Air India Sale | എയർ ഇന്ത്യയെ സ്വന്തമാക്കിയ ടാറ്റ സൺസ് ഇനി ഡൽഹിയിലെ വ്യോമഗതാഗത രംഗത്തെ രാജാവ്
- Published by:Rajesh V
- news18-malayalam
Last Updated:
ടാറ്റ ഗ്രൂപ്പിൽ ലയിച്ച എയർ ഇന്ത്യ വ്യോമയാന മേഖലയിൽ പുതിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഇത് ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് എന്നിവ തമ്മിലുള്ള മത്സരത്തിനും വഴിയൊരുക്കും.
കടക്കെണിയിലായ എയര്‍ ഇന്ത്യ ഇനി ടാറ്റാ സൺസിന് സ്വന്തം. 18,000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യ ടാറ്റയ്ക്ക് നൽകാൻ കേന്ദ്രം അനുമതി നൽകിയത്. ഡിസംബറോടെ കൈമാറൽ പ്രക്രിയ പൂർത്തിയാക്കുകയാണു ലക്ഷ്യം. എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്‌ദാനം ചെയ്‌തത് ടാറ്റ ഗ്രൂപ്പാണ്.
ടാറ്റക്കൊപ്പം സ്‌പൈസ്‌ജെറ്റും എയര്‍ ഇന്ത്യക്കായി ലേലത്തിൽ പങ്കെടുത്തിരുന്നു. 67 വർഷത്തെ ഇടവേളക്ക് ശേഷമാണ് എയർ ഇന്ത്യ ടാറ്റയിലേക്ക് തിരിച്ചെത്തുന്നത്. 1932ലാണ് ടാറ്റ എയർ ഇന്ത്യാ എയർലൈൻ സ്‌ഥാപിക്കുന്നത്. പിന്നീട് ദേശസാൽകരണത്തിന്റെ ഭാഗമായി കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു.
ടാറ്റ ഗ്രൂപ്പിൽ ലയിച്ച എയർ ഇന്ത്യ വ്യോമയാന മേഖലയിൽ പുതിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഇത് ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് എന്നിവ തമ്മിലുള്ള മത്സരത്തിനും വഴിയൊരുക്കും.
എന്തെല്ലാമാണ് മാറ്റങ്ങൾ?
നാല് എയർ ഓപ്പറേറ്റിംഗ് പെർമിറ്റുകൾ (എഒപി) രണ്ടോ അതിലധികമോ ആക്കി സംയോജിപ്പിക്കാൻ വളരെ സമയമെടുക്കുമെങ്കിലും, എയർലൈനുകൾ തമ്മിലുള്ള അടുത്ത സഹകരണം ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒ എ ജി പങ്കിട്ട ഡാറ്റയുടെ അടിസ്ഥാനത്തിൽ നടത്തിയ ഒരു വിശകലനം കാണിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡൽഹി കപ്പാസിറ്റി ലീഡർ ആകുമെന്നാണ്.
advertisement
എയർ ഇന്ത്യ, വിസ്താര, എയർ ഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ശേഷി വിഹിതം 40.17 ശതമാനമാണ്. അതായത് ഇൻഡിഗോയേക്കാൾ മൂന്ന് ശതമാനം കൂടുതൽ. ഇത് കോവിഡ് സമയങ്ങളിലെ കണക്കാണ്. വരാൻ പോകുന്ന പുതിയ കമ്പനി വലിയ രീതിയിലുള്ള മത്സരമായിരിക്കും കാഴ്ച്ചവെയ്ക്കാൻ പോകുന്നത്.
അതുപോലെ, ടാറ്റ ഗ്രൂപ്പിന് ഇൻഡിഗോയേക്കാൾ കൂടുതൽ ശേഷിയുണ്ടെന്ന് ബാഗ്‌ഡോഗ്രയ്ക്കും ബോധ്യപ്പെടും. വടക്കൻ ബംഗാളിലേക്കും സിക്കിമിലേക്കും ഉള്ള കിഴക്കൻ കവാടമാണിത്.
നിലവിൽ സിംഗപ്പൂർ എയർലൈൻസും ടാറ്റ സൺസും ചേർന്ന് നടത്തുന്ന വിസ്താര എയർലൈൻസ് വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. അതിനിടെയാണ് എയർ ഇന്ത്യയും ടാറ്റയുടെ കൈകളിൽ തിരിച്ചെത്തുന്നത്. 68 വർഷങ്ങൾക്കുശേഷം എയർ ഇന്ത്യ വീണ്ടും പിറന്ന വീട്ടിലേക്ക് തിരികെയെത്തുകയാണ്. ലോകം ഉറ്റു നോക്കുന്നത് ആ തിരിച്ചുവരവാണ്.
advertisement
എയർ ഇന്ത്യയുടെ 60%, ഇന്ത്യൻ എയർലൈൻസിന്റെ 51% വീതം ഓഹരികൾ വിൽക്കാൻ 2000ൽ തന്നെ കേന്ദ്രം തീരുമാനിച്ചിരുന്നു. 2007ലാണ് ഇന്ത്യൻ എയർലൈൻസിനെ എയർ ഇന്ത്യയിൽ ലയിപ്പിച്ചത്. 2012ൽ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിച്ച് 30,000 കോടി രൂപ വകയിരുത്തി 10 വർഷത്തെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. എന്നാൽ 2017ൽ വീണ്ടും സ്വകാര്യവൽക്കരണത്തിനു തീരുമാനിച്ചു. 76% ഓഹരി വിൽക്കാൻ 2018 ൽ താൽപര്യപത്രം ക്ഷണിച്ചെങ്കിലും വാങ്ങാൻ ആളില്ലായിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള അന്താരാഷ്ട്ര എയര്‍ ലൈന്‍സ് ആയിരുന്നു ഇത്. ഓഹരികളില്‍ 49 % സർക്കാർ കൈവശം വയ്ക്കുകയും ടാറ്റ 25 % നിലനിർത്തുകയും ബാക്കി പൊതുജനങ്ങൾ സ്വന്തമാക്കുകയും ചെയ്തു. 1953ലാണ് എയർ ഇന്ത്യ ദേശസാൽക്കരിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2021 7:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Air India Sale | എയർ ഇന്ത്യയെ സ്വന്തമാക്കിയ ടാറ്റ സൺസ് ഇനി ഡൽഹിയിലെ വ്യോമഗതാഗത രംഗത്തെ രാജാവ്