Covid in Gulf | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ
യുഎഇയിലാണ് ഏറ്റവും കൂടുതല്‍ മലയാളി മരണം; 93. സൗദി- 56, കുവൈത്ത് - 38, ബഹ്‌റൈന്‍ - 2, ഒമാന്‍ - 5, ഖത്തര്‍ - 4 എന്നിങ്ങനെയാണു കണക്ക്.
News18 Malayalam | June 7, 2020, 7:16 AM IST
1/ 5
കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം വർധിക്കുന്നു. സൗദി, യുഎഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നീഗള്‍ഫ് രാജ്യങ്ങളിലായി 198 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
2/ 5
യുഎഇയിലാണ് ഏറ്റവും കൂടുതല്‍ മലയാളി മരണം; 93. സൗദി- 56, കുവൈത്ത് - 38, ബഹ്‌റൈന്‍ - 2, ഒമാന്‍ - 5, ഖത്തര്‍ - 4 എന്നിങ്ങനെയാണു മറ്റിടങ്ങളിലെ കണക്ക്.
3/ 5
ശനിയാഴ്ച സൗദിയിൽ മലയാളികള്‍ ഉള്‍പ്പെടെ 34 പേരാണ് മരിച്ചത്. ആകെ മരണം: 676. പുതുതായി 3,121 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 98, 869 രോഗികളില്‍ 71,791 പേര്‍ സുഖം പ്രാപിച്ചു. 1,484 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
4/ 5
ഇതിനിടെ യുഎഇയില്‍ കോവിഡ് ജാഗ്രതാ നിയമം ലംഘിക്കുന്നവരുടെ ചിത്രം പ്രസിദ്ധിപ്പെടുത്തി തുടങ്ങി. രോഗികള്‍: 37,642. സുഖപ്പെട്ടവര്‍: 20,337.മരണം 275.
5/ 5
ഖത്തറില്‍ രോഗികള്‍: 67,195, സുഖപ്പെട്ടവര്‍: 42,427. മരണം: 51. കുവൈത്തില്‍ 8995 ഇന്ത്യക്കാരുള്‍പ്പെടെ 31,131 രോഗികളുണ്ട്. 19,282 പേര്‍ ആശുപത്രി വിട്ടു. മരണം 254. ബഹ്റൈനില്‍ ചികിത്സയിലുള്ളവര്‍ 5,181. രോഗമുക്തര്‍: 9020. മരണം: 23. ഒമാനില്‍ 16,016 രോഗികളില്‍ 3,451 പേര്‍ സുഖം പ്രാപിച്ചു. മരണം: 72.