തിരുവനന്തപുരത്ത് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം; ദേവിയുടെ ആഭരണവും ജീവനക്കാർക്കുള്ള ശമ്പളവും മോഷ്ടിച്ചു

രാവിലെ നട തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്.

News18 Malayalam | news18-malayalam
Updated: August 26, 2020, 12:27 PM IST
തിരുവനന്തപുരത്ത് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം; ദേവിയുടെ ആഭരണവും ജീവനക്കാർക്കുള്ള ശമ്പളവും മോഷ്ടിച്ചു
കുണ്ടമൺ ഭാഗം ശ്രീ ഭദ്രകാളി ക്ഷേത്രം
  • Share this:
തിരുവനന്തപുരം: പേയാട് കുണ്ടമൺ ഭാഗം ശ്രീ ഭദ്രകാളി  ക്ഷേത്രത്തിൽ മോഷണം. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. രാവിലെ നട തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്.

തുടർന്ന് പൂജാരി ക്ഷേത്ര ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ദേവിക്ക് ചാർത്തിയിരുന്ന രണ്ട് സ്വർണമാല അടക്കം ആറ് പവൻ സ്വർണം മോഷണം പോയി. ഒപ്പംക്ഷേത്ര ജീവനക്കാർക്ക് ശമ്പളവും ബോണസും നൽകാനുള്ള 28500 രൂപയും കാണിക്കവഞ്ചികളിലെ പണവും കവർന്നു.

കാണിക്ക വഞ്ചികളിൽ ധാരാളം പണം ഉണ്ടായിരുന്നതായാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലും രണ്ട് ഓഫീസുകളും കുത്തി തുറന്ന നിലയിലായിരുന്നു. സി സി ടി വി ക്യാമറകളുടെ പ്രവർത്തനം വിച്ഛേദിച്ച ശേഷം ഹാർഡ് ഡിസ്‌ക്കും മോഷണം നടത്തിയവർ കൊണ്ട് പോയി.

നെടുമങ്ങാട് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്ര ഭാരവാഹികളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര ജീവനക്കാരെയും ചോദ്യം ചെയ്തു.കവർച്ച നടത്തിയവർക്കായുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കി.
Published by: Naseeba TC
First published: August 26, 2020, 12:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading