നെഞ്ചൊന്ന് പിടയും, ഈ കാഴ്ച കണ്ടാൽ; എക്സൈസ് ഓഫീസറുടെ കൃഷി സ്ഥലത്തെ 230 തെങ്ങിൻ തൈകൾ നശിപ്പിച്ചു

രണ്ടു വർഷം പ്രായമായ തെങ്ങാണ് കുലയ്ക്കാൻ പാകമാവുന്നതിന് തൊട്ടു മുൻപ് വെട്ടി നശിപ്പിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 5, 2020, 10:25 PM IST
നെഞ്ചൊന്ന് പിടയും, ഈ കാഴ്ച കണ്ടാൽ;  എക്സൈസ് ഓഫീസറുടെ കൃഷി സ്ഥലത്തെ  230 തെങ്ങിൻ തൈകൾ നശിപ്പിച്ചു
ഷാംജി തന്റെ കൃഷിയിടത്തിൽ
  • Share this:
പാലക്കാട്: പെരുമാട്ടി പഞ്ചായത്തിലെ മടപ്പള്ളത്തെ എക്സൈസ് ജീവനക്കാരനായ ഷാംജിയുടെ കൃഷി സ്ഥലത്ത് ചെല്ലുന്നവരുടെ നെഞ്ചൊന്ന് പിടയ്ക്കും. മുന്നേക്കർ സ്ഥലത്തെ 230 തെങ്ങിൻ തൈകളാണ് സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചത്. രണ്ടു വർഷം പ്രായമായ തെങ്ങാണ് കുലയ്ക്കാൻ പാകമാവുന്നതിന് തൊട്ടു മുൻപ്  വെട്ടി നശിപ്പിച്ചിരിക്കുന്നത്.
TRENDING:കഠിനംകുളം കൂട്ടബലാത്സക്കേസില്‍ വൻ ഗൂഡാലോചനയെന്ന് പൊലീസ്; 5 പേർ അറസ്റ്റിൽ [NEWS]'ഞങ്ങളുടെ പാര്‍ട്ടി കോടതിയും പൊലീസ് സ്‌റ്റേഷനുമാണ്'; വിവാദ പരാമർശവുമായി വനിതാ കമ്മിഷൻ അധ്യക്ഷ [NEWS]Reliance Jio | ഫേസ്ബുക്ക് മുതൽ മുബാദല വരെ; ആറാഴ്ചക്കിടെ ജിയോയിലെത്തിയത് 87,655 കോടി രൂപയുടെ നിക്ഷേപം [NEWS]

മധുരയിൽ നിന്നും ഹൈബ്രിഡ് ഇനത്തിൽ പെട്ട  ഡിജെ തെങ്ങിൻ തൈകളാണ് ഷാംജി നട്ടുപിടിപ്പിച്ചത്. മൂന്നു വർഷം കൊണ്ട് കായ്ക്കുമെന്നതിനാൽ തൈ ഒന്നിന്  750 രൂപയാണ് നൽകിയത്. അതാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത്.

എക്സൈസ് ജീവനക്കാരനാണെങ്കിലും കൃഷിയെ ജീവനു തുല്യം സ്നേഹിയ്ക്കുന്ന ആളാണ് ഷാംജി. ഒഴിവ് ദിവസങ്ങളിലെല്ലാം കൃഷിസ്ഥലത്തായിണ് ഷാംജി. അതുകൊണ്ട് തന്നെ തെങ്ങിൻ തൈകൾ നശിപ്പിച്ചത് തന്നെ വെട്ടിയതിന് തുല്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

സംഭവത്തിൽ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം തനിക്ക് ശത്രുക്കളായി ആരും ഇല്ലെന്നാണ് ഷാംജി പറയുന്നത്. കുടുംബപരമായി മറ്റു തർക്കങ്ങളില്ലെന്നും ഇദ്ദേഹം പറയുന്നു. അതുകൊണ്ട് ആരാണ് ഈ കൃത്യത്തിന് പിന്നിൽ എന്നാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം.


First published: June 5, 2020, 10:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading