Reliance Retail-Silver Lake deal| സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്‌ലിൽ 7500 കോടി രൂപ നിക്ഷേപിക്കും

Last Updated:

നേരത്തെ റിലയൻസ് ജിയോയിലും സിൽവർ ലേക്ക് നിക്ഷേപം നടത്തിയിരുന്നു.

അമേരിക്കൻ നിക്ഷേപക വമ്പനായ സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്‌ലിൽ 7500 കോടി രൂപ നിക്ഷേപിക്കും. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചില്ലറ, മൊത്തവ്യാപാര ശൃംഖല റിലയൻസ് റീട്ടെയ്ൽ ഏറ്റെടുത്തതിന് പിന്നാലെയാണ് സിൽവർ ലേക്ക് നിക്ഷേപം നടത്തുന്നത്. റിലയൻസ് റീട്ടെയിലിന്റെ 1.75 ശതമാനം ഓഹരിയായിരിക്കും സിൽവർ ലേക്കിന് ലഭിക്കുക. ഒരു ഓഹരിക്ക് 681 രൂപ നൽകിയാണ് സിൽവർ ലേക്കിന്റെ നിക്ഷേപം. വിപണി വിദഗ്ധർ കണക്കാക്കിയിരുന്ന 520 രൂപയ്ക്കും ഏറെ മുകളിലുള്ള തുകയ്ക്കാണ് നിക്ഷേപം. നേരത്തെ റിലയൻസ് ജിയോയിലും സിൽവർ ലേക്ക് നിക്ഷേപം നടത്തിയിരുന്നു.
റിലയൻസ് റീട്ടെയ്ൽ രാജ്യത്ത് വ്യപാരശൃംഖല വിപുലമാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിലെ 7000 നഗരങ്ങളിലെ 11,806 റീട്ടെയിൽ സ്റ്റോറുകളിലായി 28.7 ദശലക്ഷം ചതുരശ്ര അടി ചില്ലറ വിൽപ്പനശാലകളാണ് റിലയൻസിനുള്ളത്. 2006 ൽ സ്ഥാപിതമായ റിലയൻസ് റീട്ടെയിൽ ഓഗസ്റ്റ് അവസാനം കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, ലോജിസ്റ്റിക് ബിസിനസുകൾ, കടബാധ്യത ഉൾപ്പെടെ 3.38 ബില്യൺ ഡോളർ വിലമതിക്കുന്ന ഒരു ഇടപാടിൽ വാങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു.
advertisement
റിലയൻസ് റീട്ടെയിൽ മെയ് മാസത്തിൽ ജിയോമാർട്ട് എന്ന പേരിൽ  ഓൺലൈൻ പലചരക്ക് വിപണ ശൃംഖല ആരംഭിച്ചിരുന്നു. ഇപ്പോൾ ഇലക്ട്രോണിക്സ്, ജ്വല്ലറി, വസ്ത്രങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അടക്കം ജിയോ മാർട്ടിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം ബ്രിട്ടീഷ് കളിപ്പാട്ട ശൃംഖലയായ ഹാംലീസിനെ സ്വന്തമാക്കിയിരുന്നു. കൂടാതെ ആഗോള ബ്രാൻഡുകളായ ബർബെറി, അർമാനി, ജിമ്മി ചൂ എന്നിവയും ഇന്ത്യയിൽ പ്രവർത്തിപ്പിക്കുകയാണ്.
advertisement
Also Read- മുകേഷ് അംബാനിയുടെ മക്കളായ ഇഷയും ആകാശും ഫോർച്യൂൻ ‘40 അണ്ടർ 40’ പട്ടികയിൽ
ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള ആർ‌ഐ‌എൽ, ഡിജിറ്റൽ ബിസിനസായ ജിയോ പ്ലാറ്റ്‌ഫോമുകളിലെ ഓഹരികൾ വിറ്റ്  ഫേസ്ബുക്ക്  ഉൾപ്പെടെയുള്ള ആഗോള നിക്ഷേപകരിൽ നിന്ന് 20 ബില്യൺ ഡോളറിലധികം സമാഹരിച്ചിരുന്നു. ഫേസ്ബുക്ക് ഇടപാടിന് ശേഷം ജിയോയിൽ നിക്ഷേപം നടത്തിയ ആദ്യത്തെ യുഎസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമാണ് സിൽവർ ലേക്ക്, 10,200 കോടി രൂപയാണ് അവർ ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപിച്ചത്.
advertisement
“സിൽവർ ലേക്കുമായുള്ള ബന്ധം ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുമായി സമഗ്ര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പരിവർത്തന ശ്രമങ്ങളിലേക്ക് മൂല്യം നൽകുന്നതിൽ സന്തോഷമുണ്ട്. ഈ മേഖലയിൽ വളരെയധികം ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ സാങ്കേതികവിദ്യ പ്രധാന പങ്കുവഹിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതിലൂടെ ചില്ലറ പരിസ്ഥിതി വ്യവസ്ഥയുടെ വിവിധ ഘടകങ്ങൾക്ക് സമഗ്ര വളർച്ചാ വേദികൾ നിർമ്മിക്കുന്നതിന് സഹകരിക്കാനാകും. ഇന്ത്യൻ റീട്ടെയിലിനായുള്ള ഞങ്ങളുടെ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിൽ സിൽവർ ലേക്ക് വിലമതിക്കാനാവാത്ത പങ്കാളിയാകും. ”-
സിൽവർ ലേക്കുമായുള്ള ഇടപാടിനെക്കുറിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
advertisement
“ഈ നിക്ഷേപത്തിലൂടെ റിലയൻസുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മുകേഷ് അംബാനിയും റിലയൻസിലെ സംഘവും അവരുടെ ധീരമായ കാഴ്ചപ്പാട്, സാമൂഹിക നേട്ടങ്ങളോടുള്ള പ്രതിബദ്ധത, നവീകരണ മികവ്, കാര്യപ്രാപ്തി എന്നിവയിലൂടെ റീട്ടെയിൽ, സാങ്കേതികവിദ്യയിൽ മികച്ച ഒരു ലോകനേതാവിനെ സൃഷ്ടിച്ചു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ജിയോമാർട്ടിന്റെ വിജയം, പ്രത്യേകിച്ചും ഇന്ത്യയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും കോവിഡ് -19 മഹാമാരിയെ നേരിടുമ്പോൾ, യഥാർത്ഥത്തിൽ അഭൂതപൂർവമാണ്. ഇന്ത്യൻ റീട്ടെയിലിനായുള്ള അവരുടെ ദൗത്യത്തിൽ റിലയൻസുമായി പങ്കാളിയാകാൻ ക്ഷണിക്കപ്പെട്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ”- സിൽവർ ലേക്കിന്റെ കോ-സിഇഒയും മാനേജിംഗ് പാർട്ണറുമായ എഗോൺ ഡർബൻ പറഞ്ഞു.
advertisement
Disclosure: Reliance Industries Ltd. is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Retail-Silver Lake deal| സിൽവർ ലേക്ക് റിലയൻസ് റീട്ടെയ്‌ലിൽ 7500 കോടി രൂപ നിക്ഷേപിക്കും
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement