RIL AGM 2022: ജിയോയും ക്വാൽകോമുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് മുകേഷ് അംബാനി

Last Updated:

ജിയോ ഫോണുകൾ കൂടുതൽ മികവേറിയ ക്വാൽകോം ചിപ്പുകളുമായി പുറത്തിറങ്ങുമോയെന്നാണ് ടെക് ലോകത്തെ വിദഗദ്ധർ ഉറ്റുനോക്കുന്നത്

മുംബൈ: ലോകത്തെ ഏറ്റവും വലിയ കംപ്യൂട്ടർ ചിപ്പ് നിർമ്മാതാക്കളായ ക്വാൽകോമുമായി പങ്കാളിത്തം പ്രഖ്യാപിച്ച് റിലയൻസ് ജിയോ. റിലയൻസ് വാർഷിക പൊതുയോഗത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. "ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, ജിയോയ്‌ക്കൊപ്പം, ഇന്ത്യക്കാരുടെയും അവരുടെ ബിസിനസ്സുകളുടെയും വിജയം പ്രാപ്തമാക്കുന്ന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനും പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ കൈവരിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," ക്വാൽകോം സിഇഒ ശ്രീ ക്രിസ്റ്റ്യാനോ അമോൺ പറഞ്ഞു. ഏതു രീതിയിലാകും ജിയോയും ക്വാൽകോമും ചേർന്ന് പ്രവർത്തിക്കുകയെന്ന് വൈകാതെ വ്യക്തമാകും. നിലവിൽ റിലയൻസ് ജിയോ സ്മാർട്ഫോണുകൾ പുറത്തിറക്കുന്നുണ്ട്. ജിയോ ഫോണുകൾ കൂടുതൽ മികവേറിയ ക്വാൽകോം ചിപ്പുകളുമായി പുറത്തിറങ്ങുമോയെന്നാണ് ടെക് ലോകത്തെ വിദഗദ്ധർ ഉറ്റുനോക്കുന്നത്.
അതിനിടെ റിലയൻസ് ജിയോ 5ജി സേവനം ദീപാവലി മുതൽ തെരഞ്ഞെടുത്ത നഗരങ്ങളിൽ ലഭ്യമായിത്തുടങ്ങുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. റിലയൻസ് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി സുപ്രധാന പ്രഖ്യാപനം നടത്തിയത്. “ഇന്ന്, ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ, പ്രത്യേകിച്ച് ഫിക്സഡ് ബ്രോഡ്ബാൻഡിൽ ജിയോ സൃഷ്ടിക്കുന്ന അടുത്ത കുതിപ്പ് പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതാണ് JIO 5G സേവനങ്ങൾ,” മുകേഷ് അംബാനി പറഞ്ഞു.
advertisement
സമാനതകളില്ലാത്ത ഡിജിറ്റൽ അനുഭവങ്ങളും സ്മാർട്ട് ഹോം സൊല്യൂഷനുകളും ഉപയോഗിച്ച് 100 ദശലക്ഷത്തിലധികം വീടുകളെ ജിയോ 5G ബന്ധിപ്പിക്കുമെന്ന് അംബാനി പറഞ്ഞു. “ഞങ്ങൾ ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെയും ചെറുകിട ബിസിനസുകളെയും വലിയ ഉയരങ്ങളിലെത്തിക്കും, ക്ലൗഡിൽ നിന്ന് വിതരണം ചെയ്യുന്ന അത്യാധുനിക, പ്ലഗ് ആൻഡ് പ്ലേ സൊല്യൂഷനുകൾ ഉപയോഗിച്ച് അവരെ ശാക്തീകരിക്കും.”-മുകേഷ് അംബാനി പറഞ്ഞു.
ജിയോ 5G ഉപയോഗിച്ച്, റിലയൻസ് എല്ലാവരേയും എല്ലായിടത്തും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ഡാറ്റയുമായി ബന്ധിപ്പിക്കുമെന്ന് അംബാനി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, ആഗോള വിപണിയിൽ ഡിജിറ്റൽ ആയിട്ടുള്ള എല്ലാ കാര്യങ്ങളിലും ഒരു പരിഹാരം ഇത് മുന്നോട്ടുവെക്കുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.
advertisement
'JIO 5G എല്ലാ വശങ്ങളിലും യഥാർത്ഥ 5G ആയിരിക്കും. JIO 5G സ്റ്റാൻഡ്-എലോൺ 5G സാങ്കേതികവിദ്യ, കരിയർ അഗ്രഗേഷൻ, സ്പെക്ട്രത്തിന്റെ ഏറ്റവും വലുതും മികച്ചതുമായ മിശ്രിതം എന്നിവ സ്വീകരിക്കും. 5G എന്നത് കുറച്ച് പേർക്ക് മാത്രമായി തുടരാനാവില്ല, ഞങ്ങൾ പാൻ ഇന്ത്യ പ്ലാൻ ആണ് അവതരിപ്പിക്കുന്നത്. ദീപാവലിയോടെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളിലേക്കു ഞങ്ങൾ 5G അവതരിപ്പിക്കും'- മുകേഷ് അംബാനി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
RIL AGM 2022: ജിയോയും ക്വാൽകോമുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് മുകേഷ് അംബാനി
Next Article
advertisement
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
  • കോഴിക്കോട് തുഷാരഗിരി പാലത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തറ്റു മരിച്ച നിലയിൽ കണ്ടെത്തി.

  • മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും പാലത്തിന് സമീപം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.

  • വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്, തുടർന്ന് പൊലീസിനെ അറിയിച്ചത്.

View All
advertisement