പോസ്റ്റുമാൻ ഇല്ല, പകരം ഡ്രോൺ; വ്യത്യസ്ത ആശയവുമായി ഒരു പോസ്റ്റൽ സർവീസ്
Last Updated:
തുടക്കത്തിൽ മെഡിക്കൽ സംബന്ധമായ പാർസലുകൾ മാത്രമാണ് ഡ്രോൺ ഡെലിവറിക്കായി ഉദ്ദേശിക്കുന്നത്...
കാലം മാറുകയാണ്, പോസ്റ്റുമാൻ കത്തുമായി വന്ന് ബെല്ലടിക്കുന്നതൊക്കെ പഴയ ഫാഷൻ. ഇനി നിങ്ങളുടെ പാർസൽ അല്ലെങ്കിൽ പോസ്റ്റുകൾ ഡ്രോണുകൾ വീട്ടിലെത്തിക്കും. വീഡിയോ ചിത്രീകരണത്തിനും സുരക്ഷാ പരിശോധനകൾക്കും ഡ്രോൺ ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു ഉപയോഗം. യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസ് (USPS) ആണ് ഈ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. തുടക്കത്തിൽ മെഡിക്കൽ സംബന്ധമായ പാർസലുകൾ മാത്രമാണ് ഡ്രോൺ ഡെലിവറിക്കായി ഉദ്ദേശിക്കുന്നത്. പദ്ധതി നടപ്പിലാകുന്നതിനുള്ള അവസാനവട്ട ഗവേഷണങ്ങളും പരിശോധനകളും പുരോഗമിക്കുന്നതായാണ് വിവരം.
പദ്ധതിക്ക് അമേരിക്കൻ വ്യോമയാന വിഭാഗമായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ ഡ്രോൺ ഡെലിവറി നടപ്പാക്കുന്നത് എങ്ങിനെ എന്ന വിവരങ്ങൾ USPS പുറത്തുവിട്ടിട്ടില്ല. ഈ ദൗത്യം വിജയിച്ചാൽ അത് രാജ്യത്ത് പുതിയ നേട്ടങ്ങൾ ഉണ്ടാക്കുമെന്നും വിപ്ലവാത്മകമായ മാറ്റങ്ങൾക്കു തുടക്കമിടുമെന്നും അമേരിക്കൻ പോസ്റ്റൽ വിഭാഗം അവകാശപ്പെടുന്നു.
എന്തായാലും സംഗതി എങ്ങനെയാകുമെന്ന് മറ്റു രാജ്യങ്ങളിലെ പോസ്റ്റൽ ഏജൻസികളും ഉറ്റുനോക്കുകയാണ്. ഭാവിയിൽ മേൽവിലാസം തേടിപ്പിടിച്ചു കത്തുകളും, പാർസലുകളും എന്തിന് ഭക്ഷണ സാധനങ്ങൾ വരെ ഡ്രോണുകൾ എത്തിച്ചേക്കാം.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 20, 2019 7:06 AM IST