• HOME
 • »
 • NEWS
 • »
 • nattu-varthamanam
 • »
 • സിപിഎം പ്രാദേശിക നേതാവിന്റെ ആത്മഹത്യ: സസ്പെൻഷനിലായ സർക്കിൾ ഇൻസ്പെക്ടറുടെ കവിത വൈറൽ

സിപിഎം പ്രാദേശിക നേതാവിന്റെ ആത്മഹത്യ: സസ്പെൻഷനിലായ സർക്കിൾ ഇൻസ്പെക്ടറുടെ കവിത വൈറൽ

രാവന്തിയോളം ജോലി ചെയ്ത് തളരുന്ന തന്നോട് നീതി പുലർത്തിയില്ല എന്നതാണ് കവിതയിലെ ഇതിവൃത്തം.

CI നവാസിന്റെ കവിത വൈറൽ

CI നവാസിന്റെ കവിത വൈറൽ

 • Share this:
  ആത്മഹത്യ ചെയ്ത സി പി എം പ്രാദേശിക നേതാവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ വൈകിയെന്ന് ആരോപിച്ച് സസ്പെൻഷനിലായ ആലുവ സി.ഐ. നവാസാണ് തന്റെ വേദനകൾ കവിതയായി ഫേസ്ബുക്കിൽ കുറിച്ചത്. സ്വന്തം നിരപരാധിത്വവും മേലുദ്യോഗസ്ഥരുടെ നീതി നിഷേധവുമെല്ലാം കവിതയിലുണ്ട്.

  നന്ദി ആലുവാ ...നന്ദി...നീ തന്ന നന്മകൾക്കെല്ലാം നന്ദി... എന്ന് കുറിച്ചുകൊണ്ടാണ് നവാസിന്റെ കവിത രൂപത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. രാവന്തിയോളം ജോലി ചെയ്ത് തളരുന്ന തന്നോട് നീതി പുലർത്തിയില്ല എന്നതാണ് കവിതയിലെ ഇതിവൃത്തം. സത്യത്തിലൂടെയുള്ള തന്റെ യാത്രയിൽ ചിലർ ഇരുട്ടു വിതച്ചതായും കവിതയിൽ പറയുന്നു.

  ആലുവക്കാരോട് നീതി പുലർത്തി. നിയമലംഘകരും ക്രിമിനലുകളും തന്നെ ഭയപ്പെട്ടു എന്നും കുറിച്ചിട്ടുണ്ട്. ഒരു മാധ്യമത്തിൽ വന്ന തെറ്റായ വാർത്തയാണ് വിനയായതെന്ന സൂചനയുമുണ്ട്. പണിതീരാത്ത വീടും തളർന്ന് കിടക്കുന്ന ഉമ്മയും കടങ്ങളും തന്നെ തുറിച്ചു നോക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ വരികൾ ഓർമ്മിപ്പിച്ചാണ് കവിത അവസാനിക്കുന്നത്.
  ''നീ വിധിക്കുമ്പോൾ നീതിപൂർവ്വം വിധിക്കുക...അല്ലെങ്കിൽ നീ വിധിക്കപ്പെടുമ്പോൾ ... " പകുതി പറഞ്ഞ് കവിത അവസാനിപ്പിക്കുന്നു.

  സി പി.എം പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്ത വിവരം അറിയുന്നത് വൈകിട്ട് 5 മണിക്കാണ്. പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ 6 മണി കഴിഞ്ഞു. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ നീയമം അനുസരിച്ച് ഇൻക്വസ്റ്റ് തയ്യാറാക്കാൻ പാടില്ല. അതിനാൽ തൂങ്ങി മരിച്ച ആളുടെ മൃതദേഹം പോലീസ് ഇറക്കിയില്ല.

  BEST PERFORMING STORIES:Breaking : പെട്രോൾ, ഡീസൽ തീരുവ ലിറ്ററിന് മൂന്ന് രൂപ കൂട്ടി; റോഡ് നികുതി ഒൻപതിൽ നിന്ന് പത്ത് രൂപയാക്കി [NEWS]കേരളത്തില്‍ കോവിഡ് 19 കടന്നുവരാനുള്ള അന്തരീക്ഷം ഒരുക്കിയത് പിണറായി സർക്കാർ: മുല്ലപ്പള്ളി [NEWS]രജിത് കുമാറിനെ ഉപദ്രവിച്ചപ്പോൾ പരാതി നൽകിയ ആലപ്പി അഷ്‌റഫ് ഇനി രജിത് ചിത്രത്തിന്റെ തിരക്കഥാകൃത്ത് [PHOTO]

  പിറ്റേന്ന് രാവിലെ വന്ന് നടപടികൾ പൂർത്തിയാക്കാൻ എസ്.ഐ.യെ ഏല്പിച്ചു. എന്നാൽ എസ്.ഐ.എത്തിയപ്പോൾ രാവിലെ 9 മണിയായി. ഇതോടെ നാട്ടിൽ പ്രതിഷേധമായി. മരണം നടന്ന് 15 മണിക്കൂറായിട്ടും ഇൻക്വസ്റ്റ് നടത്തിയില്ല എന്നായി ആരോപണം. സി പി എം നേതാക്കൾ മുഖ്യന്ത്രിയുടെ ഓഫിസിലും പരാതി എത്തിച്ചു. സി ഐ വി.എസ്.നവാസ് സസ്പെൻഷനിലായി.

