മണ്ണിടിച്ചിൽ; തലക്കാവേരി ക്ഷേത്രത്തിലെ കാണാതായ മുഖ്യപൂജാരിയുടെ മൃതദേഹം കണ്ടെത്തി

കുത്തിയൊലിച്ച് വന്ന മഴവെള്ളപ്പാച്ചിലില്‍ അപകടം നടന്ന സ്ഥലത്തിന്റെ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് മൂടുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: August 13, 2020, 11:52 AM IST
മണ്ണിടിച്ചിൽ; തലക്കാവേരി ക്ഷേത്രത്തിലെ കാണാതായ മുഖ്യപൂജാരിയുടെ മൃതദേഹം കണ്ടെത്തി
News18 Malayalam
  • Share this:
കർണ്ണാടകയിലെ തലക്കാവേരി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മുഖ്യപൂജാരി ടി.എസ്. നാരായണ ആചാരിയുടെ മൃതദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലിലാണ്  തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുള്‍പ്പെടെ അഞ്ചുപേരെ കാണാതായത്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് പൂജാരിമാര്‍ താമസിച്ചിരുന്ന രണ്ട് വീടുകളില്‍ ബ്രഹ്മഗിരി കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.

കുത്തിയൊലിച്ച് വന്ന മഴവെള്ളപ്പാച്ചിലില്‍ അപകടം നടന്ന സ്ഥലത്തിന്റെ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് മൂടുകയായിരുന്നു. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാല്‍ വ്യാഴാഴ്ച രാവിലെ മാത്രമാണ് പുറംലോകം വിവരമറിഞ്ഞത്. കനത്ത മഴയും മഞ്ഞും രക്ഷാപ്രവര്‍ത്തന സാരമായി ബാധിച്ചു.

TRENDING Gold Smuggling Case| NIA സംഘം വീണ്ടും സെക്രട്ടേറിയേറ്റിൽ; പ്രോട്ടോക്കോള്‍ ഓഫീസറുടെ മൊഴിയെടുത്തു [NEWS]Chunakkara Ramankutty| കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു [NEWS] സംസ്ഥാനത്ത് ഇനി ആർക്കും കോവിഡ് പരിശോധന നടത്താം; ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ[NEWS]

ഇതിനിടയിലാണ് തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരി ടി.എസ്. നാരായണ ആചാരയുടെ മൃതദേഹം കണ്ടെത്തിയത്. പൂജാരിയുടെ ഭാര്യ ശാന്തയുടെ സഹോദരന്‍ സ്വാമി ആനന്ദതീര്‍ത്ഥയുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു.

നാരായണ ആചാരിയുടെ ഭാര്യ ശാന്ത ആചാര്‍, സഹപൂജാരിമാരായ രവികിരണ്‍ ഭട്ട്, കാസര്‍കോട് അഡൂര്‍ കായര്‍ത്തിമൂലയിലെ ശ്രീനിവാസ പദിലായ എന്നിവരെ കണ്ടെത്താനാളുള തിരച്ചില്‍ വീണ്ടും തുടരുകയാണ്. ജെ.സി.ബികളും ഹിറ്റാച്ചികളും ഉപയോഗിച്ച് ചെളിയും മണ്ണും നീക്കുന്ന ദൗത്യമാണ് തുടരുന്നത്.
Published by: Naseeba TC
First published: August 13, 2020, 11:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading