Bank Holidays in July| ജൂലൈ മാസം ബാങ്ക് അടച്ചിടുന്ന 15 ദിവസങ്ങൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
ഈ മാസം ആകെ 15 അവധി ദിവസങ്ങളാണ് ഉള്ളത്.
ജൂലൈ മാസത്തിൽ ബാങ്ക് ജീവനക്കാരെ കാത്തിരിക്കുന്നത് നിരവധി അവധി ദിനങ്ങൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കിയ ഔദ്യോഗിക പട്ടികയനുസരിച്ച് ഈ മാസം പകുതിയോളം അവധി ദിവസങ്ങൾ ബാങ്ക് ജീവനക്കാരക്ക് ലഭിക്കും. ഈ മാസം ആകെ 15 അവധി ദിവസങ്ങളാണ് ഉള്ളത്. ഇതിൽ ഒമ്പത് അവധി ദിനങ്ങൾ സംസ്ഥാനം അടിസ്ഥാനമാക്കിയുള്ള അവധി, മതപരമായ അവധിദിനങ്ങൾ, ഉത്സവങ്ങൾ എന്നീ വിഭാഗങ്ങളിൽ പെടുന്നതാണ്. ശേഷിക്കുന്ന ആറ് ദിവസങ്ങൾ സാധാരണ വാരാന്ത്യ അവധി ദിവസങ്ങളാണ്.
രാജ്യത്തെ മിക്കവാറും എല്ലാ ബാങ്കുകളും അടഞ്ഞു കിടക്കുന്ന ദിവസം ജൂലൈ 21ന് ബക്രീദ് (ഈദുൽ അദ്ഹ) അവധിക്കാണ്. എന്നാൽ ചില സംസ്ഥാനങ്ങളെ ആശ്രയിച്ച് ഇതിൽ ചെറിയ മാറ്റങ്ങളുമുണ്ടാവും.
‘നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന് കീഴിലുള്ള അവധി’, ‘റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ’, അക്കൗണ്ട് ക്ലോസിങ് അവധി’ എന്നിങ്ങനെയാണ് ബാങ്ക് അവധി ദിവസങ്ങളെ ആർബിഐ തരം തിരിച്ചിരിക്കുന്നത്. എല്ലാ പൊതു മേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളും വിദേശ, സഹകരണ, പ്രാദേശിക ബാങ്കുകളും ഈ 15 ദിവസങ്ങളും അവധി ആയതിൽ അടച്ചിരിക്കും. അതിനാൽ ഇടപാടുകാർ തങ്ങളുടെ ഇടപാടുകൾ അതിനനുസരിച്ച് ആസൂത്രണം ചെയ്യണം.
advertisement
2021 ജൂലൈ മാസത്തിലെ 15 അവധിദിനങ്ങളുടെ പൂർണ്ണ പട്ടിക: (ജൂലൈ 3 മുതൽ കണക്കാക്കുന്നു)
1) 4 ജൂലൈ 2021 - ഞായർ (വാരാന്ത്യ അവധി)
2) 10 ജൂലൈ 2021 - രണ്ടാം ശനിയാഴ്ച (വാരാന്ത്യ അവധി)
3) 11 ജൂലൈ 2021 - ഞായർ (വാരാന്ത്യ അവധി)
4) 12 ജൂലൈ 2021 - തിങ്കൾ - കാങ് (രഥജാത്ര) / രഥയാത്ര (ഭുവനേശ്വർ, ഇംഫാൽ)
5) 13 ജൂലൈ 2021 - ചൊവ്വാഴ്ച - ഭാനു ജയന്തി (ഗാംഗ്ടോക്ക്)
advertisement
6) 14 ജൂലൈ 2021 - ബുധനാഴ്ച - ദ്രുക്പ ഷേച്ചി (ഗാംഗ്ടോക്ക്)
7) 16 ജൂലൈ 2021- വ്യാഴം - ഹരേല പൂജ (ഡെറാഡൂൺ)
8) 17 ജൂലൈ 2021 - ശനിയാഴ്ച - യു ടിറോട്ട് സിംഗ് ഡേ / ഖാർച്ചി പൂജ (അഗർത്തല, ഷില്ലോംഗ്)
9) 18 ജൂലൈ 2021 - ഞായർ (വാരാന്ത്യ അവധി)
10) 19 ജൂലൈ 2021 - തിങ്കൾ - ഗുരു റിംപോച്ചെ തുങ്കർ ഷേച്ചു (ഗാംഗ്ടോക്ക്)
advertisement
11) 20 ജൂലൈ 2021 - ചൊവ്വാഴ്ച - ബക്രീദ് (ജമ്മു, കൊച്ചി, ശ്രീനഗർ, തിരുവനന്തപുരം)
12) 21 ജൂലൈ 2021 - ചൊവ്വാഴ്ച - ബക്രീദ് (ഐസ്വാൾ, ഭുവനേശ്വർ, ഗാംഗ്ടോക്ക്, കൊച്ചി, തിരുവനന്തപുരം എന്നിവയൊഴികെ രാജ്യവ്യാപകമായി)
13) 24 ജൂലൈ 2021 - നാലാം ശനിയാഴ്ച (വാരാന്ത്യ അവധി)
14) 25 ജൂലൈ 2021 - ഞായർ (വാരാന്ത്യ അവധി)
15) 31 ജൂലൈ 2021- ശനിയാഴ്ച - കെർ പൂജ (അഗർത്തല)
advertisement
ജൂലൈ 20, 21നുള്ള ബക്രീദ് അവധി ഒഴികെ മറ്റു അവധികൾ എല്ലാ സംസ്ഥാനങ്ങളിലും സമാനമാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 03, 2021 12:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Bank Holidays in July| ജൂലൈ മാസം ബാങ്ക് അടച്ചിടുന്ന 15 ദിവസങ്ങൾ അറിയാം