Fiscal Deficit | രാജ്യത്തെ ധനക്കമ്മി കുറയുന്നു; ജൂലൈ വരെ 2023 സാമ്പത്തിക വർഷത്തെ മൊത്തം ലക്ഷ്യത്തിന്റെ 20.5% എത്തി

Last Updated:

മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 28.8 ശതമാനമായിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഏപ്രിൽ - ജൂലൈ (JULY) പാദത്തിലെ രാജ്യത്തെ ധനക്കമ്മി (Fiscal Deficit) 2022-23 സാമ്പത്തിക വര്‍ഷത്തെ (financial year) ലക്ഷ്യത്തിന്റെ 20.5 ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ (ഏപ്രില്‍- ജൂലൈ 2021) രേഖപ്പെടുത്തിയ 21.3 ശതമാനത്തേക്കാള്‍ കുറവാണിത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2022 ഏപ്രില്‍-ജൂലൈ കാലയളവിലെ ധനക്കമ്മി 3.41 ലക്ഷം കോടി രൂപയായിരുന്നു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍, ധനക്കമ്മി (സര്‍ക്കാരിന്റെ മൊത്തം ചെലവും വരുമാനവും തമ്മിലുള്ള വ്യത്യാസം) 16.6 ലക്ഷം കോടി രൂപ അല്ലെങ്കില്‍ ജിഡിപിയുടെ 6.4 ശതമാനം ആണ്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 6.71 ശതമാനമായിരുന്നു.
കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2022 ഏപ്രില്‍- ജൂലൈ കാലയളവില്‍ സര്‍ക്കാരിന്റെ മൊത്തം ചെലവ് 11.26 ലക്ഷം കോടി രൂപയാണ്. ഇത് 2022- 23 ബജറ്റ് എസ്റ്റിമേറ്റിന്റെ 28.6 ശതമാനമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 28.8 ശതമാനമായിരുന്നു.
advertisement
2022 ഏപ്രില്‍- ജൂലൈ കാലയളവില്‍ ഇന്ത്യയുടെ ആകെ വരവ് 7.86 ലക്ഷം കോടി രൂപയാണ്. ഇത് 2023 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 34.4 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച വരുമാനം ആ വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ 29.9 ശതമാനമായിരുന്നു. അതേസമയം, 2022 ഏപ്രില്‍- ജൂലൈ കാലയളവില്‍ ഇന്ത്യയുടെ നികുതി വരുമാനം 6,66,212 കോടി രൂപയാണ്. ഇത് 2023 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് എസ്റ്റിമേറ്റിന്റെ 34.4 ശതമാനമാണ്. മൊത്തം നികുതിയിതര വരുമാനം 89,583 കോടി രൂപയാണ്, ഇത് ഒരു വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത ബജറ്റ് എസ്റ്റിമേറ്റിന്റെ 57.6 ശതമാനത്തില്‍ നിന്ന് 33.2 ശതമാനമായി കുറഞ്ഞു.
advertisement
യൂണിയന്‍ ഗവണ്‍മെന്റിന്റെ മൊത്ത നികുതി വരുമാനം 2022 ഏപ്രില്‍-ജൂലൈ കാലയളവില്‍ മികച്ചതായി തുടരുകയും 2021 ഏപ്രില്‍-ജൂലൈ മാസങ്ങളിലെ ശക്തമായ അടിത്തറയില്‍ നിന്ന് 24.94 ശതമാനം വളര്‍ച്ച നേടുകയും ചെയ്തുവെന്ന് ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് സുനില്‍ കുമാര്‍ സിന്‍ഹ പറഞ്ഞു.
2019 ഏപ്രില്‍-ജൂലൈയുമായി (കോവിഡ്-19-ന് മുമ്പുള്ള) താരതമ്യപ്പെടുത്തുമ്പോൾ മൊത്ത നികുതി വരുമാനം 17.3 ശതമാനം സിഎജിആര്‍ ആയി വളര്‍ന്നു. കോര്‍പ്പറേറ്റ് നികുതി (30.5 ശതമാനം), ആദായനികുതി (23.4 ശതമാനം), സെന്‍ട്രല്‍ ജിഎസ്ടി (18.5 ശതമാനം), യൂണിയന്‍ എക്‌സൈസ് ഡ്യൂട്ടി (15.8 ശതമാനം) എന്നിവയിലെ ശക്തമായ വളര്‍ച്ചയാണ് മൂന്ന് വര്‍ഷത്തെ സിഎജിആറിനെ നയിക്കുന്നത്. എന്നിരുന്നാലും, എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിനാൽ 2023 സാമ്പത്തിക വര്‍ഷത്തിലെ (ഏപ്രില്‍-ജൂലൈ) എക്‌സൈസ് തീരുവ 15.2 ശതമാനം കുറഞ്ഞു.
advertisement
നിലവിലെ വളര്‍ച്ചയുടെയും പണപ്പെരുപ്പ പ്രവണതയുടെയും അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ 2023 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം നികുതി വരുമാന ലക്ഷ്യം (19.347 ലക്ഷം കോടി രൂപ) മറികടക്കുമെന്നാണ് റേറ്റിംങ് ഏജന്‍സിയായ ഇന്‍ഡ്-റ പ്രതീക്ഷിക്കുന്നത്.
Summary: India’s fiscal deficit hit 20.5 per cent of the full financial year 2022-23 target till the end of July. It is lower than the 21.3 per cent recorded in the corresponding period last year (April-July 2021). In the absolute terms, the fiscal deficit stood at Rs 3.41 lakh crore during April-July 2022, according to the latest official data
മലയാളം വാർത്തകൾ/ വാർത്ത/Money/
Fiscal Deficit | രാജ്യത്തെ ധനക്കമ്മി കുറയുന്നു; ജൂലൈ വരെ 2023 സാമ്പത്തിക വർഷത്തെ മൊത്തം ലക്ഷ്യത്തിന്റെ 20.5% എത്തി
Next Article
advertisement
പ്രിയദര്‍ശൻ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത മേക്കപ്പ്മാൻ വിക്രമൻ നായർ അന്തരിച്ചു
പ്രിയദര്‍ശൻ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത മേക്കപ്പ്മാൻ വിക്രമൻ നായർ അന്തരിച്ചു
  • പ്രശസ്ത മേക്കപ്പ്മാൻ വിക്രമൻ നായർ (മണി) 81-ആം വയസ്സിൽ അന്തരിച്ചു; 150 ഓളം ചിത്രങ്ങളിൽ പ്രവർത്തിച്ചു.

  • പ്രിയദർശൻ, വേണു നാഗവള്ളി, ശ്രീകുമാരൻ തമ്പി എന്നിവരുടെ സിനിമകളിലെ സ്ഥിരം മേക്കപ്പ്മാനായിരുന്നു.

  • 1995-ൽ ബാംഗ്ലൂർ മിസ്സ് വേൾഡ് മത്സരത്തിൽ ചമയക്കാരനായിരുന്നു; നിരവധി ഹിറ്റ് സീരിയലുകളിലും പ്രവർത്തിച്ചു.

View All
advertisement