തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
- Published by:Rajesh V
- news18-malayalam
Last Updated:
മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും സമീപത്ത് കണ്ടെത്തി
കോഴിക്കോട്: തുഷാരഗിരി ആർച്ച് മോഡൽ പാലത്തിലെ കൈവരിയില്‍ കയർകെട്ടി താഴെ പുഴയിലേക്ക് ചാടിയയാൾ കഴുത്തറ്റ് മരിച്ചു. കൈവരിയിൽ കയർകെട്ടി പുഴയിലേക്ക് ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ചു. തല കയറിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ്.
ബുധനാഴ്ച രാവിലെ വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികളാരംഭിച്ചു.
മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും സമീപത്ത് കണ്ടെത്തി. പുലിക്കം സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement
Summary: A man died after jumping from the handrail of the Thusharagiri Arch Model Bridge with a rope tied around his neck. The man tied a rope to the handrail and jumped into the river below. His head was severed by the rope and was left hanging from the bridge, while the rest of his body fell into the river.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 01, 2025 10:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം