കണ്ണൂരിൽ തൊഴിലുറപ്പ് ജോലിയ്ക്കിടെ ബോംബ് സ്ഫോടനം; സ്ത്രീയ്ക്ക് പരിക്ക്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്.
കണ്ണൂര്‍: തൊഴിലുറപ്പ് ജോലിയ്ക്കിടെ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടുകൂടിയാണ് മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്ത് സ്‌ഫോടനമുണ്ടായത്. ജോലിക്കിടെ നാടന്‍ ബോംബ് പൊട്ടുകയായിരുന്നു.
You may also like:ദേവനന്ദ മുങ്ങി മരിച്ചത് തടയണയ്ക്ക് സമീപമല്ലെന്ന് പ്രാഥമിക ഫോറൻസിക് നിഗമനം [NEWS]ഗ്ലാമർ ലോകത്തിന്റെ പടവുകൾ കയറി സാനിയ അയ്യപ്പൻ; പുതിയ ലുക്കുമായി താരം
advertisement
[VIDEO]
ഓമന ദയാനന്ദന്റെ ഇവരുടെ ഇരുകാലുകൾക്കും വലതുകൈക്കുമാണ് പരിക്കേറ്റത്. 19 സ്ത്രീ തൊഴിലാളികൾ ഈ സമയം ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം ജോലിയെടുത്തിരുന്ന മറ്റു സ്ത്രീകള്‍ക്കും നിസാര പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Location :
First Published :
March 06, 2020 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കണ്ണൂരിൽ തൊഴിലുറപ്പ് ജോലിയ്ക്കിടെ ബോംബ് സ്ഫോടനം; സ്ത്രീയ്ക്ക് പരിക്ക്


