Explained: സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കുടുങ്ങും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Last Updated:

വിശ്വാസ യോഗ്യമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ളതോ വസ്തുതാവിരുദ്ധമോ ആയ പരാമര്‍ശങ്ങളോ, കെട്ടിച്ചമച്ചതും അസത്യവുമായ വിവരങ്ങളോ വ്യാജ വാർത്തകളാണ്.

എന്താണ് വ്യാജ വാർത്തകൾ ?
വ്യാജ വാർത്തകൾ ?
വിശ്വാസ യോഗ്യമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ളതോ വസ്തുതാവിരുദ്ധമോ ആയ പരാമര്‍ശങ്ങളോ, കെട്ടിച്ചമച്ചതും അസത്യവുമായ വിവരങ്ങളോ വ്യാജ വാർത്തകളാണ്.
 വിവിധതരം വ്യാജ വാർത്തകൾ
  • ആക്ഷേപമോ പരിഹാസനുകരണമോ - അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ലാത്തവ
  • തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമുള്ള
  • ആൾമാറാട്ടം ലക്ഷ്യം വച്ചുള്ള
  • കെട്ടിച്ചമച്ച ഉള്ളടക്കമുള്ള
  • തെറ്റായ ബന്ധങ്ങളുള്ള
  • തെറ്റായതും-കെട്ടിച്ചമച്ചതുമായ വിവരങ്ങൾ
വ്യാജ വാർത്തകളെ നേരിടാനുള്ള നിയമങ്ങൾ
  • 2008 ലെ ഇൻഫർമേഷൻ ടെക്നോളജി  ആക്ട്, സെക്ഷൻ  66D
  • 2005 ലെ ഡിസാസ്റ്റർ മാനേജ്‌മന്റ് ആക്ട്, സെക്ഷൻ 54
  • 1860 ലെ ഇന്ത്യൻ സി നിയമത്തിലെ 153, 499, 500, 505(1) സെക്ഷനുകൾ.
advertisement
ഇലക്ട്രോണിക് ആശയവിനിമയവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെങ്കിൽ
ആൾമാറാട്ടം ലക്ഷ്യമിട്ട്  ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ആശയവിനിമയ ഉപകാരണത്തിന്റെയോ കമ്പ്യൂട്ടർ ഉപകരണങ്ങളുടെയോ സഹായത്തോടെയുള്ള വഞ്ചന, തട്ടിപ്പ്  എന്നിവ ഐ ടി ആക്ട് 2008 ലെ സെക്ടറിന് 66D പ്രകാരം കുറ്റകരമാണ്.
ദുരന്തങ്ങളുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ
ദുരന്തങ്ങളെ കുറിച്ചോ അവയുടെ ആഴത്തെ സംബന്ധിച്ചോ പരിഭ്രാന്തി പരത്തുന്ന തരത്തിൽ തെറ്റായ വിവരങ്ങളോ അപായ മുന്നറിയിപ്പുകളോ പ്രചരിപ്പിക്കുന്നത് 2005 ലെ ദുരന്ത നിവാരണ നിയമമനുസരിച്ച് കുറ്റകരമാണ്.
advertisement
പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്ന നിലയിലുള്ള വ്യാജ വാർത്തകൾ
പൊതുജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിച്ഛ് പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള കുറിപ്പുകളോ പ്രസ്താവനകളോ പുറത്തിറക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 505(1) അനുസരിച്ച് ശിക്ഷാർഹമാണ്.
ലഹളകൾ ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ
പ്രകോപനം സൃഷ്ടിക്കുന്നതിന് വേണ്ടി വിദ്വേഷപ്രചാരണം നടത്തുകയും മറ്റ്‌ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ഇത്തരം പ്രകോപനങ്ങളിലൂടെ കലാപം ലക്‌ഷ്യം വെക്കുകയും ചെയ്യുന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ഐ പി സി 153 വകുപ്പ് പ്രകാരം കുറ്റകരമാണ്.
advertisement
അപകീർത്തിപ്പെടുത്തുന്ന നിലയിലുള്ള വാർത്തകൾ
വാക്കാലോ വായിക്കാവുന്ന താരത്തിലുള്ളതോ ആയ പരാമർശങ്ങൾ, ഏതെങ്കിലും തരത്തിലുള്ള സൂചനകൾ, പ്രസ്താവനകൾ, അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ആൾമാറാട്ടം എന്നിവയിലൂടെ ഒരു വ്യക്തിയുടെ യശസ്സിന് കോട്ടം വരുകയും അപകീർത്തിപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഇന്ത്യൻ ശിക്ഷ നിയമം 499 , 500 വകുപ്പുകൾ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.
Indian Penal Code,  Social Media,   IT ACT 2008,  Fake News,  Supreme Court
മലയാളം വാർത്തകൾ/ വാർത്ത/Tech/
Explained: സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കുടുങ്ങും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement