കൂൺ കറിയിൽ നിന്നും ഭക്ഷ്യ വിഷബാധ; തിരുവനന്തപുരത്ത് 6 പേർ ആശുപത്രിയിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഉച്ചഭക്ഷണത്തിനൊപ്പം കഴിച്ച കൂൺ കറിയിൽനിന്നാണ് ഇവർക്ക് വിഷബാധയേറ്റത്.
തിരുവനന്തപുരം: കൂൺ കറി കഴിച്ച് അവശനിലയിൽ ആറു പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ നഗരൂർ സ്വദേശികളായ ശബരി (15), അമൃത (20), കിരൺ (20), ഷിബു (44), ഷാജിദ (43), ഗോപി (80) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഉച്ചഭക്ഷണത്തിനൊപ്പം കഴിച്ച കൂൺ കറിയിൽനിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. വൈകിട്ടോടെ വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായി.
ഇതേത്തുടർന്ന് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Location :
First Published :
October 27, 2020 11:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കൂൺ കറിയിൽ നിന്നും ഭക്ഷ്യ വിഷബാധ; തിരുവനന്തപുരത്ത് 6 പേർ ആശുപത്രിയിൽ