നിങ്ങനെ വമ്പൻ വാഗ്ദാനങ്ങളുമായാണ് എത്തിയിരിക്കുന്നത്. എന്നാൽ ടക്സൺ, വെന്യു, ക്രെറ്റ, എലാൻട്ര, വെര്‍ണ തുടങ്ങിയ കാറുകൾ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇതൊരു സന്തോഷവാർത്തയല്ല.കാരണം ഈ മോഡലുകൾക്ക് കമ്പനി ഇളവ് വാഗ്ദാനം ചെയ്തിട്ടില്ല.
ഹ്യുണ്ടായ് കാറുകളിൽ കിഴിവ് ലഭ്യമായ വേരിയന്റുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം:
ഹ്യുണ്ടായ് കോന ഇ.വി
1.50 ലക്ഷം രൂപയുടെ കിഴിവാണ് ഈ ഇലക്ട്രിക് വാഹനത്തിന് കമ്പനി ഡിസ്കൗണ്ട് ഓഫറായി നല്‍കുന്നത്.
ഹ്യൂണ്ടായ് ഐ 20
ഐഎംടി ടർബോ ട്രിമിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. കാറിന്റെ ഡീസൽ വേരിയന്റിന് 10,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും മാത്രമേ ലഭിക്കൂ.
ഹ്യുണ്ടായ് ഗ്രാൻഡി 10 നിയോസ്
ഈ ഹ്യുണ്ടായ് ഫോർ വീലറിന്റെ ടർബോ മോഡലിന് 35,000 രൂപ ക്യാഷ് ഡിസ്കൗണ്ടും മാഗ്ന ട്രിമിന്റെ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ വേരിയന്റിന് ക്യാഷ് ഡിസ്കൗണ്ടായി 25,000 രൂപയും ലഭിക്കും. ഗ്രാൻഡി 10 നിയോസിന്റെ എറ, അസ്ത, സ്‌പോർട്‌സ് മോഡലുകൾക്ക് 15,000 രൂപ കിഴിവും ലഭിക്കും. എഎംടി വേരിയന്റിന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടാണ് ലഭിക്കുക. എല്ലാ മോഡലുകള്‍ക്കും എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്കൗണ്ടും യഥാക്രമം 10,000, 5,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
ഹ്യുണ്ടായ് ഓറ
എല്ലാ ഓറ മോഡലുകളിലും 10,000 രൂപ എക്സ്ചേഞ്ച് ബോണസും 5000 രൂപയുടെ കോർപ്പറേറ്റ് ഇളവും ലഭിക്കുന്നതാണ്. കാറിന്റെ ടർബോ വേരിയന്റിന് 35,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. എഎംടി പതിപ്പിന് 10000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ഇതിനുപുറമെ കാറിന്റെ മറ്റെല്ലാ മോഡലുകൾക്ക് 15,000 രൂപ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹ്യുണ്ടായ് സാൻട്രോ
ജനപ്രിയ വാഹനമായ മാഗ്ന, സ്‌പോർട്‌സ്, അസ്ത ട്രിം എന്നിവയ്ക്ക് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും എറ, സിഎൻജി വേരിയന്റുകൾക്ക് 10,000 രൂപയും കിഴിവ് ലഭിക്കുന്നതായിരിക്കും. അതോടൊപ്പം കാറിന്റെ എല്ലാ മോഡലുകളും 10,000 രൂപ എക്സ്ചേഞ്ച് ബോണസും 5000 രൂപ കോർപ്പറേറ്റ് കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്‌പോർട്‌സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.