സ്വകാര്യവ്യക്തിക്കായി പഞ്ചായത്ത് തോട് കയ്യേറിയെന്ന് പരാതി; മുഖ്യമന്ത്രി അന്വേഷണത്തിന് നിർദേശിച്ചു

Last Updated:

കണ്ണൂർ മാടായിൽ ബേദയിൽ തോട് കൈയ്യേറി എന്ന പരാതിയിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു

കണ്ണൂർ മാടായിൽ ബേദയിൽ തോട് കൈയ്യേറി എന്ന പരാതിയിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. നടപടി സ്വീകരിക്കാൻ കണ്ണൂർ ജില്ലാ കളക്ടർക്കാണ് നിർദേശം നൽകി കിട്ടുള്ളത്.
കണ്ണൂർ മാടായി പഞ്ചായത്തിലെ 15 ആം വാർഡിൽ സ്വകാര്യവ്യക്തിക്കായി തോട് കയ്യേറി പാർശ്വഭിത്തി നിർമിക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. സിപിഎം മാടായി ലോക്കൽ കമ്മറ്റി സെക്രട്ടറി പി ജനാർദനനാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്. 4,85,000 രൂപ ചിലവഴിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്വകാര്യ വ്യക്തികൾക്ക് വേണ്ടി നിർമാണം നടത്തിയെന്നാണ് ആക്ഷേപം.
TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]
തണ്ണീർതട പരിപാലന നിയമങ്ങൾ കാറ്റിൽ പറത്തിയാണ് നിർമ്മാണമെന്ന് സിപിഎം ജില്ല സെക്രട്ടറി എം വി ജയരാജൻ ആരോപിച്ചു. എന്നാൽ പ്രദേശത്തെ രണ്ട് സുപ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന പദ്ധതി സി പി എം രാഷ്ട്രീയ ലക്ഷ്യത്തോടെ എതിർക്കുന്നു എന്നാണ് പഞ്ചായത്ത് ഭരണ സമിതിയുടെ നിലപാട്. സമീപത്തെ സ്കൂളിലേക്കും ഹോമിയോ ആശുപത്രിയിലേക്കും എളുപ്പത്തിൽ എത്താനും വഴി ഉപകരിക്കുമെന്ന് മാടായി പഞ്ചായത്ത് പ്രസിഡൻറ് എ. സുഹറാബി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
സ്വകാര്യവ്യക്തിക്കായി പഞ്ചായത്ത് തോട് കയ്യേറിയെന്ന് പരാതി; മുഖ്യമന്ത്രി അന്വേഷണത്തിന് നിർദേശിച്ചു
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement