'നമുക്കൊരുക്കാം നമുക്കായ്': കോട്ടയത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളൊരുക്കാൻ സഹായം തേടി ജില്ലാ ഭരണകൂടം
'നമുക്കൊരുക്കാം നമുക്കായ്': കോട്ടയത്ത് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളൊരുക്കാൻ സഹായം തേടി ജില്ലാ ഭരണകൂടം
തദ്ദേശഭരണസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാനാണ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം. ഓരോ സ്ഥാപനത്തിലും ഇരുന്നൂറ് പേരെയെങ്കിലും ഉൾക്കൊള്ളുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി.
ലക്ഷണങ്ങൾ ഇല്ലാത്തവരെയും ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങളുള്ള രോഗികളെയും പാർപ്പിക്കുന്നതിനായാണ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഇതിനായി ജനപങ്കാളിത്തം അഭ്യർഥിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഓരോ കേന്ദ്രങ്ങളിലും അവശ്യം വേണ്ട സാധനങ്ങൾ നമ്മളെക്കൊണ്ട് പറ്റുന്ന തരത്തിൽ എത്തിച്ചു നൽകണമെന്നാണ് ജില്ലാ കളക്ടര്‍ എം.അഞ്ജന അഭ്യർഥിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.