  കവിതയുടെ പൂർണ്ണരൂപം ഇങ്ങനെ:

  നന്ദി ആലുവാ...നന്ദി.....നീ തന്ന നന്മകൾക്കെല്ലാം നന്ദി.....
  എഴുപത് ദിനരാത്രങ്ങൾ ഞാനവിടെയുണ്ടായിരുന്നു തികച്ചും ആലുവാ ക്കാരനായി ......
  ആലുവയിലെ സൂര്യചന്ദ്രൻ മാരെക്കണ്ട് .....

  ആലുവയിലെ വായു ശ്വസിച്ച് ആലുവയിലെ വെള്ളം കുടിച്ച് ആലുവയിലെ

  ഭക്ഷണം കഴിച്ച്

  ആലുവപ്പുഴയുടെ തീരത്ത്  ഞാനുമുണ്ടായിരുന്നു ...
  നന്ദി ആലുവാ ...

  നീ തന്ന നൻമകൾക്കെല്ലാം നന്ദി മറക്കില്ലൊരിക്കലും .....
  ഒൻപതാം തീയതി വൈകിട്ട് രണ്ട് ആസാമി പെൺകുട്ടികൾ

  എന്നെ കാണാൻ വന്നിരുന്നു

  നീതി തേടി......'  പലയിടത്തും ഓടിനടന്ന് അവരുടെ കാര്യങ്ങൾ ശരിയാക്കിക്കഴിഞ്ഞപ്പോൾ രാത്രി ഒന്നര മണി
  പിറ്റെ ദിവസം ഉണരാൻ അല്പം വൈകി രാവിലെ 7.15
  എന്നിരുന്നാലും എന്നത്തെയും പോലെ അന്നും സ്റ്റേഷനിലെത്തി

  ഓടിനടന്ന് കാര്യങ്ങൾ ചെയ്തു
  മരണവീട്ടിലും ഓടിച്ചെന്നു നടപടികൾക്ക് നേതൃത്വം കൊടുത്തു.....
  പോസ്റ്റ്മോർട്ടം കഴിഞ്ഞ ബോഡി ഒരു മണിക്കു മുമ്പായി ബന്ധുക്കളുടെ കൈകളിലെത്തിച്ചു
  അന്ന് വൈകിട്ട് ആസാമി പെൺകുട്ടികൾ തിരികെ പോയെന്ന് ഉറപ്പു വരുത്തി.....
  രണ്ടര പതിറ്റാണ്ട് കാലം ഞാൻ കാത്തു സൂക്ഷിച്ച നിധിയാണ് പതിനൊന്നാം തീയതി ....
  സഹപ്രവർത്തകരുടെ നനഞ്ഞ മിഴികളുടെ കാഴ്ചയ്ക്കപ്പുറത്തേക്ക് ഞാൻ നടന്നു നീങ്ങിയത്

  ഉറച്ച കാൽവെയ്പ്പോടെയാണ്

  ഉയർത്തിപ്പിടിച്ച ശിരസ്സോടെയാണ്

  ചിരിക്കുന്ന മുഖത്തോടെയാണ്
  ആലുവാക്കാരോട് നീതി പുലർത്താൻ  കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം
  ക്രിമിനൽസും നിയമ ലംഘകരും എന്നെ ഭയപ്പെടുന്നത് സ്വാഭാവികം...
  അല്ലെങ്കിലും ഞാനിങ്ങനെയാണ് ഭായ്

  എനിക്കിങ്ങനെയൊക്കെയേ ആകാൻ കഴിയൂ

  ന്യൂസ് പൂർണ്ണമായും സത്യമാണോയെന്ന്

  വെരിഫൈ ചെയ്തില്ലെന്ന് പത്രക്കാരന്റെ കുറ്റസമ്മതം
  സാറിനെ ഉദ്ദേശിച്ചല്ല ചെയ്തതെന്ന വിഷമം പറച്ചിലും
  ഞാൻ സത്യത്തിന്റെ വഴിയെ നടന്നപ്പോൾ

  അവിടെയൊക്കെ നല്ല വെളിച്ചമുണ്ടായിരുന്നു
  പണിതീരാത്ത വീടും മക്കളുടെ ഭാവിയും

  തളർന്നു കിടക്കുന്ന ഉമ്മയും ഞാനുണ്ടാക്കി വച്ച കടങ്ങളും

  എന്നെ തുറിച്ചു നോക്കുന്നുണ്ട്
  ഈ നിമിഷംസത്യത്തിന്റെ വഴിയിലെവിടെയോ

  ആരൊക്കെയോ ഇരുട്ടു വിതച്ച പോലെ....
  എങ്കിലും ഞാൻ നടന്നു മുന്നേറും ഉറച്ച കാൽവെയ്പ്പോടെ
  പറ്റാതെ വന്നാൽ എന്തു ചെയ്യണമെന്ന്

  എനിക്കു വ്യക്തമായ ധാരണയുണ്ട്...?
  രണ്ടു ദിവസങ്ങളായി നന്നായുറങ്ങുന്നു....
  ഇപ്പോൾ ആസാമിപ്പെൺകുട്ടികൾ വീട്ടിലെത്തിയിട്ടുണ്ടാവും....
  വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളാണ്  ഓർമയിലോടിയെത്തുന്നത്
  നീ വിധിക്കുമ്പോൾ നീതിപൂർവ്വം വിധിക്കുക

  അല്ലെങ്കിൽ നീ വിധിക്കപ്പെടുമ്പോൾ .......

  എല്ലാവർക്കും നന്മ വരട്ടെ...
  First published: