'മാസ്ക് വെച്ചില്ലെങ്കിൽ മൂക്കിൽ വെയ്ക്കാൻ പഞ്ഞി കരുതിക്കോളൂ'; കോഴിക്കോട്ടുകാരൻ എബിയുടെ ബോധവത്കരണം

കോമാളിത്തരം കാണിച്ചാൽ ആളുകൾ ശ്രദ്ധിക്കും. അതുകൊണ്ടാണ് പ്രചരണത്തിന് ഈ രീതി തിരഞ്ഞെടുത്തതെന്ന് എബി

News18 Malayalam | news18-malayalam
Updated: June 5, 2020, 5:34 PM IST
'മാസ്ക് വെച്ചില്ലെങ്കിൽ മൂക്കിൽ വെയ്ക്കാൻ പഞ്ഞി കരുതിക്കോളൂ'; കോഴിക്കോട്ടുകാരൻ എബിയുടെ ബോധവത്കരണം
എബിയുടെ ബോധവത്കരണം
  • Share this:
കോഴിക്കോട്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍  മാസ്‌കിന്റെ  ആവശ്യകത പൊതുജനങ്ങളില്‍ എത്തിക്കാനാണ് വേറിട്ട ഒറ്റയാള്‍ പോരാട്ടവുമായി കോഴിക്കോട് മുക്കം സ്വദേശി എബി ജോസഫിന്റെ ഈ പ്രകടനം. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും ജാഗ്രതയില്ലാതെ മാസ്‌ക് വെയ്ക്കാതെ  പൊതുയിടങ്ങളില്‍ കറങ്ങുന്നവര്‍ക്ക്  ബോധവല്‍ക്കരണം  നല്‍കുകയാണ് ഈ യുവാവ്.

മാസ്‌ക് വെച്ചില്ലെങ്കില്‍ മൂക്കില്‍ വെയ്ക്കാന്‍  കൈയ്യില്‍ രണ്ട് പഞ്ഞി കരുതി കൊള്ളാന്‍ ആഹ്വാനം ചെയ്താണ് എബി നഗരത്തിലുടനീളം ബോധവല്‍ക്കരണം നടത്തുന്നത്. ലോക്ക്ഡൗണിന് കൂടുതൽ ഇളവുകള്‍ വന്നതോടെ ആളുകള്‍ പുറത്തു ഇറങ്ങിത്തുടങ്ങി.

മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പലരും മാസ്‌കുകള്‍ ഉപയോഗിക്കാതെ ഇരിക്കുകയോ ഉപയോഗിക്കുന്നവരില്‍ പലരും താടിക്ക് സംരക്ഷണം എന്ന മട്ടില്‍ ഉപയോഗിക്കുകയോ ആണ്  ചെയ്യുന്നത്. കൊറോണയെ പോലെ ഭീകരമായ  പകര്‍ച്ചവ്യാധിയെ ഇത്ര നിസാരമായി കാണുന്നവര്‍ക്ക് ശക്തമായ ബോധവല്‍ക്കരണമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് എബി പറയുന്നു.
TRENDING:ഭർത്താവും സുഹൃത്തുക്കളും പീഡിപ്പിച്ച യുവതിയ്ക്ക് രക്ഷകരായത് ഈ യുവാക്കൾ
[NEWS]
'മലപ്പുറം വിദ്വേഷ' പ്രചാരണത്തിന് മറുപടി; മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്
[NEWS]
മദ്യം നല്‍കി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; ഭർത്താവും രണ്ട് സുഹൃത്തുക്കളും കസ്റ്റഡിയിൽ
[NEWS]

ഒരു കവലയിൽ നിന്ന് മാസ്ക് വയ്ക്കുന്നതിനെ കുറിച്ച് പ്രസംഗിച്ചാൽ ആരും ശ്രദ്ധിക്കില്ല. കോമാളിത്തരം കാണിച്ചാൽ ആളുകൾ ശ്രദ്ധിക്കും. അതുകൊണ്ടാണ് പ്രചരണത്തിന് ഈ രീതി തിരഞ്ഞെടുത്തതെന്ന് എബി പറയുന്നു.

എസ് എം സട്രീറ്റ് മുതല്‍ കമ്മത്ത്‌ലൈന്‍ വരെയാണ് എബി പ്രചരണം നടത്തിയത്. പ്രചരണത്തിനിടെ മാസ്‌ക് ധരിക്കാതെ  കണ്ട നിരവധി പേര്‍ക്ക് എബി മാസ്‌കുകള്‍ നല്‍കുകയും ചെയ്തു.


സര്‍ക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുമ്പോഴും പലരും മാസ്‌കുകള്‍ ധരിക്കാതെ പുറത്ത് ഇറങ്ങുന്ന സാഹചര്യമാണുള്ളത്.  ഇത്തരത്തില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 200 രൂപ പിഴ ഈടാക്കുന്നുണ്ടെങ്കിലും ചിലര്‍ വീണ്ടും നിയമം ലംഘിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എബിയുടെ വേറിട്ട പ്രതിഷേധം.

First published: June 5, 2020, 5:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading