5G | എന്താണ് 5ജി? സവിശേഷതകൾ എന്തെല്ലാം? എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താനാകും?
- Published by:Rajesh V
- news18-malayalam
Last Updated:
അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്‍വര്‍ക്കാണ് 5Gജി. ഉയര്‍ന്ന മള്‍ട്ടി-ജിബിപിഎസ് പീക്ക് ഡാറ്റ സ്പീഡ്, കൂടുതല്‍ വിശ്വാസ്യത, നെറ്റ്‍വര്‍ക്ക് കപ്പാസിറ്റി, ലഭ്യത, എന്നിവ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനാണ് 5G വയര്‍ലെസ് സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്
ഇന്ത്യയിൽ 5ജി സേവനങ്ങള്‍ (5G services) ആരംഭിച്ചു. ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ രാജ്യത്ത് 5ജിയുടെ ഔദ്യോഗിക സേവനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി (narendra modi) നിര്‍വഹിച്ചു. 5ജിയെ കുറിച്ച് കൂടുതലറിയാം.
എന്താണ് 5ജി?
അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്‍വര്‍ക്കാണ് 5Gജി. ഉയര്‍ന്ന മള്‍ട്ടി-ജിബിപിഎസ് പീക്ക് ഡാറ്റ സ്പീഡ്, കൂടുതല്‍ വിശ്വാസ്യത, നെറ്റ്‍വര്‍ക്ക് കപ്പാസിറ്റി, ലഭ്യത, എന്നിവ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് നല്‍കാനാണ് 5G വയര്‍ലെസ് സാങ്കേതികവിദ്യ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന പ്രകടനവും മെച്ചപ്പെട്ട കാര്യക്ഷമതയും നല്‍കി 5ജി ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകാനാണ് 5 ജി ലക്ഷ്യം വെയ്ക്കുന്നത്. മാത്രമല്ല കോടിക്കണക്കിന് ഇന്റർനെറ്റ് ഉപകരണങ്ങളെ ബന്ധിപ്പിക്കുന്നതിന് 5ജി സാങ്കേതികവിദ്യ സഹായിക്കും.
മുന്‍ തലമുറയിലെ മൊബൈല്‍ നെറ്റ്‍വര്‍ക്കുകളും 5Gയും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?
1G, 2G, 3G, 4G എന്നിവയാണ് മൊബൈല്‍ നെറ്റ്‍വര്‍ക്കുകളുടെ മുന്‍ തലമുറകള്‍. 1980കളിലാണ് 1ജി അവതരിപ്പിച്ചത്. അനലോഗ് വോയ്‌സ് വിതരണമാണ് 1ജി പ്രാവര്‍ത്തികമാക്കിയത്. 1990-കളുടെ തുടക്കത്തില്‍ 2G ഡിജിറ്റല്‍ വോയ്സ് അവതരിപ്പിച്ചു 2000-ത്തിന്റെ തുടക്കത്തില്‍ 3G മൊബൈല്‍ ഡാറ്റ കൊണ്ടുവന്നു. 2010ല്‍ 4G LTE മൊബൈല്‍ ബ്രോഡ്ബാന്‍ഡ് യുഗത്തിന് തുടക്കമിട്ടു.
advertisement
5G ഏകീകൃതവും കൂടുതല്‍ കഴിവുള്ളതുമായ എയര്‍ ഇന്റര്‍ഫേസാണ്. വിപുലമായ ശേഷിയോടെയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുരക്ഷിതമായ ഗതാഗതം, റിമോട്ട് ഹെല്‍ത്ത് കെയര്‍, കൃഷി, ഡിജിറ്റൈസ്ഡ് ലോജിസ്റ്റിക്‌സ് തുടങ്ങിയ വ്യവസായങ്ങള്‍ക്കെല്ലാം 5ജി ഉപയോഗപ്രദമാണ്.
ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് 5ജി എങ്ങനെ ഗുണകരമാകും?
2035-ഓടെ ലോകമെമ്പാടും 5G-യുടെ പൂര്‍ണ്ണമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. ഇത് വ്യവസായങ്ങളെ പിന്തുണയ്ക്കുകയും 13.1 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കുകളും സേവനങ്ങളും നല്‍കുകയും ചെയ്യും. കൂടാതെ 22.8 മില്യണ്‍ ഡോളര്‍ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
advertisement
പുതിയ 5G നെറ്റ്‍വര്‍ക്ക് ഓട്ടോമോട്ടീവ് വ്യവസായം പോലുള്ള വ്യവസായങ്ങളിലേക്ക് വ്യാപിക്കും.
5G എവിടെയാണ് ഉപയോഗിക്കുന്നത്?
മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, മിഷന്‍-ക്രിട്ടിക്കല്‍ കമ്മ്യൂണിക്കേഷന്‍സ്, IoT എന്നിവയുള്‍പ്പെടെ മൂന്ന് പ്രധാനപ്പെട്ട സേവനങ്ങളിലാണ് 5G ഉപയോഗിക്കുന്നത്.
മൊബൈല്‍ ബ്രോഡ്ബാന്‍ഡ്
സ്മാര്‍ട്ട്ഫോണുകള്‍ മികച്ചതാക്കുന്നതിനു പുറമേ, AR, VR അനുഭവങ്ങള്‍, ഏകീകൃത ഡാറ്റാ നിരക്കുകള്‍, കുറഞ്ഞ ചിലവ് എന്നിവയും 5G മൊബൈല്‍ സാങ്കേതികവിദ്യയ്ക്കുണ്ട്.
5ജിയുടെ വേഗത എത്രത്തോളമാണ്?
4G-യേക്കാൾ 10 മടങ്ങ് കൂടുതൽ ഇന്റർനെറ്റ് വേഗതയുമായാണ് 5ജി എത്തുന്നത്. ഇത് സെക്കൻഡിൽ 20ജിബിപിഎസ് വരെയോ സെക്കൻഡിൽ 100 എംബിപിഎസിൽ കൂടുതൽ വരെയോ ഡാറ്റാ ട്രാൻസ്ഫർ സ്പീഡ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 4ജിയിൽ 1ജിബിപിഎസ് വരെ വേഗതയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് 5ജി പ്ലാനുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 01, 2022 1:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
5G | എന്താണ് 5ജി? സവിശേഷതകൾ എന്തെല്ലാം? എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താനാകും?