ക്വറന്റീൻ അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെ ആലപ്പുഴയിൽ യുവാവ് ജീവനൊടുക്കി

ആകാശ് നേരത്തെയും ആത്മഹത്യശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

News18 Malayalam | news18-malayalam
Updated: September 21, 2020, 6:16 PM IST
ക്വറന്റീൻ അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെ ആലപ്പുഴയിൽ യുവാവ് ജീവനൊടുക്കി
ആകാശ്
  • Share this:
ആലപ്പുഴ: ക്വറന്റീൻ അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെ  തോട്ടപ്പളളിയില്‍ യുവാവ് ജീവനൊടുക്കി. തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകന്‍ ആകാശാണ് (20) മരിച്ചത്. 13 ദിവസം മുമ്പാണ് ആകാശ് ഡല്‍ഹിയില്‍നിന്ന് നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ക്വാറന്റീനില്‍ കഴിഞ്ഞുവരികയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണവുമായി വീട്ടുകാർ എത്തിയപ്പോഴാണ് ആകാശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ക്വാറന്റീനില്‍ കഴിഞ്ഞതിലുള്ള മാനസികസമ്മര്‍ദമല്ല മരണകാരമണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.


ആകാശ് നേരത്തെയും ആത്മഹത്യശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. സംസ്‌കാരം കോവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷം.
Published by: Aneesh Anirudhan
First published: September 21, 2020, 6:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading