Car Insurance | കാർ ഇൻഷുറൻസിന്റെ എക്സ്പയറി ഡേറ്റ് അറിയണോ? ഇതാ മൂന്ന് മാർ​ഗങ്ങൾ

Last Updated:

ഒരു അപകടം മൂലം നിങ്ങളുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ, അത് നന്നാക്കാനുള്ള ചെലവ് ഇത്തരമൊരു ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ ലഭിക്കും.

പ്രതീകാത്മക ചിത്രം/ANI
പ്രതീകാത്മക ചിത്രം/ANI
എല്ലാ കാർ ഉടമകൾക്കും ഒരു തേർഡ് പാർ‌ട്ടി ഇൻഷുറൻസ് പോളിസി (insurance policy) ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. നിരവധി ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭിക്കുക. ഒരു അപകടം മൂലം നിങ്ങളുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ, അത് നന്നാക്കാനുള്ള ചെലവ് ഇത്തരമൊരു ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ ലഭിക്കും. കാർ ഉടമയ്ക്ക് മോഷണം മൂലം ഉണ്ടായേക്കാവുന്ന നഷ്ടങ്ങളും ഒരു ഇൻഷുറൻസ് പോളിസി കവർ ചെയ്യുന്നു.
ഒരു കാർ ഇൻഷുറൻസ് പോളിസി സാധുവായി തുടരണമെങ്കിൽ, അത് കൃത്യസമയത്ത് പുതുക്കിയിരിക്കണം. ഓരോ പോളിസിക്കും ഒരു എക്സ്പയറി ഡേറ്റ് ഉണ്ട്. ഒരു ഇൻഷുറൻസ് പോളിസിയുടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞാൽ, നിങ്ങൾക്ക് ആകസ്മികമായുണ്ടാകുന്ന ഏതെങ്കിലും ചെലവുകൾക്ക് പരിരക്ഷ ലഭിക്കില്ല. അതിനാൽ നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയുടെ എക്സ്പയറി ഡേറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും അത് പുതുക്കേണ്ടതും വളരെ പ്രധാനമാണ്.
നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയുടെ എക്സ്പയറി ഡേറ്റ് താഴെപ്പറയുന്ന മൂന്ന് വഴികളിലൂടെ പരിശോധിക്കാം:
1. ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ (Insurance Information Bureau)
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (Insurance Regulatory and Development Authority of India (IRDAI)) കീഴിലാണ് ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ പ്രവർത്തിക്കുന്നത്. വാഹന ഇൻഷുറൻസ് പോളിസിയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയുടെ വെബ്‌സൈറ്റിൽ കാണാം. താഴെപ്പറയുന്ന സ്റ്റെപ്പുകളിലൂടെ നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയുടെ എക്സ്പയറി ഡേറ്റ് പരിശോധിക്കാം.
advertisement
• ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
• രജിസ്റ്റർ ചെയ്ത പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വിലാസം, കാർ രജിസ്ട്രേഷൻ നമ്പർ തുടങ്ങിയ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
• ക്യാപ്‌ച കോഡ് നൽകിയതിനു ശേഷം Submit ബട്ടണിൽ ക്ലിക്ക് ചെയ്യുക.
• തുടർന്ന് പ്രത്യക്ഷപ്പെടുന്ന പേജിൽ നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണിക്കും.
2020 ഏപ്രിൽ 1ന് ശേഷം എടുത്ത ഇൻഷുറൻസ് പോളിസികളുടെ വിവരങ്ങൾ മാത്രമേ ഈ വെബ്‌സൈറ്റിൽ ഉള്ളൂ എന്ന കാര്യവും ഓർമിക്കുക.
advertisement
2. വാഹൻ (VAHAN)
എല്ലാ ഇൻഷുറൻസ് പോളിസികളുടെയും രേഖകൾ കേന്ദ്ര ​ഗതാ​ഗത മന്ത്രാലയം വാഹൻ വെബ്‌സൈറ്റിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ വെബ്സൈറ്റിൽ നിങ്ങളുടെ പോളിസിയുടെ എക്സ്പയറി ഡേറ്റ് കണ്ടെത്താൻ സാധിക്കും. അതിനായി ചെയ്യേണ്ടത്:
• വാഹൻ ഇ-സർവീസ് വെബ്സൈറ്റ് സന്ദർശിക്കുക.
• Know Your Details എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
• അടുത്ത പേജിൽ, നിങ്ങളുടെ വാഹന നമ്പറും വേരിഫിക്കേഷൻ കോഡും നൽകുക.
• Search Vehicle എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
advertisement
3. നിങ്ങളുടെ ഇൻഷുറൻസ് ദാതാവ് വഴി
നിങ്ങളുടെ ഇൻഷുറൻസ് ദാതാവിവ്റെ പക്കലും പോളിസി രേഖകൾ ഉണ്ടാകും. അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രവേശിച്ചും കാർ ഇൻഷുറൻസ് പോളിസിയുടെ വിശദാംശങ്ങൾ പരിശോധിക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Car Insurance | കാർ ഇൻഷുറൻസിന്റെ എക്സ്പയറി ഡേറ്റ് അറിയണോ? ഇതാ മൂന്ന് മാർ​ഗങ്ങൾ
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement