18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍

Last Updated:

പെണ്‍കുട്ടി ഉടൻ ഓടിരക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്

പൊലീസ്
പൊലീസ്
ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ 18കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപമാണ് സംഭവം. തര്‍ക്കത്തിനിടെ പെൺകുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ ആലപ്പുഴ ബീച്ച് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ ജോസ് (57) അറസ്റ്റിലായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ജോസിന് യുവതിയുടെ വീട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നു.
ഇന്നലെ ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ തിരിച്ചുപോയ ഇയാള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സിഗരറ്റ് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഉടൻ ഓടിരക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. കുടുംബം ആലപ്പുഴ സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
‌‌Summary: An attempt was made to burn an 18-year-old girl alive during a quarrel between neighbours. The incident took place near Alappuzha Beach. During the argument, petrol was poured onto the girl's body. In connection with the incident, Jose (57) of Thaiparambil House in Alappuzha Beach Ward has been arrested. The incident occurred on Tuesday evening at 5 PM.
മലയാളം വാർത്തകൾ/ വാർത്ത/Crime/
18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
Next Article
advertisement
18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
18കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റില്‍
  • 18കാരിയെ തീകൊളുത്താന്‍ ശ്രമിച്ച ജോസ് അറസ്റ്റില്‍, പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.

  • ആലപ്പുഴ ബീച്ചിന് സമീപം തര്‍ക്കത്തിനിടെ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമം.

  • തര്‍ക്കത്തിനിടെ പെണ്‍കുട്ടിയെ കത്തിക്കാന്‍ ശ്രമിച്ച ജോസ് അറസ്റ്റില്‍.

View All
advertisement