Fuel price | വീണ്ടും വിലക്കയറ്റമുണ്ടായാൽ പെട്രോൾ ഡീസൽ നിരക്കുകൾ എത്രകണ്ടുയരും?
- Published by:user_57
- news18-malayalam
Last Updated:
ഏറ്റവും പുതിയ പഠന റിപ്പോർട്ട് പുറത്ത്
കഴിഞ്ഞ വർഷം ഡിസംബറിൽ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആഗോളതലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്ന തരത്തിൽ രാജ്യത്തെ ഇന്ധന വിലയിൽ (fuel price in India) വർധനവ് ഉണ്ടാകാത്ത സാഹചര്യത്തിൽ, നിലവിൽ ആഭ്യന്തര പെട്രോൾ, ഡീസൽ വില ലിറ്ററിന് 8 രൂപ വരെ കുറവാണെന്നു ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ICRA ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഔദ്യോഗികമായി നിയന്ത്രണങ്ങൾ ഒഴിവാക്കിയ ഇന്ധനങ്ങളുടെ വിൽപന വിലയിൽ ലിറ്ററിന് 6-8 രൂപയുടെ കുറവാണ് കണക്കാക്കുന്നത്. ക്രൂഡോയിൽ കുത്തനെ ഇടിഞ്ഞപ്പോൾ സർക്കാർ വരുമാനം പരിപാലിക്കുന്നതിനായി പകർച്ചവ്യാധിയുടെ കാലത്ത് ഏർപ്പെടുത്തിയ വർദ്ധനയ്ക്ക് ശേഷം ഉപഭോക്താക്കൾ നൽകിപ്പോന്ന വർദ്ധിച്ച എക്സൈസ് തീരുവയ്ക്ക് തുല്യമാണിത്.
ഏപ്രിൽ ഒന്നിന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് എക്സൈസ് തീരുവകൾ പകർച്ചവ്യാധിക്ക് മുമ്പുള്ള തലത്തിലേക്ക് വെട്ടിക്കുറച്ചാൽ ഖജനാവിന് 92,000 കോടി രൂപ വരെ ചെലവ് വരുമെന്ന് ഏജൻസി പറഞ്ഞു.
advertisement
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, ഇന്ത്യൻ ബാസ്‌ക്കറ്റ് അടിസ്ഥാനത്തിൽ, ഫെബ്രുവരി 24-ന് ബാരലിന് 100 ഡോളർ കവിഞ്ഞു. റഷ്യയും (ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യം) യുക്രെയ്‌നും തമ്മിലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ രൂക്ഷമായതു മൂലം 2014 സെപ്റ്റംബർ 4 ന് ശേഷം ആദ്യമായാണ് ബാരലിന് ഈ നിലയിൽ വില കുതിച്ചുയർന്നത്. ആഗോള ഡിമാൻഡ് നിലവിലെ വിതരണത്തേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.
ക്രൂഡ് ബാസ്‌ക്കറ്റിൽ ബാരലിന് 19 യുഎസ് ഡോളർ വർധിച്ചിട്ടും, തുടർച്ചയായ മൂന്നാം മാസവും ചില്ലറ വിൽപ്പന വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
advertisement
എന്നിരുന്നാലും, പെട്രോളിനും ഡീസലിനും ഈടാക്കിയിരുന്ന സെൻട്രൽ എക്സൈസ് തീരുവ ചില്ലറ വിൽപന വിലയിൽ നിന്ന് ഇളവ് വരുത്തിയതിന് ശേഷം, 2021 ഏപ്രിൽ-നവംബർ കാലയളവിൽ ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനയുടെ പ്രഭാവം 2020 ജൂൺ മുതൽ 2021 മാർച്ച് വരെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലാണ്.
2021 നവംബറിൽ പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കേന്ദ്ര എക്സൈസ് തീരുവ കുറയ്ക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
2023 സാമ്പത്തിക വർഷത്തിൽ പെട്രോൾ ഉപഭോഗം അഞ്ച് ശതമാനവും ഡീസൽ ഉപഭോഗം രണ്ട് ശതമാനവും ഉയരുമെന്ന് കണക്കാക്കുന്നതായി ഏജൻസി അറിയിച്ചു. എക്‌സൈസ് നിരക്കുകളിലെ നിലവിലെ സ്ഥിതി തുടരുന്നത് 2023 സാമ്പത്തിക വർഷത്തിന്റെ 3.35 ലക്ഷം കോടി രൂപയുടെ ബജറ്റ് എസ്റ്റിമേറ്റിന് അനുസൃതമായി ശേഖരണത്തിന് കാരണമാകുമെന്നും അത് കൂട്ടിച്ചേർത്തു.
advertisement
എന്നിരുന്നാലും, കോവിഡ് ആരംഭത്തിനു മുൻപുള്ള എക്സൈസ് തീരുവകൾ പെട്രോൾ ലിറ്ററിന് 19.9 രൂപയും ഡീസലിന് 15.8 രൂപയും എന്ന നിലയിലേക്ക് കൊണ്ടുപോകുകയാണെങ്കിൽ, അത് ബജറ്റ് എക്സൈസ് കളക്ഷൻ ലക്ഷ്യത്തിൽ 27.5 ശതമാനം കുറവുണ്ടാക്കും. നിലവിൽ പെട്രോളിന് 27.9 രൂപയും ഡീസലിന് 21.8 രൂപയുമാണ് ഉപയോക്താക്കൾ എക്സൈസ് തീരുവയായി നൽകുന്നത്.
Summary: A new report by ICRA, a domestic agency finds that the current petrol, diesel prices lag by Rs 6-8 per litre
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 27, 2022 8:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | വീണ്ടും വിലക്കയറ്റമുണ്ടായാൽ പെട്രോൾ ഡീസൽ നിരക്കുകൾ എത്രകണ്ടുയരും?