SEBI: ഇൻഫ്ലുവൻസുമാർക്ക് താക്കീത്; നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കേണ്ട; സെബി 15000ത്തിലധികം വീഡിയോകൾ നീക്കം ചെയ്തു

Last Updated:

കഴിഞ്ഞ മൂന്ന് മാസത്തിനിടെ വീഡിയോ ഉൾപ്പടെ 15,000ലധികം കണ്ടന്റുകൾ സെബി നീക്കം ചെയ്തു

മുംബൈ: ഓഹരി വിപണിയിലെ ലാഭ നഷ്ടങ്ങളെ കുറിച്ച് ആധികാരികമല്ലാത്ത വിവരങ്ങൾ നൽകുന്ന ഫിനാൻഷ്യൽ ഇൻഫ്ലുൻസർമാർക്ക് താക്കീതുമായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI). കഴിഞ്ഞ മൂന്ന് മാസത്തിനിടെ വീഡിയോ ഉൾപ്പടെ 15,000ലധികം കണ്ടന്റുകൾ സെബി നീക്കം ചെയ്തു.
ഓഹരി വിപണിയിലേക്കെത്തുന്ന, വ്യാപാരത്തെ കുറിച്ച് കാര്യമായ ധാരണയില്ലാത്ത നിക്ഷേപകരെ ഇത്തരത്തിലുള്ള വിവരങ്ങൾ സ്വാധീനിച്ചേക്കാം. ഇതുമൂലം നിക്ഷേപകർക്ക് കനത്ത നഷ്ടവും ഉണ്ടായേക്കാം. ഇതിൽ നിന്നെല്ലാം നിക്ഷേപകരെ സംരക്ഷിക്കുക എന്നുള്ളതാണ് സെബിയുടെ ലക്ഷ്യം.
സെബിയുടെ അഭ്യർത്ഥന പ്രകാരം ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ എല്ലാം തന്നെ ഇത്തരത്തിലുള്ള കണ്ടന്റുകൾ പിൻവലിച്ചിട്ടുണ്ട്. വിപണിയിൽ രജിസ്റ്റർ ചെയ്യാത്ത ഓഹരി വിപണിയെ കുറിച്ച് വിവരങ്ങൾ പങ്കുവെക്കുന്ന ഇൻഫ്ലുൻസർമാർക്ക് ഇനി ഇത്തരത്തിലുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ല.
ഇത്തരത്തിൽ ധനകാര്യങ്ങളെ കുറിച്ച് സംവദിക്കുന്നവർ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും ധനനഷ്ടം വരുത്തുകയുമാണ് ചെയ്യുന്നതെന്ന് സെബി വ്യക്തമാക്കി. ജൂലൈയിലാണ് സെബി ഈ വിഷയത്തിൽ തീരുമാനം എടുത്തത്. നിക്ഷേപകരിൽ നിന്നും ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതിനെ തുടർന്നാണ് നടപടിയെന്നും സെബി വ്യക്തമാക്കി.
advertisement
Summary: SEBI has in the past three months taken down more than 15,000 content sites by unregulated financial influencers as part of its efforts to protect investors.
മലയാളം വാർത്തകൾ/ വാർത്ത/Money/
SEBI: ഇൻഫ്ലുവൻസുമാർക്ക് താക്കീത്; നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കേണ്ട; സെബി 15000ത്തിലധികം വീഡിയോകൾ നീക്കം ചെയ്തു
Next Article
advertisement
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 19 കാരനും മൂന്ന് കൂട്ടുകാരും ചേർന്ന് 27കാരൻ്റെ നെഞ്ചത്ത് കുത്തി
  • അമ്മയെ മോശമായി നോക്കിയെന്ന പേരിൽ 27കാരനെ 19കാരനും കൂട്ടുകാരും ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു.

  • 27കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ, സംഭവത്തിൽ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

  • പ്രതികൾ ലഹരിക്ക് അടിമകളാണെന്ന് പോലീസ്; ഒന്നാം പ്രതി രണ്ട് തവണ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു.

View All
advertisement