Kerala Budget 2022| നിർത്തിവെച്ച ലോട്ടറികൾ പുനഃസ്ഥാപിക്കും; ലോട്ടറി അടിച്ചവർക്ക് പണം ചെലവാക്കുന്നതിൽ പരിശീലനം

Last Updated:

കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവർത്തനങ്ങളും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയിലൂടെ വൻ തുക സമ്മാനമായി ലഭിക്കുന്നവർക്കായി ബജറ്റിൽ പ്രത്യേക നിർദേശം. വലിയ തുക സമ്മാനമായി ലഭിക്കുന്നവർക്ക് തുകയുടെ വിനിയോഗം സംബന്ധിച്ച് ഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ധരുമായി ചേർന്ന് ധനകാര്യ മാനേജ്മെന്‍റിൽ പരിശീലനം നൽകും.
ഭാഗ്യക്കുറി ടിക്കറ്റിൽ നിലവിലുള്ളതിനെക്കാൾ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഒരുക്കും. കോവിഡിനെ തുടർന്ന് നിർത്തിവെച്ച ലോട്ടറികൾ പൂർണമായി പുനഃസ്ഥാപിക്കും. കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവർത്തനങ്ങളും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
എഴുത്തുലോട്ടറി പോലുള്ള അനധികൃത ഭാഗ്യക്കുറികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്നും ബജറ്റ് നിർദേശങ്ങളിൽ മന്ത്രി വ്യക്തമാക്കി.
ആറ് പുതിയ ബൈപ്പാസുകൾ; 20 ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടി
ആറ് പുതിയ ബൈപ്പാസുകൾ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 200 കോടി രൂപ മാറ്റിവെക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകള്‍ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയില്‍ നിന്ന് ഈ വര്‍ഷം 200 കോടി നീക്കിവെച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റാണ് ധനമന്ത്രി ഇന്ന് അഭ്യർത്ഥിച്ചത്.
advertisement
തുറമുഖങ്ങള്‍, ലൈറ്റ്ഹൗസ്, ഷിപ്പിങ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വിലയിരുത്തി. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207.23 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ 1000 കോടി രൂപ നീക്കിവെച്ചു. തിരുവനന്തപുരം-അങ്കമാലി എംസി റോഡിന്റേയും കൊല്ലം ചെങ്കോട്ട റോഡിന്റേയും വികസനത്തിന് 1500 കോടി രൂപ നല്‍കും.
advertisement
കെഎസ്ആര്‍ടിസിക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ സഹായമായി ഇതിനോടകം 1822 കോടി രൂപ നല്‍കി. മാര്‍ച്ച് അവസാനത്തോടെ ഇത് രണ്ടായിരം കോടിക്ക് മുകളിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി ഈ ബജറ്റില്‍ 1000 കോടി രൂപ വകയിരുത്തുന്നുവെന്നും കൂടാതെ ഡിപ്പോകള്‍ വിപുലികരിക്കുന്നതിന് 30 കോടി രൂപ കൂടി വകയിരുത്തുന്നുവെന്നും മന്ത്രി പ്രഖ്യാപിച്ചു. ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് 20 കോടിയും ബസുകളെ സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക്ക് എന്നിവയിലേക്ക് മാറ്റുന്നതിനായി 50 കോടിയും അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Budget 2022| നിർത്തിവെച്ച ലോട്ടറികൾ പുനഃസ്ഥാപിക്കും; ലോട്ടറി അടിച്ചവർക്ക് പണം ചെലവാക്കുന്നതിൽ പരിശീലനം
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement