• HOME
 • »
 • NEWS
 • »
 • opinion
 • »
 • Demonetisation | നോട്ടുനിരോധനം: അസ്വസ്ഥതകൾ താത്കാലികം മാത്രം; സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ നേട്ടങ്ങളേറെ

Demonetisation | നോട്ടുനിരോധനം: അസ്വസ്ഥതകൾ താത്കാലികം മാത്രം; സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ നേട്ടങ്ങളേറെ

കള്ളപ്പണം തടയുക, കള്ളനോട്ട് നിയന്ത്രിക്കുക എന്നിവയായിരുന്നു നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പ്രധാന കാരണമായി മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിനു ശേഷം യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചെന്നും മോദി സര്‍ക്കാര്‍ ഒരു നേട്ടമായി ചൂണ്ടിക്കാണിക്കുന്നുണ്ട്

 • Last Updated :
 • Share this:
  സന്ദീപ് ഘോഷ്

  സമീപ കാലത്ത് ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ച രണ്ടു സംഭവങ്ങളായിരുന്നു 2016 ലെ നോട്ട് നിരോധനവും (demonetisation) 2020ല്‍ കോവിഡ് 19നെ തുടര്‍ന്നുള്ള രാജ്യവ്യാപക ലോക്ഡൗണും (covid 19 lockdown). ഈ രണ്ടു സംഭവങ്ങളും രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ (economic activities) അൽപം സ്തംഭിപ്പിക്കുകയും ചെയ്തു.

  നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഇപ്പോള്‍ ആറ് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. കോവിഡ് ലോക്ഡൗണ്‍ നടപ്പിലാക്കി ഏകദേശം മൂന്ന് വര്‍ഷവും പിന്നിട്ടു. എന്നാല്‍ ഈ രണ്ട് സംഭവങ്ങളുടെയും അനന്തരഫലങ്ങള്‍ ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (narendra modi) വിമര്‍ശകര്‍ പറയുന്നത്. ഇവ രണ്ടും കൃത്യമായി ആസൂത്രണം ചെയ്തല്ല നടപ്പിലാക്കിയതെന്നും ഇതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നുമാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. നോട്ട് നിരോധനവും ലോക്ക്ഡൗണും അതിന്റെ ഉദ്ദേശ്യം നിറവേറ്റിയിട്ടില്ല എന്നും ഇവര്‍ പറയുന്നു.

  എന്നാല്‍, കോവിഡ് 19 മഹാമാരിക്ക് ശേഷമുള്ള ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയെ മറ്റ് പ്രധാനപ്പെട്ട രാജ്യങ്ങളുടെ സമ്പദ്‍വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍, രാജ്യം സ്വീകരിച്ച നടപടികള്‍ ഇന്ത്യയെ നല്ല നിലയിലാക്കി എന്ന് ഒരു വിഭാഗം സമ്മതിക്കുന്നുണ്ട്. ഇവിടെ, നോട്ട് നിരോധനം, ലോക്ക്ഡൗണ്‍ എന്നീ രണ്ട് ചര്‍ച്ചകളും രണ്ടായി കാണേണ്ടതും അനിവാര്യമാണ്.

  Also Read- Demonetisation| നോട്ടുനിരോധനത്തിന് ആറ് വർഷം: കള്ളപ്പണത്തിനും കള്ളനോട്ടിനും കുറവില്ല

  പ്രഖ്യാപിത ലക്ഷ്യത്തിനപ്പുറമുള്ള ഒരു വലിയ അജണ്ടയാണ് മോദി ഭരണ ശൈലിയുടെ സവിശേഷത. കള്ളപ്പണം തടയുക, കള്ളനോട്ട് നിയന്ത്രിക്കുക എന്നിവയായിരുന്നു നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പ്രധാന കാരണമായി മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിനു ശേഷം യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചെന്നും മോദി സര്‍ക്കാര്‍ ഒരു നേട്ടമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍, കള്ളപ്പണം തുടച്ചുനീക്കുക എന്നതായിരുന്നു നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം.

  മോദിയുടെ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചുള്ള അറിവിനെ പരിഹസിച്ച് നിരവധി രാഷ്ട്രീയക്കാരും സാമ്പത്തിക വിദഗ്ധരും ഇപ്പോഴും അഭിപ്രായങ്ങള്‍ അറിയിക്കുന്നുണ്ട്. ഇത്തരം കണ്‍കെട്ട് വിദ്യകള്‍ കൊണ്ടൊന്നും കള്ളപ്പണം വെളുപ്പിക്കാനാകില്ലെന്നും അതിന് വ്യക്തമായ നടപടികള്‍ ആവശ്യമാണെന്നും നിലവിലെ സര്‍ക്കാരിന് നന്നായറിയാം. ജിഎസ്ടി നടപ്പിലാക്കിയതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. പുതിയ നികുതിദായകരെ കണ്ടെത്താന്‍ ഇതിലൂടെ ആദായ നികുതി വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തിയതാണ് നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ ​​ഗുണമായി എടുത്തു പറയേണ്ടത്.

  നോട്ട് നിരോധനം ഡിജിറ്റൽ ഇടപാടുകൾ വർദ്ധിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ പുതിയൊരു തലത്തിലേക്ക് എത്തിക്കുകയും ചെയ്തു. പുതിയ നികുതിദായകരുടെ എണ്ണത്തിലും വർദ്ധന ഉണ്ടായിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിനിടയിലും ക്ഷേമ പദ്ധതികൾക്ക് വിഹിതം മാറ്റിവെയ്ക്കാൻ സർക്കാർ ശ്രമിച്ചു എന്നതും ശ്രദ്ധേയമാണ്.

  മണികണ്‍ട്രോൾ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ. ലേഖനം ഇംഗ്ലീഷിൽ വായിക്കാം
  Published by:Rajesh V
  First published: