Opinion | ഭക്ഷണത്തിൽ മീൻ കുറയ്ക്കണ്ട; ആരോഗ്യം വഷളാക്കും

Last Updated:

കേരളത്തിലെ മത്സ്യ ഉപഭോഗം കുറഞ്ഞുവരുന്നതായാണ് ഫിഷറീസ് മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്

ഡോ. ബി. ഇക്ബാൽ
കേരളത്തിൽ മീൻ ഉപഭോഗം കുറയുന്നത്. രോഗാതുരത വർധിക്കുന്നതിന് കാരണമാവും രാജ്യത്ത് പൊതുവിൽ മത്സ്യ ഉപഭോഗത്തിൽ ഇരട്ടി വർധന ഉണ്ടായതായി എൻ സി എ ഇ ആറിൻ്റെ പഠനത്തിൽ കാണുന്നു. 2011-12 ൽ പ്രതിവർഷം ആളോഹരി ഏഴുകിലോ ആയിരുന്ന മീൻ ഉപയോഗം 2022-23 ൽ 13 കിലോ ആയി കൂടിയിട്ടുണ്ട്. വീടുകളിലെ പ്രതിമാസ മീൻ ഉപഭോഗം 2.66 കിലോയിൽ നിന്ന് പത്ത് വർഷം കൊണ്ട് അഞ്ചു കിലോയായി വർധിച്ചിരിക്കുന്നു.
advertisement
ഒരു മാസത്തെ ഭക്ഷണച്ചെലവിൽ മത്സ്യം വാങ്ങാൻ ഇതേ കാലയളവിൽ ചെലവിട്ടിരുന്ന തുക 7.6 ശതമാനത്തിദ്ൽ നിന്നും 16.6 ശതമാനമായി വർധിച്ചിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ മീൻ പ്രേമികൾ ഏറെയുള്ള കേരളത്തിലെ മത്സ്യ ഉപഭോഗം കുറഞ്ഞുവരുന്നതായാണ് ഫിഷറീസ് മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിനു മുൻപുള്ള റിപ്പോർട്ടിൽ പ്രതിവർഷം ആളോഹരി 19.41 കിലോ ആയിരുന്ന മീൻ ഉപയോഗം ഇപ്പോഴത്തെ റിപ്പോർട്ടിൽ 17.93 കിലോയായി കുറഞ്ഞിരിക്കയാണ്.
ഇപ്പോൾ തന്നെ രോഗാതുരത കൂടുതലുള്ള കേരളീയരുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കുന്നതിലേക്ക് കുറഞ്ഞുവരുന്ന മീൻ ഉപയോഗം കാരണമാവും. ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമീഹൃതാഹാര ഘടകമാണ് മത്സ്യം. ഗുണമേന്മയുള്ള പ്രോട്ടീനു പുറമേ ഒമേഗ്രാ 3 കൊഴുപ്പ്, (Omega 3 Fatty Acid) വിറ്റാമിൻ ബി 2, കാൽസിയം, ഫോസ് ഫറസ്, ഇരുമ്പ്, സിങ്ക്, അയോഡിൻ, മഗ്നീഷ്യം, പൊട്ടാഷ്യം ഇവയെല്ലാം മത്സ്യത്തിലടങ്ങിയിട്ടുണ്ട്.
advertisement
ഹൃദ്രോഗസാധ്യത കുറക്കുന്ന ഒമേഗ 3 കൊഴുപ്പുള്ളതിനാൽ മത്സ്യം ഹൃദയത്തെ സംരക്ഷിക്കും (Fish protects Heart) എന്നൊരു ആപ്ത്യവാക്യം തന്നെ വൈദ്യശാസ്ത്രത്തിലുണ്ട് . ഓമേഗ 3 ഫാറ്റി ആസിഡ് വിഭാഗത്തിൽ പെട്ട ഡി എച്ച് എ (DHA: Docosahexaenoic acid), തലച്ചോറിൻ്റെ ആരോഗ്യത്തിന് പ്രത്യേകിച്ച് ധാരണാശക്തി Cognitive Function) മെച്ചപ്പെടുത്താനും സഹായകരമാണ്.
ഇതെല്ലാം പരിഗണിക്കുമ്പോൾ കേരളത്തിൽ മത്സ്യ ഉപഭോഗം കുറയുന്നത് ഒരു പൊതുജനാരോഗ്യ പ്രശ്നം കൂടിയായി കണക്കിലെടുത്ത് പരിഹാര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ അടിയന്തിരമായി ശ്രമിക്കേണ്ടതാണ്
advertisement
ശ്രദ്ധിക്കുക. മത്സ്യം ഫ്രൈ ചെയ്ത് കഴിക്കുമ്പോൾ ഹാനികരങ്ങളായ കൊഴുപ്പുകൾ കൂട്ടിച്ചേർക്കപ്പെടാൻ സാധ്യയുണ്ട്. മാത്രമല്ല ഗുണകരമായ ഒമേഗ 3 കൊഴുപ്പുകൾ നഷ്ടപ്പെടാനും കാരണമാവും അത്കൊണ്ട് മീൻ കറിയായോ ഗ്രില്ല് ചെയ്തോ ആവിയിൽ പാചകം ചെയ്തോ ഉപയോഗിക്കുന്നതാവും ഉചിതം.
( പ്ലാനിങ് ബോര്‍ഡ്  മുൻ അംഗവും ആരോഗ്യപ്രവര്‍ത്തകനും കേരള സർവകലാശാല മുന്‍ വൈസ് ചാന്‍സലറുമാണ് ലേഖകൻ)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
Opinion | ഭക്ഷണത്തിൽ മീൻ കുറയ്ക്കണ്ട; ആരോഗ്യം വഷളാക്കും
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement