Fuel Price | ഒരു മാസം പിന്നിട്ടു; മാറ്റമില്ലാതെ ഇന്ധനവില, ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില അറിയാം

Last Updated:

മാർച്ച്, ഏപ്രിൽ മാസങ്ങളിലായി പ്രധാന നഗരങ്ങളിലുടനീളം എണ്ണ വിപണന കമ്പനികൾ (OMCs) 14 തവണ വില വർദ്ധിപ്പിച്ചിരുന്നു...

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
രാജ്യത്ത് ഇന്ധനവില (Fuel Price) മാറ്റമില്ലാതെ തുടരുന്നു. എണ്ണക്കമ്പനികള്‍ (Oil Management Companies- OMC) ഇന്ധനവില ഉയര്‍ത്താതെ ഇന്ന് 31-ാം ദിവസമാണ്.  മാർച്ച് മുതൽ ഏപ്രിൽ 6 വരെ പ്രധാന നഗരങ്ങളിലുടനീളം എണ്ണ വിപണന കമ്പനികൾ (OMCs) 14 തവണ വില വർദ്ധിപ്പിച്ചിരുന്നു. അതിനുശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 105.41 രൂപയ്ക്കുംഡീസൽ ലിറ്ററിന് 96.67 രൂപയ്ക്കുമാണ് വിൽക്കുന്നത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോൾ 120.51 രൂപയ്ക്കും ഒരു ലിറ്റർ ഡീസൽ 104.77 രൂപയ്ക്കും വാങ്ങാം. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 115.12 രൂപയും ഒരു ലിറ്റർ ഡീസൽ ലിറ്ററിന് 99.83 രൂപയുമാണ്. ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 110.85 രൂപയും ഡീസൽ ലിറ്ററിന് 100.94 രൂപയും നൽകണം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ ദിവസേന ഇന്ധനവില പരിഷ്കരിക്കുന്നുണ്ട്. അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയും വിദേശ വിനിമയ നിരക്കും അനുസരിച്ചാണ് എണ്ണക്കമ്പനികൾ ദിവസേന ഇന്ധനവില പരിഷ്ക്കരിക്കുന്നത്. എണ്ണക്കമ്പനികൾ മാറ്റം വരുത്തുന്ന പെട്രോൾ, ഡീസൽ വില ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.
advertisement
മാർച്ചിൽ സമാപിച്ച പഞ്ചാബ്, മണിപ്പൂർ, ഉത്തർപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെത്തുടർന്ന്, രാജ്യത്തുടനീളം ഒരു മാസത്തിനുള്ളിൽ ഇന്ധനവില കുത്തനെ ഉയർന്നു. ഓരോ സംസ്ഥാനത്തിനും ഇന്ധനവിലയിലെ പരിഷ്കരണം വ്യത്യാസപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രാദേശിക നികുതികൾ, വാറ്റ് (മൂല്യവർദ്ധിത നികുതി), ചരക്ക് ചാർജുകൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ ഇന്ത്യയിലെ സംസ്ഥാനങ്ങളിലുടനീളം പെട്രോൾ, ഡീസൽ വിലകൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
ഡൽഹിയിലും മുംബൈയിലും ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ
മുംബൈ: പെട്രോൾ വില ലിറ്ററിന് 120.51 രൂപ, ഡീസൽ വില: 104.71 രൂപ.
advertisement
ഡൽഹി: പെട്രോൾ വില ലിറ്ററിന് 105.41 രൂപ, ഡീസൽ വില: ലിറ്ററിന് 95.87 രൂപ.
ചെന്നൈ: പെട്രോൾ വില ലിറ്ററിന് 110.85 രൂപ, ഡീസൽ വില: 100.94 രൂപ.
കൊൽക്കത്ത: പെട്രോൾ വില ലിറ്ററിന് 115.12 രൂപ, ഡീസൽ വില: ലിറ്ററിന് 99.83 രൂപ.
ബെംഗളൂരു: പെട്രോൾ ലിറ്ററിന് 111.09 രൂപ, ഡീസൽ ലിറ്ററിന് 94.79 രൂപ.
നോയിഡ: പെട്രോൾ ലിറ്ററിന് 105.47 രൂപ, ഡീസൽ ലിറ്ററിന് 97.03 രൂപ
advertisement
ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 105.86 രൂപ, ഡീസൽ ലിറ്ററിന് 97.10 രൂപ
ചണ്ഡീഗഡ്: പെട്രോൾ: 104.74 രൂപ, ഡീസൽ: ലിറ്ററിന് 90.83 രൂപ
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel Price | ഒരു മാസം പിന്നിട്ടു; മാറ്റമില്ലാതെ ഇന്ധനവില, ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില അറിയാം
Next Article
advertisement
Horoscope October 22 | നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക ; ക്ഷമയും ആത്മപരിശോധനയും വഴി വളർച്ച കണ്ടെത്താനാകും : ഇന്നത്തെ രാശിഫലം അറിയാം
നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക ; ക്ഷമയും ആത്മപരിശോധനയും വഴി വളർച്ച കണ്ടെത്താനാകും : ഇന്നത്തെ രാശിഫലം അറിയാം
  • മേടം രാശിക്കാർക്ക് ഇന്ന് പ്രിയപ്പെട്ടവരുമായി വികാരങ്ങൾ പങ്കിടാനും അവസരം

  • ഇടവം രാശിക്കാർക്ക് അസ്ഥിരത അനുഭവപ്പെടും

  • മിഥുനം രാശിക്കാർക്ക് ആത്മവിശ്വാസം, സർഗ്ഗാത്മകത, സാമൂഹിക സന്തോഷം

View All
advertisement